Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിന് കൊച്ചി സ്‌റ്റേഡിയം ഫിഫയ്ക്ക് കൈമാറി

മറുനാടൻ മലയാളി ഡസ്‌ക്


അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിന് കൊച്ചി സ്‌റ്റേഡിയം ഫിഫയ്ക്ക് കൈമാറി
കൊച്ചി: ഇനി അണ്ടർ-17 ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്കായുള്ള കാത്തിരിപ്പിന്റെ ദിനങ്ങളാണ് കൊച്ചിക്ക്. ലോകകപ്പ് വേദിയായ കലൂർ ജവഹർലാർ നെഹ്‌റു സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടുകളും ഫിഫക്ക് ഔദ്യോഗികമായി കൈമാറി.

ജി.സി.ഡി.എ ചെയർമാൻ മോഹനൻ, ടൂർണമെന്റ് നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് എന്നിവർ ചേർന്ന് വെന്യു ഓപ്പറേഷൻ ഹെഡ് റോമ ഖന്നക്കാണ് സ്റ്റേഡിയത്തിലെ ചുമതല കൈമാറിയത്. കേരളത്തിന്റെ തയ്യാറെടുപ്പുകളിൽ തൃപ്തിയുണ്ടെന്ന് റോമ ഖന്ന പറഞ്ഞു.
ഒക്ടോബർ ഏഴിന് ബ്രസീലും സ്‌പെയ്‌നും തമ്മിലാണ് കൊച്ചിയിലെ ഉദ്ഘാടന മത്സരം. ലോകകപ്പ് ലഹരി ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫോർട്ട് കൊച്ചി അടക്കമുള്ള പരിശീലന ഗ്രൗണ്ടുകൾ പൂർണ സജ്ജമാക്കുകയാണ് ഇനിയുള്ള വെല്ലുവിളി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP