Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി നഗരത്തിലൂടെ മെട്രോ ട്രെയിൻ കുതിക്കാൻ ഇനി ആഴ്ചകൾ മാത്രം; ഓടിത്തുടങ്ങുന്നത് മാർച്ചിൽ; ആദ്യ ഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ യാത്ര; നിർമ്മാണ പ്രവർത്തനങ്ങൾ വിലിയിരുത്തി ഇ.ശ്രീധരൻ

കൊച്ചി നഗരത്തിലൂടെ മെട്രോ ട്രെയിൻ കുതിക്കാൻ ഇനി ആഴ്ചകൾ മാത്രം; ഓടിത്തുടങ്ങുന്നത് മാർച്ചിൽ; ആദ്യ ഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ യാത്ര; നിർമ്മാണ പ്രവർത്തനങ്ങൾ വിലിയിരുത്തി ഇ.ശ്രീധരൻ

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ടം മാർച്ചിൽ ആരംഭിക്കും. ആലുവ മുതൽ പാലാരിവട്ടം വരെ മാത്രമാണ് മെട്രോ ആദ്യ ഘട്ടത്തിൽ ഓടിതുടങ്ങുക. മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഇ.ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യ ഘട്ടത്തിൽ ആലുവ മുതൽ മഹാരാജാസ് വരെ പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ ശ്രീധരൻ വിലയിരുത്തി. റെയിൽ പാതയിലൂടെയുള്ള ട്രോളി പരിശോധനയാണ് ഇന്ന് നടന്നത്.

വിവിധ എഞ്ചിനീയറിങ് വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം പരിശോധിച്ച ശ്രീധരൻ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കണമെന്ന് ആവശ്യപെട്ടു. നിർമ്മാണ പുരോഗതിയിൽ അദ്ധേഹം സംതൃപ്തി രേഖപെടുത്തുകയും ചെയ്തു.

നേരത്തെ മെട്രോ അവലോകന യോഗത്തിൽ മഹാരാജാസ് വരെ പൂർത്തിയായിട്ട് സർവ്വീസ് തുടങ്ങിയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതുമൂലം സർവ്വീസ് ആരംഭിക്കാൻ നിർദിഷ്ട സമയത്തെക്കാൾ കൂടുതൽ എടുക്കുന്നതിൽ കുഴപ്പമില്ലന്നും മുഖ്യമന്ത്രി അഭിപ്രായപെട്ടിരുന്നു.

എന്നാൽ ആദ്യഘട്ട സർവ്വീസ് പാലാരിവട്ടം വരെ മതിയെന്നാണ് ഡിഎംആർസിയുടെ നിലപാട്. ഡിഎംആർസിയും കൊച്ചി മെട്രോ ലിമിറ്റഡും സംയുക്തമായാണ് കൊച്ചി മെട്രോയുടെ നിർമ്മാണം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP