Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സദാചാര പൊലീസുകാർ ചൂരൽ എടുത്തതോടെ കിസ് ഓഫ് ലൗ വീണ്ടും സജീവമാകുന്നു; ഇന്ന് എറണാണകുളത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും കിസ് ഓഫ് ലൗ; ജാമ്യത്തിൽ ഇറങ്ങിയ രാഹുൽ പശുപാലനും ഭാര്യയും ഉണ്ടോ എന്നറിയാൻ കൊച്ചി

സദാചാര പൊലീസുകാർ ചൂരൽ എടുത്തതോടെ കിസ് ഓഫ് ലൗ വീണ്ടും സജീവമാകുന്നു; ഇന്ന് എറണാണകുളത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും കിസ് ഓഫ് ലൗ; ജാമ്യത്തിൽ ഇറങ്ങിയ രാഹുൽ പശുപാലനും ഭാര്യയും ഉണ്ടോ എന്നറിയാൻ കൊച്ചി

കൊച്ചി: മറൈൻഡ്രൈവിൽ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ വീണ്ടും കിസ് ഓഫ് ലൗ എത്തുന്നു. കഴിഞ്ഞ ദിവസം ശിവസേന പ്രവർത്തകർ അക്രമം നടത്തിയ അതേ സ്ഥലത്ത് വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക്, ചുംബന സമരം നടത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കിസ് ഓഫ് ലവ് പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.

നേരത്തെ രാഹുൽ പശുപാലനും ഭാര്യ രശ്മിയുമായിരുന്നു കിസ് ഓഫ് ലൗവിന്റെ മുഖ്യ സംഘാടകർ. ഈ സമരം ദേശീയ തലത്തിൽ തന്നെ ചർച്ചയായി. കേരളത്തിലെ പലയിടത്തും ഇത്തരം സമരം നടന്നു. ദേശീയ തലത്തിലും ചർച്ചയായി. ഇതിനിടെയിൽ പീഡനത്തിന് രാഹുലും ഭാര്യയും അറസ്റ്റിലായി. ഇതോടെ കിസ് ഓഫ് ലൗവിന് നേരേയും ആരോപണങ്ങൾ ഉയർന്നു. കിസ് ഓഫ് ലൗ വീണ്ടും മറൈൻ ഡ്രൈവിലെത്തുമ്പോൾ അതിൽ രാഹുലും രശ്മിയും പങ്കെടുക്കുമോ എന്ന സംശയം വ്യാപകമാണ്. ഇതറിയാനുള്ള ശ്രമം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാവഗും തുടങ്ങിയിട്ടുണ്ട്. അതിനിടെ മറൈൻ ഡ്രൈവിൽ കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനമെന്നും സൂചനയുണ്ട്.

പൊലീസിന്റെ കൂടി ഒത്താശയോടെയാണ് മറൈൻഡ്രൈവിൽ സദാചാര ഗുണ്ടായിസം നടന്നതെന്ന് കിസ് ഓഫ് ലവ് പ്രവർത്തകർ ആരോപിച്ചിരുന്നു. ശിവസേനയുടെ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്യുകയായിരുന്നു. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും സംഘാടകർ പ്രതികരിച്ചു. വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിൽ നടക്കുന്ന ചുംബന സമരത്തിലേക്ക്, സമാന ചിന്താഗതിക്കാരായ എല്ലാവർക്കും സ്വാഗതമെന്നും കിസ് ഓഫ് ലവിന്റെ ഔദ്യാഗിക ഫേസ്‌ബുക്ക് പേജിലൂടെ ആഹ്വാനവും നടത്തിയിട്ടുണ്ട്.

കിസ് ഓഫ് ലൗവിനെതിരെ നേരത്തെ വ്യാപക പ്രതിശേധം ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ഈ സമര മാർഗ്ഗം വ്യാപക അക്രമത്തിലേക്കും കടന്നിരുന്നു. ശിവസേനയും ഹനുമാൻ സേനയുമെല്ലാം തടയാനായെത്തി. ഈ സാഹചര്യത്തിലാണ് കൊച്ചിയിലാകെ കരുതൽ വ്യാപകമാക്കുന്നത്. പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രാഹുലും രശ്മിയും നിലവിൽ ജാമ്യത്തിലാണുള്ളത്. കിസ് ഓഫ് ലൗവിലേക്ക് ഇവരെത്തിയാൽ പ്രതിഷേധമുണ്ടാകുമെന്ന ആശങ്ക പൊലീസിനുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP