Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിമിനൽ കേസ് പ്രതികൾ എങ്ങനെ ബാലാവകാശ കമ്മീഷനിൽ വന്നു? മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല; സിംഗിൾ ബഞ്ച് പരമാർശങ്ങൾ നീക്കുകയില്ല; കോടതി പരാമർശം നീക്കാൻ ചെന്ന മന്ത്രി കെ.കെ ഷൈലജയെ കണക്കിനു ശാസിച്ച് ഹൈക്കോടതി; പിണറായി മന്ത്രിസഭയിലെ മൂന്നാം മന്ത്രിക്കും രാജിവയ്ക്കേണ്ടി വന്നേക്കും

ക്രിമിനൽ കേസ് പ്രതികൾ എങ്ങനെ ബാലാവകാശ കമ്മീഷനിൽ വന്നു? മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല; സിംഗിൾ ബഞ്ച് പരമാർശങ്ങൾ നീക്കുകയില്ല; കോടതി പരാമർശം നീക്കാൻ ചെന്ന മന്ത്രി കെ.കെ ഷൈലജയെ കണക്കിനു ശാസിച്ച് ഹൈക്കോടതി; പിണറായി മന്ത്രിസഭയിലെ മൂന്നാം മന്ത്രിക്കും രാജിവയ്ക്കേണ്ടി വന്നേക്കും


കൊച്ചി: ബാലാവകാശ കമ്മീഷൻ നിയമത്തിൽ മന്ത്രി കെ കെ ഷൈലജയ്ക്ക് വൻ തിരിച്ചടി. ബാലവകാശ കമ്മീഷൻ നിയമനത്തിൽ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ ആവശ്യം നിരസിച്ച ഹൈക്കോടതി രൂക്ഷ വിമർശനമാണ് ഷൈലജയ്‌ക്കെതിരെ നടത്തിയിരിക്കുന്നത്.

സിംഗിൽ ബെഞ്ച് നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ബാലാവകാശ കമ്മീഷനിൽ അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഹൈക്കോടതി പരാമർശിച്ചു. ക്രിമിനൽ കേസ് പ്രതികൾ എങ്ങനെ കമ്മീഷനിൽ വന്നു എന്നും ചോദിച്ച ഹൈക്കോടതി മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാവില്ലെന്നും പറഞ്ഞു. മന്ത്രിക്കെതിരായ സിംഗിൾ ബഞ്ച് നിയമനത്തിൽ മാറ്റമില്ല. കേസ് നാളെ വീണ്ടും പരിഗണിക്കും.

അതേസമയം ശൈലജ നൽകിയ പുനപരിശോധന ഹർജിയിൽ വിശദമായി വാദം കേൾക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി വച്ചു. ഇത്തരത്തിൽ ഗൗരവമേറിയ ചോദ്യങ്ങളാണ് ഹൈക്കോടതി ചോദിച്ചത്. ഇതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ കടുത്ത പ്രതിഷേധം നടത്തുന്ന പ്രതിപക്ഷത്തിന്റെ മുന്നിൽ മന്ത്രി വീണ്ടും പ്രതിരോധത്തിലാകും. ഇതോടെ പിണറായി മന്ത്രി സഭിലെ മൂന്നാം മന്ത്രി രാജിവെക്കേണ്ട സ്ഥിതിയിലേക്ക് മാറിയേക്കും.

ഹൈക്കോടതിയുടെ വിമർശനത്തോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം വൻ ബഹളമാണ് ഉണ്ടാക്കുന്നത്. രാജി ആവശ്യ്പപെട്ട് തുടർച്ചയായ മൂന്നാം ദിവസമാണ് നിയമസഭയിൽ പ്രതിപക്ഷ ബഹളം നടക്കുന്നത്. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

സഭ ചേർന്നയുടൻ, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ളക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയായിരുന്നു.

അഗംങ്ങളോട് ശാന്തരാവാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല. തുടർന്ന് ബാനറുകളുമായി സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വജനപക്ഷപാതം നടത്തിയ മന്ത്രി ശൈലജ രാജിവയ്ക്കുക എന്നെഴുതിയ ബാനറുകളുമായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

അതേസമയം, പാർട്ടിയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ വിമർശനമുണ്ടെന്നാണ് അറിയുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ.സുധീർ ബാബുവിനെ തൽസ്ഥാനത്തുനിന്നു മാറ്റിയേക്കും. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലും ബാലാവകാശ കമ്മിഷൻ നിയമനത്തിലും പ്രതിരോധത്തിലായ മന്ത്രിയെ രക്ഷിക്കാൻ തൽക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാമെന്നാണു സി.പി.എം ഉന്നതരുടെ തീരുമാനം. ആരോഗ്യ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥരും അയക്കുന്ന ഫയലുകൾ കൃത്യമായി പരിശോധിച്ചു സർക്കാർ താൽപര്യത്തിന് അനുസൃതമായി മാറ്റം വരുത്തുന്നതിലും മന്ത്രിയെ കാര്യങ്ങൾ അത്തരത്തിൽ ബോധ്യപ്പെടുത്തുന്നതിലും ഇദ്ദേഹം വീഴ്ച വരുത്തിയെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.

ഹൈക്കോടതിയിൽനിന്നു പ്രതികൂല പരാമർശം ഏറ്റുവാങ്ങിയ മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന ആവശ്യവുമായി അഞ്ചു പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതു സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇ.പി.ജയരാജൻ വിഷയത്തിലും ശൈലജയുടെ വിഷയത്തിലും ഇരട്ട നീതിയാണു നടപ്പാക്കുന്നതെന്ന ആക്ഷേപവും സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്. ഈ പശ്ചാത്തലത്തിൽ തൽക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാനാണു സർക്കാരിന്റെയും പാർട്ടിയുടെയും ആലോചന

അതേസമയം, ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി വീശി. നിയമസഭയിലേക്ക് വരുന്ന വഴി മാസ്‌കോട്ട് ഹോട്ടലിന് മുന്നിൽ വച്ചായിരുന്നു പ്രതിഷേധം. കോടതിയുടെ വിമർശം ഏറ്റുവാങ്ങിയ ശൈലജ രാജിവയ്ക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വാശ്രയ മെഡിക്കൽ പ്രവേശനം, ബാലാവകാശ കമ്മീഷൻ നിയമനം എന്നീ വിഷയങ്ങളിൽ കോടതിയുടെ വിമർശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനെ തുടർന്നുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളും വിവാദങ്ങങ്ങളും സഭയിൽ ചർച്ചയായിരിക്കെ ഒരു ദിവസം മുന്നെ നിയമസഭ പിരിയുമെന്നാണ് വിവരങ്ങൾ. വ്യാഴാഴ്ചയാണ് സഭ പിരിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP