Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചുംബിക്കാൻ ഒരുങ്ങി കോട്ടയത്തെ യുവത്വവും; യൂണിവേഴ്‌സിറ്റി ക്യാമ്പസിലോ നഗരത്തിലോ ഇന്നോ നാളയോ ചുംബനസമരം

ചുംബിക്കാൻ ഒരുങ്ങി കോട്ടയത്തെ യുവത്വവും; യൂണിവേഴ്‌സിറ്റി ക്യാമ്പസിലോ നഗരത്തിലോ ഇന്നോ നാളയോ ചുംബനസമരം

കോട്ടയം: കൊച്ചിക്കും കോഴിക്കോടിനും പിന്നീലെ ചുംബനസമരത്തിലേക്ക് അക്ഷര നഗരമായ കോട്ടയവും. നവീന ആശയങ്ങളെ പിന്തുടരുന്ന മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളാണ് ചുംബന സമരത്തിന്റെ കോട്ടയം എഡീഷൻ പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം ക്യാമ്പസിനുള്ളിലെ ചർച്ച ചുംബനസമരത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതിന്റെ തുടർച്ചയായാണ് ചുംബന സമരമെത്തുന്നത്.

സ്ഥലവും, വേദിയും, സമയവും കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കാമ്പസടക്കം എവിടെയും രണ്ടു ദിവസത്തിനുള്ളിൽ ചുംബന സമരം അരങ്ങേറാം. മാവോയിസ്റ്റ് ആശയങ്ങളെ പിന്തുണക്കുന്നവരും സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻ ആൻഡ് പൊളിറ്റിക്‌സ് വിഭാഗത്തിലെ ഒരു വിഭാഗവുമാണ് ചേരിതിരിഞ്ഞു കോട്ടയത്ത് ചുംബന സമരം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.

ഒരു വിഭാഗം ഇന്നു കോട്ടയം നഗരത്തിലോ യൂണിവേഴ്‌സിറ്റി ക്യാമ്പസിലോ ചുംബന സമരം നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പോസ്റ്ററുകൾ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പതിച്ചിട്ടുണ്ട്. സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻ ആൻഡ് പൊളിറ്റിക്‌സ് വിഭാഗത്തിലെ വിദ്യാർത്ഥികൾ രണ്ടാഴ്ചക്കുള്ളിൽ സർവകലാശാല ക്യാമ്പസിലോ കോട്ടയം നഗരത്തിലോ പരിപാടി സംഘടിപ്പിക്കുമെന്നും വ്യക്തമായ സൂചന നൽകുന്നു. ഇന്നലെയാണ് ചുംബന സമരത്തിന്റെ കോട്ടയം പതിപ്പിനെക്കുറിച്ചുള്ള ചർച്ച സജീവമായത്.

സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻ ആൻഡ് പൊളിറ്റിക്‌സ് വിഭാഗത്തിലെ ഒരു വിഭാഗം വിദ്യാർത്ഥികളാണ് ഇനിയും ചുംബന സമരത്തെ വരവേൽക്കാത്ത കോട്ടയത്തെ കാര്യം ചർച്ചയ്‌ക്കെടുത്തത്. ചുംബന സമരത്തെയും സദാചാര പൊലീസിനെയും കുറിച്ചും യൂണിവേഴ്‌സിറ്റിയിൽ സംവാദം തന്നെ അവർ സംഘടിപ്പിച്ചു.
സംവാദത്തിനിടെ ചുംബന പ്രതിഷേധം നടക്കുമെന്ന അഭ്യൂഹം ഉയർന്നിരുന്നു. ഇതോടെ ഇവരുടെ നീക്കം നിരീക്ഷിക്കാൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗം രംഗത്തിറങ്ങി.

ഇതിനിടെയാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ചുംബന സമരം നടത്തുമെന്ന പോസ്റ്റർ പതിച്ചത്. അതേ സമയം മാവോയ്‌സ്റ്റ് ആശയങ്ങളെ പിന്തുണയ്ക്കുന്നവർ യൂണിവേഴ്‌സിറ്റി കാമ്പസിൽ കടന്നുകൂടിയതിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP