Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ കൊച്ചി സ്മാർട്ടാകുന്നു..! സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം; തീയ്യതി ഉടൻ പ്രഖ്യാപിക്കും; ആദ്യഘട്ടം തുറക്കുന്നതോടെ 5, 000 പേർക്ക് തൊഴിൽ ലഭിക്കും

ഒടുവിൽ കൊച്ചി സ്മാർട്ടാകുന്നു..! സ്മാർട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം; തീയ്യതി ഉടൻ പ്രഖ്യാപിക്കും; ആദ്യഘട്ടം തുറക്കുന്നതോടെ 5, 000 പേർക്ക് തൊഴിൽ ലഭിക്കും

ദുബായ്: കേരളത്തിന്റെ ഐടി മേഖലയിൽ പുതിയ കുതിപ്പിന് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്ന കൊച്ചി സ്മാർട്ട് സിറ്റി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. സ്മാർട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം ഉണ്ടാവുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലി കുട്ടി അറിയിച്ചു. ദുബായിൽ ചേർന്ന നിർണായക ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം ദുബായ് ടികോ സിഇഒയും സ്മാർട്ട് സിറ്റി വൈസ് ചെയർമാനുമായ ജാബിർ ബിൻ ഹാഫീസും വ്യവസായ മന്ത്രിയും സംയുക്തമായാണ് ഫെബ്രുവരി അവസാനത്തിൽ ഉദ്ഘാടനം ഉണ്ടാകുമെന്ന് അറിയിച്ചത്. തീയ്യതി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

ദുബായ് എമിറേറ്റ്‌സ് ടവറിൽ നടന്ന യോഗത്തിൽ സ്മാർട്ട് സിറ്റി സിഇഒ ഡോ. ബാജു ജോർജ്, പ്രത്യേക ക്ഷണിതാവായി വ്യവസായ പ്രമുഖൻ എംഎ യൂസഫലിയും പങ്കെടുത്തു. 246 ഏക്കറിൽ നിർമ്മിക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായി വരികയാണ്. ഉദ്ഘാടന ചടങ്ങിൽ ദുബൈ ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ശെഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പങ്കെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇത് സംബന്ധിച്ച് അന്തിമ അറിയിപ്പ് ലഭിച്ചിട്ടില്ല.

246 ഏക്കറിൽ നിർമ്മിക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ആറര ലക്ഷം ചതുരശ്ര അടിയാണ് എസ്.സി.കെ01 എന്ന ആദ്യ ഐ.ടി ടവറിന്റെ വിസ്തീർണം. ഇന്ത്യയിൽ തന്നെ ലീഡ് പ്‌ളാറ്റിനം റേറ്റിങ്ങുള്ള ഏറ്റവും വലിയ ഐ.ടി ടവറാണിത്. ഇത് തുറക്കുന്നതോടെ 5000 പേർക്ക് തൊഴിൽ ലഭിക്കും. ഇവിടത്തെ എല്ലാ ഓഫിസുകളും പാട്ടത്തിന് കൊടുത്തു കഴിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇവിടേക്ക് 3.7 കി.മീറ്ററിൽ നാലുവരി റോഡും മറ്റു അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയായിട്ടുണ്ട്.

പ്രധാന കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം മൊത്തം 47 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഏഴു കെട്ടിടങ്ങളുടെ തറക്കല്ലിടലും നടക്കും. മൂന്നു വർഷം കൊണ്ട് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുകൂടി പ്രാവർത്തികമാകുന്നതോടെ 70,000 പേർക്ക് തൊഴിൽ ലഭിക്കും. പൂർണാർഥത്തിൽ പദ്ധതി യാഥാർഥ്യമാകുമ്പോൾ 88 ലക്ഷം ചതുരശ്ര അടിയോളമായിരിക്കും മൊത്തം വിസ്തീർണം.

കാക്കനാട് ഇടച്ചിറയിൽ സർക്കാർ ഏറ്റടെുത്ത 136 ഏക്കർ സ്വകാര്യഭൂമിയും ഇതിനോട് ചേർന്ന് വൈദ്യുതി ബോർഡിന്റെ കൈവശമുള്ള 100 ഏക്കർ സ്ഥലവും ഇൻഫോപാർക്ക് സ്ഥിതിചെയ്യന്ന 10 ഏക്കർ സ്ഥലവും ഉൾപ്പെടുന്ന 246 ഏക്കറിലാണ് പദ്ധതി യാഥാർഥ്യമാവുക. 2015 മാർച്ചിൽ നിശ്ചയിച്ചിരുന്ന ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഒരു വർഷത്തോളം നീണ്ടത്. ജനുവരി അവസാനം ഉദ്ഘാടനം ചെയ്യമെന്നാണ് അവസാനം ബന്ധപ്പെട്ടവർ അറിയിച്ചത്. ദുബൈ ഹോൾഡിങ്‌സിന്റെ ഉപസ്ഥാപനമായ ടീകോം ഇൻവെസ്റ്റ്‌മെന്റും (84 ശതമാനം ഓഹരി) സംസ്ഥാന സർക്കാറും (16 ശതമാനം ഓഹരി) സംയുക്തമായാണ് കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്കായി പ്രത്യകേ കമ്പനി രൂപവത്കരിച്ച് പ്രവർത്തിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP