Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൗഷാദിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി; ആന്ധ്രാ സ്വദേശികളുടെ കുടുംബത്തിന് ഓരോ ലക്ഷവും നൽകും

നൗഷാദിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി; ആന്ധ്രാ സ്വദേശികളുടെ കുടുംബത്തിന് ഓരോ ലക്ഷവും നൽകും

കൊച്ചി: കോഴിക്കോട്ട് പാളയത്ത് ഓട വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ഓട്ടോ ഡ്രൈവർ നൗഷാദിന്റെ കുടുംബത്തെ സഹായിക്കാൻ വ്യവസായിയായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി രംഗത്ത്. നൗഷാദിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നാണ് ചിറ്റിലപ്പള്ളി വ്യക്തമാക്കിയത്. നൗഷാദിന്റെ ധീരതയും ത്യാഗസന്നദ്ധതയും സമൂഹത്തിന് പാഠമാണ്. സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കാൻ ഇത്തരം സഹായങ്ങൾ മാതൃകയാകുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

നൗഷാദിനെ കൂടാതെ ദുരന്തത്തിൽ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശികളായ ഭാസ്‌കർ, നരസിംഹ എന്നീ കരാർ തൊഴിലാളികളുടെ കുടുംബത്തിനും ഓരോ ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും ചിറ്റിലപ്പള്ളി അറിയിച്ചു. അതോടൊപ്പം സുരക്ഷാ ക്രമീകരണത്തിൽ വന്ന വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാൻ ആവശ്യമായ എല്ലാ സഹായവും തൊഴിലാളികളുടെ കുടുംബത്തിന് നൽകുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു.

കോഴിക്കോട് ഭൂഗർഭ അഴുക്ക്ചാലിൽ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനായി ശ്രമിക്കുമ്പോഴാണ് നൗഷാദിന് ജീവൻ നഷ്ടപ്പെട്ടത്. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന നൗഷാദ് ഓടയിൽ വീണ് പിടയുന്ന ഒരു പരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കണ്ട് അവരുടെ രക്ഷയ്ക്കായി ഇറങ്ങുകയായിരുന്നു. വിഷവാതകം വമിക്കുന്ന ഓടയിലേക്ക് നൗഷാദ് ഇറങ്ങിയ നൗഷൗദിനും രക്ഷപ്പെടാനായില്ല.

രാവിലെ പാളയത്തേക്ക് ഓട്ടം വന്നതായിരുന്നു നൗഷാദ്. യാത്രക്കാരെ ഇറക്കിയ ശേഷം അടുത്തുള്ള കടയിൽ ചായ കുടിച്ചു കൊണ്ടു നിൽക്കെയാണ് തൊഴിലാളികൾ വീണത് കണ്ടത്. ആന്ധ്ര സ്വദേശികളായ നരസിംഹ, ഭാസ്‌കർ എന്നിവരാണ് അഴുക്ക്ചാൽ വൃത്തിയാക്കാനായി ഇറങ്ങിയത്. വിഷവാതകം ശ്വസിച്ച് ബോധരഹിതരായി ഇവർ ഓടയിലേക്ക് വീണു. ഇതു കണ്ട നൗഷാദ് ഇവരെ രക്ഷിക്കാനായി ഓടി അടുത്തെത്തുകയായിരുന്നു.

കരുവാരശ്ശേരി സ്വദേശിയായ നൗഷാദ് ഭാര്യ സഫീനയ്ക്കും അമ്മയ്ക്കുമൊപ്പമാണ് കഴിയുന്നത്. നഗരത്തിൽ പാളയം ജയ ഹോട്ടലിന് മുന്നിൽ ഇന്നലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP