Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുംബനസമരം ചുംബിക്കാനായുള്ള അവകാശത്തിന് വേണ്ടിയല്ല; കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നത് കമിതാക്കളെ മാത്രമല്ല; സഹജീവികളെ സ്‌നേഹിക്കുന്ന എല്ലാ മനുഷ്യരെയുമാണ്: സദാചാര പൊലീസുകാരോട് കിസ് ഓഫ് ലവിന് പറയാനുള്ളത്

ചുംബനസമരം ചുംബിക്കാനായുള്ള അവകാശത്തിന് വേണ്ടിയല്ല; കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നത് കമിതാക്കളെ മാത്രമല്ല; സഹജീവികളെ സ്‌നേഹിക്കുന്ന എല്ലാ മനുഷ്യരെയുമാണ്: സദാചാര പൊലീസുകാരോട് കിസ് ഓഫ് ലവിന് പറയാനുള്ളത്

കൊച്ചി: സദാചാര പൊലീസിന്റെ ആക്രമണങ്ങൾക്കെതിരെയാണ് കൊച്ചിയിൽ ചുംബന കൂട്ടായ്മ ഒരുപക്കം യുവാക്കൾ സംഘടിപ്പിച്ചത്. ഇത് കമിതാക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ആഭാസ പരിപാടിയാണെന്ന തരത്തിലാണ് പലരും വ്യാഖ്യാനിച്ചത്. ഒടുവിൽ ചുംബനകൂട്ടായമ്മയ്ക്ക് പൊലീസ് അനുമതിയും നിഷേധിച്ചു. ഇതിനിടെ പരിപാടിയുടെ പ്രചരണത്തിനായി മറൈൻ ഡ്രൈവിൽ എത്തിയവരെ ഒരു കൂട്ടം ആളുകൾ കൈയേറ്റം ചെയ്യുന്ന സ്ഥിതി വരെ ഉണ്ടായി. ഈ സാഹചര്യത്തിൽ ചുംബന കൂട്ടായമ്മ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് കിസ് ഓഫ് ലവ് പ്രവർത്തകർ വ്യക്തമാക്കി. ചുംബനകൂട്ടായ്മയെ കുറിച്ച് തെറ്റിദ്ധാരണകൾ സമൂഹത്തിൽ പടർത്തുവാനുള്ള സംഘടിത ശ്രമങ്ങൾ കാണുന്നു. അതുകൊണ്ട് ഈ കൂട്ടായ്മയുടെ സംഘാടകർ ഞങ്ങളുടെ നയം വ്യക്തമാക്കിയത് ഇങ്ങനെയാണ്:

ചുംബന കൂട്ടയിമയിലേക്ക് കമിതാക്കളെ മാത്രമല്ല ഞങ്ങൾ ക്ഷണിക്കുന്നത്. സഹജീവികളെ സ്‌നേഹിക്കുന്ന, സ്‌നേഹം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരേയുമാണ്. അതാകട്ടെ, കേരളത്തിൽ വർദ്ധിച്ചു വരുന്ന സദാചാരപൊലീസിംഗിന് എതിരായിട്ടുള്ള ഒരു പ്രതീകാത്മക പ്രതിഷേധം എന്ന നിലയിൽ ആണ്. നിങ്ങളുടെ ജീവിത പങ്കാളികളും, അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും, സുഹൃത്തുക്കളും, കാമുകീ കാമുകന്മാരും, എല്ലാവരും പങ്കെടുക്കട്ടെ! സദാചാര പൊലീസിങ് എന്ന സമാന്തര നിയമവ്യവസ്ഥ ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നും, ഭരണഘടനാനുസൃതമായിത്തന്നെ പൊതു സ്ഥലങ്ങളിൽ സഹജീവികൾ തമ്മിൽ സ്‌നേഹം പ്രകടിപ്പിക്കാൻ അവകാശം ഉണ്ടെന്നും നമുക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ആ സ്‌നേഹം അവർ പ്രകടിപ്പിക്കട്ടെ!

ഇന്ത്യൻ സ്‌പെഷ്യൻ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായ ശേഷം ജീവിതപങ്കാളികൾ പുറത്തിറങ്ങിയപ്പോൾ സ്ത്രീയുടെ കഴുത്തിൽ താലിയില്ല എന്ന പേരിൽ ഈ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത് നമ്മുടെ കേരളത്തിൽ. സഹോദരിയും സഹോദരനും ഒന്നിച്ചു യാത്ര ചെയ്തപ്പോൾ സദാചാരക്കാരാൽ ആക്രമിക്കപ്പെട്ട സംഭവവും നമ്മുടെ കേരളത്തിൽ. കമിതാക്കൾക്ക് മാത്രമല്ല സഹോദരങ്ങൾക്കും അച്ഛനും മകൾക്കും അമ്മയ്ക്കും മകനും പോലും ഒന്നിച്ചു യാത്രചെയ്യണമെങ്കിൽ സദാചാരപൊലീസ് കളിക്കുന്നവരെ പേടിക്കേണ്ടി വരുന്നത് നമ്മുടെ കേരളത്തിൽ.

അച്ഛനമ്മമാർ മക്കളെ കെട്ടിപ്പിടിക്കണമെങ്കിൽ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കിൽ ചുംബിക്കട്ടെ! സഹോദരീ സഹോദരന്മാർ പരസ്പരം കെട്ടിപ്പിടിക്കണമെങ്കിൽ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കിൽ ചുംബിക്കട്ടെ! ഭാര്യാ ഭർത്താക്കന്മാരും കാമുകീ കാമുകന്മാരും പരസ്പരം കെട്ടിപ്പിടിക്കണമെങ്കിൽ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കിൽ ചുംബിക്കട്ടെ! അതവരുടെ മൗലികാവകാശം ആണെന്ന് ബോധ്യപ്പെടട്ടെ! അതിലൂടെ സ്‌നേഹത്തിന്റെ വില മറ്റൊന്നിനുമില്ലെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടട്ടെ. അന്യന്റെ സ്‌നേഹപ്രകടനങ്ങളിൽ തങ്ങളുടെ സദാചാര ബോധത്തിനു മുറിവേൽക്കാൻ ഒന്നുമില്ലെന്ന് അവർ തിരിച്ചറിയട്ടെ!

ചുംബിക്കാൻ വേണ്ടിയുള്ള അവകാശത്തിന് വേണ്ടിയല്ല ഈ സമരം. മറിച്ച് സഹജീവികൾക്ക് അവർ തമ്മിലുള്ള ബന്ധം എന്തുമാകട്ടെ അവർ തമ്മിലുള്ള സ്‌നേഹം ഒരു ആലിംഗനത്തിലൂടെയോ ചുംബനത്തിലൂടെയോ കൈമാറാൻ ഉള്ള അധികാരമുണ്ടെന്നും മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്നും സദാചാര പൊലീസ് വക്താക്കളെ ബോധ്യപ്പെടുത്തുകയാണ്. നിങ്ങളതിൽ ഇടപെടേണ്ട യാതൊരു കാര്യവുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP