Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ ദിനം ലഭിച്ച 28 ലക്ഷം രൂപ രണ്ടാം ദിനം 18 ലക്ഷമായി കുറഞ്ഞു; ഇന്നലെ ആകെ ലഭിച്ചത് പത്ത് ലക്ഷം മാത്രം; കൊച്ചി മെട്രോയുടെ വരുമാനം ദിവസവും കുറഞ്ഞു വരുന്നു; ശനിയും ഞായറും എത്താൻ ഇടയുള്ള ടൂറിസ്റ്റുകളെ കാത്തുകൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ

ആദ്യ ദിനം ലഭിച്ച 28 ലക്ഷം രൂപ രണ്ടാം ദിനം 18 ലക്ഷമായി കുറഞ്ഞു; ഇന്നലെ ആകെ ലഭിച്ചത് പത്ത് ലക്ഷം മാത്രം; കൊച്ചി മെട്രോയുടെ വരുമാനം ദിവസവും കുറഞ്ഞു വരുന്നു; ശനിയും ഞായറും എത്താൻ ഇടയുള്ള ടൂറിസ്റ്റുകളെ കാത്തുകൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ

കൊച്ചി: മെട്രോയിൽ ഓരോ ദിവസവും യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. ഉദ്ഘാടന ദിനം കിട്ടിയതിന്റെ പകുതി വരുമാനം മാേ്രത കഴിഞ്ഞ ദിവസം കിട്ടിയുള്ളൂ.

ബുധനാഴ്ച വൈകീട്ട് ആറുവരെ മെട്രോയിൽ യാത്ര ചെയ്തത് 33,480 പേർ. 10,43,400 രൂപയാണ് വരുമാനം. ചൊവ്വാഴ്ച 18,83,620 രൂപ വരുമാനം മെട്രോയ്ക്ക് ലഭിച്ചു. രാവിലെ ആറു മുതൽ രാത്രി പത്തുവരെ 53,500 പേരാണ് യാത്ര ചെയ്തത്. സർവീസിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച യാത്ര ചെയ്തത് 85,671 പേരാണ്. 28,11,630 രൂപയാണ് വരുമാനം നേടിയത്.

ഇനി പ്രതീക്ഷ ശനിയും ഞായറുമാണ്. അന്ന് യാത്രക്കാരുടെ എണ്ണത്തിൽ വർധന പ്രതീക്ഷിക്കുന്നുണ്ടെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു. ഇതോടനുബന്ധിച്ച് എല്ലാ സ്റ്റേഷനുകളിൽ നിന്നും കൊച്ചി വൺ സ്മാർട്ട് കാർഡിന്റെ വിതരണം തുടങ്ങാനാണ് നീക്കം. നിലവിൽ അമ്പാട്ടുകാവ്, പുളിഞ്ചോട് സ്റ്റേഷനുകളിൽ മാത്രമാണ് കാർഡ് വിതരണം ചെയ്യുന്നത്.

അവധി ദിനങ്ങളിൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ധാരളം പേർ എത്തുമെന്നാണ് കെ എം ആർ എല്ലിന്റെ പ്രതീക്ഷ. ഈ ദിവസങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP