Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിസ് ഓഫ് ലവിന്റെ ചുംബന കൂട്ടായ്മ കോഴിക്കോട്ടും; സദാചാര പൊലീസിനെതിരെ 'കിസ് ഇൻ ദ സ്ട്രീറ്റ്' ഡിസംബർ ഏഴിന്

കിസ് ഓഫ് ലവിന്റെ ചുംബന കൂട്ടായ്മ കോഴിക്കോട്ടും; സദാചാര പൊലീസിനെതിരെ 'കിസ് ഇൻ ദ സ്ട്രീറ്റ്' ഡിസംബർ ഏഴിന്

കോഴിക്കോട്: സദാചാര പൊലീസിന്റെ ആക്രമണങ്ങൾക്കെതിരെ കേരളത്തിൽ വീണ്ടും ചുംബനക്കൂട്ടായ്മ. കോഴിക്കോട്ടാണ് കിസ് ഓഫ് ലവ് ഓൺലൈൻ കൂട്ടായ്മ അടുത്ത ചുംബനസമരം സംഘടിപ്പിക്കുന്നത്. ഡിസംബർ ഏഴിനാണ് കോഴിക്കോട്ട് സമരം.

'കിസ് ഇൻ ദ സ്ട്രീറ്റ്' എന്ന പേരിലാണ് കോഴിക്കോട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മറൈൻ ഡ്രൈവിലെ സമരം പോലെയാവില്ല ഒരിടത്ത് കേന്ദ്രീകരിച്ചാവില്ല ഇത്തവണ പ്രതിഷേധം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുംബനസമരം നടത്താനാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

സദാചാരപൊലീസിനെതിരെ സൈബർ ലോകത്ത് രൂപപ്പെട്ട കൂട്ടായ്മയാണ് കിസ് ഓഫ് ലവ്. കൊച്ചിക്കു പുറമെ ഹൈദരാബാദിലും ഡൽഹിയിലുമെല്ലാം ചുംബനക്കൂട്ടായ്മകൾ നടന്നു. ഇതിനുപിന്നാലെയാണ് കോഴിക്കോട്ടും സമരം നടത്താൻ തീരുമാനം.

ഡിസംബർ ഏഴിന് വൈകുന്നേരം നാലിനാണ് സമരം. ഫേസ്‌ബുക്ക് വഴിയാണ് പ്രധാനമായും സമരത്തിന്റെ പ്രചാരണം. കിസ് ഓഫ് ലവിന്റെ ഫേസ്‌ബുക്ക് പേജ് ഇതിനകം ഒന്നേകാൽ ലക്ഷത്തോളംപേർ ലൈക്ക് ചെയ്തുകഴിഞ്ഞു. 'കിസ് ഇൻ ദ സ്ട്രീറ്റ് കാലിക്കറ്റ്' എന്ന പേരിൽ സമരപ്രചാരണത്തിനായി പ്രത്യേക പേജും തുടങ്ങിയിട്ടുണ്ട്.

സമരത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പരമാവധി പ്രമുഖരെ പങ്കെടുപ്പിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കവിതയും പാട്ടും ചിത്രംവരയും സെമിനാറുമൊക്കെ സമരത്തിന്റെ ഭാഗമായി നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP