Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി മെട്രൊയിൽ ഒരാഴ്ച യാത്ര ചെയ്തത് അഞ്ചുലക്ഷത്തിലേറെപ്പേർ; വരുമാനം 1.77 കോടി; ഇന്നലെ യാത്ര ചെയ്തത് 98713 പേർ

കൊച്ചി മെട്രൊയിൽ ഒരാഴ്ച യാത്ര ചെയ്തത് അഞ്ചുലക്ഷത്തിലേറെപ്പേർ; വരുമാനം 1.77 കോടി; ഇന്നലെ യാത്ര ചെയ്തത് 98713 പേർ

കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രൊ സർവീസ് തുടങ്ങിയ ആദ്യ ആഴ്ചയിൽ നേടിയത് റെക്കോഡ് വരുമാനം. കെ.എം.ആർ.എൽ പുറത്തുവിട്ട വിവരമനുസരിച്ച് ജൂൺ 19 മുതൽ 26 വരെ 1.77 കോടി രൂപയാണ് മെട്രോയ്ക്ക് വരുമാനമായി ലഭിച്ചത്. 53,0713 പേർ യാത്രയ്‌ക്കെത്തിയപ്പോഴാണ് മെട്രോയ്ക്ക് ഈ വരുമാനമുണ്ടായത്.

രാണ് യാത്ര ചെയ്തത്. ഇന്ത്യയിലെ മറ്റ് മെട്രൊകളെ അപേക്ഷിച്ച് ആദ്യ ആഴ്ചയിൽ കൊച്ചി മെട്രൊ നേടിയത് വളരെ കൂടിയ വരുമാനമാണെന്നും കെഎംആർഎൽ അറിയിച്ചു.

കനത്ത മഴ പെയ്യുന്ന ദിവസങ്ങളിൽ പോലും മെട്രോയിലെ തിരക്കിന് കുറവില്ല. ഇന്നലെ മാത്രം 98713 പേർ യാത്ര ചെയ്യുകയും 34,13,752 രൂപ വരുമാനം ലഭിക്കുകയും ചെയ്തെന്നും കെഎംആർഎൽ വിശദമാക്കുന്നു.

കഴിഞ്ഞ ഒരാഴ്ചത്തെ യാത്രക്കാരുടെ പ്രതിദിനശരാശരി 66340 ആണെന്നും കെ.എം.ആർഎൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP