Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചി മെട്രോ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക്; നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പിക്കാൻ ട്രാം സർവ്വീസ്; കൊച്ചി നഗരത്തെ പുറം ടൗണുകളുമായി ബന്ധിപ്പിച്ച് മെട്രോ ലാഭമാക്കാൻ ഉറച്ച് കെഎംആർഎൽ

കൊച്ചി മെട്രോ മൂന്നാം ഘട്ടം അങ്കമാലിയിലേക്ക്; നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പിക്കാൻ ട്രാം സർവ്വീസ്; കൊച്ചി നഗരത്തെ പുറം ടൗണുകളുമായി ബന്ധിപ്പിച്ച് മെട്രോ ലാഭമാക്കാൻ ഉറച്ച് കെഎംആർഎൽ

കൊച്ചി: മൂന്നാംഘട്ടമായി കൊച്ചി മെട്രോ ഓടിയെത്തുക അങ്കമാലിയിലേക്കായിരിക്കും. അങ്കമാലി മെട്രോ റൂട്ടിന്റെ ആദ്യ രൂപരേഖയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തിയാകും നടപ്പാക്കുക. പരമാധി സ്ഥലങ്ങളെ ബന്ധിപ്പിക്കാനാകും വരുത്തുക. മെട്രോയെ ലാഭത്തിലാക്കാനുള്ള പരിഷ്‌കാരങ്ങൾക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) തീരുമാനങ്ങളെടുത്തിട്ടുണ്ട്.

2017 ലെ മെട്രോ നയത്തിൽ പറയുന്ന രീതിയിലുള്ള മാറ്റങ്ങളാണ് രൂപരേഖയിൽ വരുത്തുക. പുതിയ ഗതാഗത പഠനം നടത്തും. മെട്രോയെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിന്റെയും ട്രാം ഉൾപ്പെടെ മറ്റു ഗതാഗത സംവിധാനങ്ങളുടെയും സാധ്യതയും പഠിക്കും. ഇതിലൂടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ.

ആലുവയിൽനിന്നാണ് അങ്കമാലിയിലേക്ക് മെട്രോ റൂട്ട് തുടങ്ങുക. ഇതിന്റെ ആദ്യ രൂപരേഖയും ഗതാഗതപഠനവുമെല്ലാം 2010-11 -ൽ ചെയ്തതാണ്. പുതിയ സാമ്പത്തിക വിശലകനവും റെയിൽ, റോഡ് ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതയും ഈ രൂപരേഖയിൽ കൂട്ടിച്ചേർക്കണം. ആദ്യ രൂപരേഖയനുസരിച്ചാണ് ചെലവ് കണക്കുകൂട്ടിയത്. രൂപരേഖ പുതുക്കുമ്പോൾ ചെലവിൽ മാറ്റം വരും.

റൂട്ടിന്റെ അനുമതിക്കായി കേന്ദ്രത്തിന് അപേക്ഷ നൽകുമ്പോൾ ഈ പഠനറിപ്പോർട്ട് കൂടി കൈമാറണം. പഠനത്തിനും രൂപരേഖ പുതുക്കാനും കൺസൾട്ടന്റിനെ നിയമിക്കാൻ കെ.എം.ആർ.എൽ. കഴിഞ്ഞദിവസം ടെൻഡർ വിളിച്ചു. മെട്രോയുടെ രണ്ടാംഘട്ടമായ കാക്കനാടിന്റെ നിർമ്മാണത്തിനൊപ്പം അങ്കമാലിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങും. മൂന്നാംഘട്ടമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കാണ് മെട്രോ ആദ്യം ആസൂത്രണം ചെയ്തത്. ഇത് ഗുണകരമാകില്ലെന്ന് പഠനത്തിൽ കണ്ടെത്തി. തുടർന്നാണ് അങ്കമാലി ആലോചിച്ചത്. അങ്കമാലിയിൽ നിന്നും നഗരത്തിലേക്കും അതിന് പുറത്തേക്കും യാത്ര ചെയ്യുന്നവർ ഏറെ കൂടുതലാണ്. ഇതോടെ കൂടുതൽ യാത്രക്കാർ മെട്രോയിലെത്തുമെന്നാണ് പ്രതീക്ഷ.യ

അങ്കമാലി റൂട്ടിൽ ദൂരം 14 കിലോമീറ്ററാകും. സ്റ്റേഷനുകൾ 11 എണ്ണവും. ചെലവ് 3115 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഏറ്റെടുക്കേണ്ടത് 6.5 ഹെക്ടർ സ്ഥലമാണ്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, അത്താണി, നെടുമ്പാശ്ശേരി, കരിയാട്, വാപ്പാലശ്ശേരി, ടെൽക്ക്, അങ്കമാലി റെയിൽവേ സ്റ്റേഷൻ, അങ്കമാലി സൗത്ത്, കോതകുളങ്ങര എന്നീ സ്റ്റേഷനുകളാണ് നിലവിലെ പദ്ധതിയിൽ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP