Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണിസാറിനും മകനും ആദർശമാണ് മുഖ്യം പണവും അധികാരവുമല്ല; കെഎം മാണിയെ പരിഹസിച്ച് അഡ്വ ജയശങ്കർ

മാണിസാറിനും മകനും ആദർശമാണ് മുഖ്യം പണവും അധികാരവുമല്ല; കെഎം മാണിയെ പരിഹസിച്ച് അഡ്വ ജയശങ്കർ

താമരപ്പൂവിന് റോസപ്പൂവിനേക്കാൾ ഗാംഭീര്യമുണ്ടെന്ന കെഎം മാണിയുടെ പ്രസ്താവനയെ പരിഹസിച്ച് പിസി ജോർജിന് പിന്നാലെ അഡ്വ. ജയശങ്കറും. മാണിസാറിനും മകനും ആദർശമാണ് മുഖ്യം അധികാരമല്ല പണം പോലുമല്ല. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ ആദരിക്കുന്നതിന് ബിജെപി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച ചടങ്ങിൽ താമരപ്പൂക്കൾ കൊണ്ടുള്ള ബൊക്ക സമ്മാനമായിലഭിച്ചത് പരാമർശിച്ച് മാണി കത്തിക്കയറിയതാണ് പരിഹാസത്തിനിടയാക്കിയത്.

മാണിയെ ശക്തമായി പരിഹസിച്ച ജയശങ്കർ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത മാർത്തോമാ സഭയുടെ മാത്രം സ്വത്തല്ല. കേരളത്തിന്റെ പൊതുസ്വത്താണ്. അദ്ദേഹം മാർക്‌സിസ്റ്റുകാർക്കും മാവോയിസ്റ്റുകൾക്കും വരെ ആരാധ്യനാണ്. ക്രിസോസ്റ്റം തിരുമേനിയെ ബിജെപി മൈനോറിറ്റി മോർച്ചയും ആദരിച്ചു. ചടങ്ങിലേക്ക് നിതാന്ത വന്ദ്യ ദിവ്യശ്രീ കരിങ്ങോഴക്കൽ മാണിയെ ക്ഷണിച്ചു അദ്ദേഹവും പങ്കെടുത്തു.

അതിത്ര വലിയ ആനക്കാര്യമൊന്നുമല്ല. തിരുമാലികളായ ബിജെപിക്കാരോടുള്ള സ്‌നേഹം കൊണ്ടല്ല മാണിസാർ പങ്കെടുത്തത്. തിരുമേനിയോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ്. അതിൽ ആർക്കുമില്ല സംശയം.

മകനെ കേന്ദ്രമന്ത്രിയാക്കാം എന്നു പറഞ്ഞാലും മാണിസാർ എൻഡിഎയ്‌ക്കൊപ്പം പോവില്ല. മതേതരത്വവും ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കും എന്ന് വ്യക്തമായ ഉറപ്പ് കിട്ടിയ ശേഷം, പാലാ, ചങ്ങനാശ്ശേരി മെത്രാന്മാരുടെയും അത്യുന്നത കർദിനാളിന്റെയും അനുഗ്രഹാശിസ്സുകളോടെ മാത്രമേ മാണി ഗ്രൂപ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കൂ എന്നാണ് പരിഹസിച്ചത്.

മാണിയുടെ മകൻ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാൻ ബിജെപി ഒരുക്കമാണ്. മാണിക്ക് ഗവർണ്ണർ പദവിയും നൽകും. ഉപരാഷ്ട്രപതി പദത്തിലേക്കും മാണിയെ ബിജെപി പരിഗണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താമരയെ പുകഴ്‌ത്തി മാണി സാർ കത്തിക്കയറിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP