Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കനാലിൽ കക്കൂസ് മാലിന്യം തള്ളിയവരെ കൊണ്ട് തിരികെ കോരിപ്പിച്ചു; മലിന്യം തള്ളിയിടമെല്ലാം വെള്ളമൊഴിച്ചു കഴുകിച്ചും ക്ലോറിൻ വിതറിപ്പിച്ചും നാട്ടുകാർ; മാലിന്യം തള്ളിയവരെ ഓടിച്ചിട്ട് പിടിച്ചത് നാട്ടുകാരും പൊലീസും ചേർന്ന്

കനാലിൽ കക്കൂസ് മാലിന്യം തള്ളിയവരെ കൊണ്ട് തിരികെ കോരിപ്പിച്ചു; മലിന്യം തള്ളിയിടമെല്ലാം വെള്ളമൊഴിച്ചു കഴുകിച്ചും ക്ലോറിൻ വിതറിപ്പിച്ചും നാട്ടുകാർ; മാലിന്യം തള്ളിയവരെ ഓടിച്ചിട്ട് പിടിച്ചത് നാട്ടുകാരും പൊലീസും ചേർന്ന്

ആർ.പീയൂഷ്

കൊച്ചി: നാളുകളായി പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. പിടികൂടുക മാത്രമല്ല തള്ളിയ മാലിന്യം മുഴുവൻ തിരികെ കോരിക്കുകയും സ്ഥലം കഴുകി വൃത്തിയായി കഴുകിക്കുകയും അവിടെ ക്ലോറിൻ വിതറിപ്പിക്കുകയും ചെയ്തു. മാലിന്യം കൊണ്ടുവന്ന പള്ളുരുത്തി സ്വദേശികളായ ചോയിസ് റോഡിൽ പാലത്തറ വീട്ടിൽ അൻസാർ, കെഎംപി നഗർ കാടകത്തകത്ത് വീട്ടിൽ നിയാസ് എന്നിവരെയാണ് നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയതത്.

മൂവാറ്റുപുഴ പെരുവംമൂഴി ആലിൻ ചോട്ടിലാണ് സംഭവം. അർദ്ധരാത്രിയിൽ ടാങ്കർ ലോറിയുമായെത്തിയ സംഘം ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുര്യാത്തോടു ലിഫ്റ്റ് ഇറിഗേഷൻ മൈനർ കനാലിലേക്കു കക്കൂസ് മാലിന്യം തള്ളുകയായിരുന്നു. സ്ഥിരമായി ഈ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായതിനാൽ നാട്ടുകാർ ഒളിച്ചിരുന്നാണ് ഇവരെ പിടികൂടിയത്. മാലിന്യം കനാലിലേക്ക് ഒഴുക്കുമ്പോൾ നാട്ടുകാർ ഓടിയടുക്കുകയായിരുന്നു.

നാട്ടുകാർ വരുന്നത് കണ്ട പ്രതികൾ വാഹനവുമായി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും നാട്ടുകാർ വാഹനത്തിനടുത്തെത്തിയിരുന്നു. ഇതോടെ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി. അപ്പോഴേക്കും നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസും സ്ഥലത്തെത്തി. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരും പൊലീസും ഓടിച്ചിട്ട പിടികൂടി. ഇവരെ തിരികെ മാലിന്യം തള്ളിയിടത്തെത്തിച്ചു വെള്ളമുപയോഗിച്ചു വൃത്തിയാക്കിച്ചു. ബ്ലീച്ചിങ്ങ് പൗഡറും വിതറിച്ചു. ഇനി ഇത് ആവർത്തിക്കില്ലെന്നു പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്തു. പിന്നീടാണ് നാട്ടുകാർ പ്രതികളെ പൊലീസിന് കൈമാറിയത്.

കൊച്ചി നഗരത്തിൽ നിന്നും കൊണ്ടു വന്ന മാലിന്യമാണ് ഇവർ ഇവിടെ തള്ളിയത്. നഗരത്തിലെ ഒട്ടു മിക്ക ഫ്ളാറ്റുകളിലേയും വീടുകളിലേയും മാലിന്യങ്ങൾ ഇവർ തന്നെയാണ് മൂവാറ്റു പുഴയിലും പരിസര പ്രദേശങ്ങളിലും തള്ളിയിരുന്നത് എന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രദേശ വാസികൾ കുടിവെള്ളമായും മറ്റാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്ന കനാലിലേക്കാണു മാലിന്യം തള്ളിയത്. കുടിവെള്ളത്തിൽ മാലിന്യം തള്ളിയതിനു പുറമെ ഇവർക്കെതിരെ പഞ്ചായത്ത് രാജ് വകുപ്പുകൾ കൂടി കൂട്ടിച്ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

പെരുവംമൂഴി കൂടാതെ കടാതി തോട്, നഗരസഭാ സ്റ്റേഡിയത്തിനു സമീപമുള്ള തോട് എന്നിവിടങ്ങളിലും മാലിന്യം തള്ളിയിരുന്നു. ഇവിടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം എത്തി ബ്ലീച്ചിങ് പൗഡർ വിതറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP