Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷൈൻ ടോം ചാക്കോയും നാല് യുവതികളും കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം; സിഗരറ്റിൽ കൊക്കെയിൻ പുരട്ടി ഉപയോഗിച്ചുവെന്ന് വാദിച്ച് പൊലീസ്; ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും ആവശ്യം

ഷൈൻ ടോം ചാക്കോയും നാല് യുവതികളും കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാ ഫലം; സിഗരറ്റിൽ കൊക്കെയിൻ പുരട്ടി ഉപയോഗിച്ചുവെന്ന് വാദിച്ച് പൊലീസ്; ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും ആവശ്യം

കൊച്ചി: യുവനടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊച്ചി കൊക്കെയ്ൻ കേസിൽ നിർണ്ണായകമായ വഴിത്തിരിവ്. കേസിലെ പ്രതികളായ അഞ്ച് പേരും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന പരിശോധനാ ഫലം പുറത്തുവന്നു. കാക്കനാട് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിലാണ് പ്രതികൾ ആരും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായത്. അഞ്ചുപേരുടെയും പരിശോധന ഫലത്തിന്റെ റിപ്പോർട്ട് നെഗറ്റീവ് എന്നാണ് രേഖപ്പെടുത്തിയത്. നിർണ്ണായകമായ ഈ റിപ്പോർട്ട് പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ചു.

അതേസമയം കേസിൽ ഡൽഹിയിൽ വിശദമായ പരിശോധന നടത്താൻ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. പൊലീസ് കണ്ടെടുത്തതുകൊക്കെയ്ൻ തന്നെയാണോ, പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചോ എന്നീ രണ്ടു കാര്യങ്ങളാണ് പരിശോധിച്ചത്. ഇതിൽ കണ്ടെടുത്തതുകൊക്കെയ്ൻ തന്നെയാണ് എന്ന് സ്ഥിരീകരിച്ചു. എന്നാൽ പ്രതികളാരും കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്. പുതിയ റിപ്പോർട്ട് കേസിനെ ദുർബലപ്പെടുത്തുമെന്നത് ഉറപ്പാണ്.

ഇതോടെ പ്രതികളുടെ ഡിഎൻഎ പരിശോധന നടത്തണമെന്നാണ് പൊലീസ് ഇപ്പോൾ വാദിക്കുന്നത്. യുവനടൻ ഷൈൻ ടോം ഉൾപ്പെടെയുള്ള പ്രതികൾ ഉപയോഗിച്ച സിഗററ്റുകളിൽ കൊക്കെയിന്റെ അംശം ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ ഡിഎൻഎ ടെസ്റ്റ്. ഇതിനായി പ്രതികളിൽ നിന്ന് വീണ്ടും രക്തസാമ്പിൾ നടത്താൻ അനുമതി തേടി കോടതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

സിഗരറ്റിൽ കൊക്കെയിൻ പുരട്ടിയാണ് പ്രതികൾ ഉപയോഗിച്ചതെന്നാണ് പൊലീസ് വാദിക്കുന്നത്. ഫ്‌ളാറ്റിൽ നിന്ന് പിടിച്ചെടുത്ത സിഗരറ്റ് കുറ്റികളിൾ കൊക്കെയിന്റെ അംശം കണ്ടെത്തണമെങ്കിൽ ഡിഎൻഎ പരിശോധന നടത്തണം. സിഗരറ്റിലുള്ള ഉമിനീരിന്റെ ഡിഎൻഎയും രക്ത സാമ്പിളിൻ ഡിഎൻഎയും താരതമ്യം ചെയ്താണ് ഇത് തെളിയിക്കേണ്ടത്. എന്നാൽ നേരത്തെ ശേഖരിച്ച രക്ത സാമ്പിൾ ഉപയോഗിച്ച് ഡിഎൻഎ ടെസ്റ്റ് നടത്താനാവില്ലെന്ന് കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

രക്തത്തിന്റെ തനിമ നിലനിർത്താൻ സോഡിയം ഫ്‌ളൂറൈഡ് ചേർത്താണ് ആദ്യം ശേഖരിച്ചത്. എന്നാൽ ഡിഎൻഎ പരിശോധന നടത്തണമെങ്കിൽ ഇഡിറ്റിഎ എന്ന രാസവസ്തു ചേർത്തു വേണം സാമ്പിൾ ശേഖരിക്കേണ്ട്ത്. ഇതിനായി വീണ്ടും രക്ത സാമ്പിൾ എടുക്കാൻ അനുവദിക്കണം എന്നാണ് പൊലീസിന്റെ ആവശ്യം. എന്നാൽ കോടതിയുടെ വിമർശനത്തിൽ നിന്നും രക്ഷപെടാനാണ് പൊലീസ് ഈ വാദം നിരത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

കൊച്ചിയിൽ കടവന്ത്രയിലെ ഫ്‌ളാറ്റിൽ നിന്നുമാണ് കൊക്കെയ്‌നുമായി ഷൈനും മോഡലുകളുമടക്കം അഞ്ച് പേരെയായിരുന്നു കൊച്ചി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഷൈൻ ടോം ചാക്കോ , സഹസംവിധായിക ബ്ലസി, മോഡലുകളായ ടിൻസി , രേഷ്മ, സ്‌നേഹ എന്നിവരായിരുന്നു പൊലീസ് പിടിയിലായത്. ഇവരിൽ നിന്നും 10 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തിരുന്നു. കിങ്‌സ് ഗ്രൂപ്പ് ഉടമ നിഷാമിന്റെ കടവന്ത്രഫ്‌ളാറ്റിലാണ് റെയ്ഡ് നടത്തിയത്. അതേസമയം സിനിമാക്കഥ കേൾക്കാനായി തന്റെ മകനെ വിളിച്ചുവരുത്തി ബ്ലസി വഞ്ചിക്കുകയായിരുന്നു എന്നാണ് ഷൈൻടോമിന്റെ പിതാവ് ആരോപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP