Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി മെട്രോ റെയിൽ സർവീസിനു പൂർണ സജ്ജം; മെയ്‌ ആദ്യം നടക്കുന്ന സുരക്ഷാ പരിശോധന വിജയകരമായിരിക്കുമെന്ന് ഇ. ശ്രീധരൻ; മെയ്‌ അവസാനം ട്രെയിൻ ഓടിത്തുടങ്ങും; ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദിയെ എത്തിക്കാനും നീക്കം

കൊച്ചി മെട്രോ റെയിൽ സർവീസിനു പൂർണ സജ്ജം; മെയ്‌ ആദ്യം നടക്കുന്ന സുരക്ഷാ പരിശോധന വിജയകരമായിരിക്കുമെന്ന് ഇ. ശ്രീധരൻ; മെയ്‌ അവസാനം ട്രെയിൻ ഓടിത്തുടങ്ങും; ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദിയെ എത്തിക്കാനും നീക്കം

കൊച്ചി: കൊച്ചിയിലെ ഗതാഗത പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനുള്ള മെട്രോ റെയിൽ പദ്ധതി സർവീസിനു സജ്ജമായി. പദ്ധതിക്കു മേൽനോട്ടം വഹിക്കുന്ന ഇ.ശ്രീധരനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ പരിശോധനയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പദ്ധതിയുടെ ഉദ്ഘാടനം എന്നു നടത്തണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും ശ്രീധരൻ അറിയിച്ചു.

വിഷുവിന് കൊച്ചി മെട്രോ റെയിൽ ഓടിത്തുടങ്ങുമെന്നു പ്രതീക്ഷിച്ചിരുന്നു. വിഷു കഴിഞ്ഞ ദിവസങ്ങളായിട്ടും അനിശ്ചിതത്വം നീളുന്നതിനിടെയാണ് മെട്രോ റെയിൽ പദ്ധതി പൂർണ സജ്ജമായതായി ഇ. ശ്രീധരൻ അറിയിച്ചിരിക്കുന്നത്. മെട്രോ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്കായി പദ്ധതിയുടെ ആദ്യഘട്ടം സജ്ജമാണ്. മെയ്‌ മൂന്നിനു തുടങ്ങുന്ന പരിശോധന വിജയകരമായിരിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മെയ്‌ മൂന്നുമുതൽ അഞ്ചുവരെയാണ് സുരക്ഷാ പരിശോധന. അഞ്ചാം തീയതി തന്നെ സുരക്ഷാ സർട്ടിഫിക്കറ്റ് തങ്ങൾക്കു ലഭിക്കുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. സർവീസ് നടത്താനുള്ള നാലു ട്രെയിനുകളും ട്രാക്കും മെട്രോ സുരക്ഷാ കമ്മീഷണർ നേരത്തേ പരിശോധിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ മെയ്‌ അവസാനത്തോടെ കൊച്ചി മെട്രോ റെയിലിന്റെ ആദ്യഘട്ടം ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP