Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളം ജില്ലയിലെ ക്വാറി സമരത്തെ തുടർന്ന് കരാറുകാർ പിന്മാറുന്നു; ഉന്നതരുടെ എതിർപ്പിൽതട്ടി എങ്ങുമെത്താതെ സ്ഥലം ഏറ്റെടുപ്പും; കൊച്ചി മെട്രോ നിശ്ചിത സമയത്ത് പാളത്തിലാകില്ലെന്ന് വ്യക്തമാക്കി ഡിഎംആർസി

എറണാകുളം ജില്ലയിലെ ക്വാറി സമരത്തെ തുടർന്ന് കരാറുകാർ പിന്മാറുന്നു; ഉന്നതരുടെ എതിർപ്പിൽതട്ടി എങ്ങുമെത്താതെ സ്ഥലം ഏറ്റെടുപ്പും; കൊച്ചി മെട്രോ നിശ്ചിത സമയത്ത് പാളത്തിലാകില്ലെന്ന് വ്യക്തമാക്കി ഡിഎംആർസി

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ റെയിൽ നിശ്ചിത സമയത്ത് പാളത്തിലാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. ജില്ലയിലെ ക്വാറികളുടെ സമരം മൂലം അസംസ്‌കൃത വസ്തുക്കൾ കിട്ടാത്ത സ്ഥിതിയിൽ കരാറുകാർ പോലും പദ്ധതിയിൽ നിന്നും പിൻവാങ്ങുകയാണ്. തൊഴിലാളി സമരങ്ങളും സ്ഥലം ഏറ്റെടുപ്പും വൈകുന്നത് മൂലം പദ്ധതി കൃത്യസമയത്ത് നടപ്പാക്കാൻ സാധിക്കുമോ എന്ന സംശയം നേരത്തെ മെട്രോമാൻ ഇ ശ്രീധരനും ഉന്നയിച്ചിരുന്നു.

കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി ഇന്ന് അവതരിപ്പിച്ച പൊതുബജറ്റിൽ കൊച്ചി മെട്രോയ്ക്ക് 872.88 കോടിയുടെ കേന്ദ്ര നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെ കൊച്ചി മെട്രോ നിർമ്മാണം വൈകുമെന്ന് വ്യക്തമാക്കി ഡിഎംആർസി രംഗത്തെത്തിയത്. മുൻനിശ്ചയ പ്രകാരം 2016 ജൂണിനകം മെട്രോ പൂർത്തിയാക്കാമെന്നത് വിദൂരസ്വപ്നം മാത്രമാണെന്ന് ഡിഎംആർസി അറിയിച്ചു. എറണാകുളം ജില്ലയിലെ ക്വാറി സമരം മൂലം രണ്ടാഴ്‌ച്ചയായി മെട്രോ നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. ഇതിന് പിന്നാലെയാണ് 2016 ജൂണിന് മുൻപ് മെട്രോ നിർമ്മാണം പൂർത്തീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഡിഎംആർസി രംഗത്തെത്തിയത്.

മെട്രോ നിർമ്മാണത്തിൽ നിന്ന് പിന്മാറുകയാണെന്ന് കരാറുകാർ ഡിഎംആർസിയെ അറിയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ മാത്രം ക്വാറി സമരം തുടരുന്നതിന് പിന്നിൽ സ്ഥാപിത താൽപര്യക്കാരാണെന്ന് ആരോപിച്ചാണ് കരാറുകാരുടെ പിന്മാറ്റം. കൊച്ചി മെട്രോയുടെ നിർമ്മാണത്തിന് തടസം നിൽക്കുന്ന ചില സ്ഥാപിത താൽപ്പര്യക്കാർ തന്നെയാണ് പദ്ധതി പരമാവധി വൈകിപ്പിക്കാൻ ശ്രമിക്കുന്നതും.

മെട്രോയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടും നിരവധി വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. വമ്പന്മാരുടെ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ കെഎംആർഎല്ലും ജില്ലാ ഭരണകൂടവും ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന ആരോപണമായിരുന്നു ശക്തം. ബീനാ കണ്ണന്റെ ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും അപ്പോളോ ടയേഴ്‌സിന്റെ സ്ഥലം ഏറ്റെടുപ്പിലും അധികൃതർ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. ശീമാട്ടിയുെട ഭൂമി ഏറ്റെടുത്തു നൽകണമെന്ന് കാണിച്ച് കെഎംആർഎൽ ജില്ലാ കലക്ടർ രാജമാണിക്യത്തിന് കത്തു നൽകി മാസങ്ങൾ നിന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP