Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീണു; ചാഞ്ഞു കിടന്ന മരക്കൊമ്പിൽ മുറുകെ പിടിച്ച് വയോധിക കിടന്നത് ഏഴ് മണിക്കൂർ; കൂടമാളൂരിൽ കാർത്യായനിയമ്മ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അതിസാഹസികമായി

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീണു; ചാഞ്ഞു കിടന്ന മരക്കൊമ്പിൽ മുറുകെ പിടിച്ച് വയോധിക കിടന്നത് ഏഴ് മണിക്കൂർ; കൂടമാളൂരിൽ കാർത്യായനിയമ്മ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അതിസാഹസികമായി

കോട്ടയം: കോട്ടയം കുടമാളൂർ ചാമത്തറ പുത്തൻപുരയിൽ കാർത്യായനിയമ്മ (86)യെയാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തിയത് അതിസാഹസികമായി. ഒഴുക്കിൽപെട്ടതിനെത്തുടർന്ന് ആറ്റിലേയ്ക്കു ചാഞ്ഞ മരക്കൊമ്പിൽ പിടിച്ചുകിടന്ന വയോധികയെയാണ് രക്ഷപ്പെടുത്തിയത്. ഏഴു മണിക്കൂറിനുശേഷമാണ് കാർത്യായനിയമ്മയെ രക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ കോട്ടയത്ത് മീനച്ചിലാറ്റിലായിരുന്നു സംഭവം.

ബന്ധുവായ കോട്ടയം ഏ.ആർ.ക്യാമ്പിലെ പൊലീസുകാരൻ ഗിരീഷിന്റെ വീട്ടിലായിരുന്നു കാർത്യായനിയമ്മ താമസം. ഇവർ വീട്ടിലില്ലാതിരുന്ന സമയം കുളിക്കാനാണ് കടവിലിറങ്ങിയത്. കുളിക്കുമ്പോൾ കാൽവഴുതി ആറ്റിലേയക്ക് വീഴുകയായിരുന്നു. ഒഴിക്കിൽപെട്ടതോടെ ആറ്റുതീരത്ത് വെള്ളത്തിലേയക്ക് ചാഞ്ഞുകിടന്ന മരക്കൊമ്പിൽ പിടികിട്ടി. മരക്കൊന്പിൽ മുറുകെപിടിച്ച് കാർത്യായനിയമ്മ ആറ്റിലെ ഒഴുക്കുവെള്ളത്തിൽകിടന്നു,

ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന കരുതി. എന്നാൽ റിസ്‌ക് എടുക്കാൻ ആരും വന്നില്ല. ഇതിനിടെ വീട്ടുകാരെത്തിയപ്പോൾ വല്യമ്മ അയൽവീട്ടിൽ പോയതാണെന്ന് കരുതി. അയൽ വീട്ടിലെത്തിയില്ലെന്നറിഞ്ഞതോടെയാണ് അന്വേഷണം തുടങ്ങിയത്. വിവരമറിഞ്ഞ നാട്ടുകാരും ആറ്റിൽ തിരച്ചിലാരംഭിച്ചു. തുടർന്ന് ഫയർ ഫോഴ്സും പൊലീസുമെത്തി. പക്ഷേ കാർത്യായനിയമ്മയെ കണ്ടെത്താനായില്ല.

വൈകീട്ട് അഞ്ചരയോടെ തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങിയ ഫയർഫോഴ്സ് വള്ളത്തിൽ നീങ്ങുന്നതിനിടെയാണ് കടവിൽനിന്ന് അഞ്ഞൂറുമീറ്ററകലെ വെള്ളത്തിലെ മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്നനിലയിൽ കാർത്യായനിയെ കണ്ടത്. ഉടൻ ഫയർഫോഴ്സ് വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ചു. കരയ്ക്കെത്തിക്കുമ്പോൾ തണുത്തുവിറങ്ങലിച്ചിരുന്നു. സംസാരിക്കാൻ പ്രയാസമായിരുന്നെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല. ആശുപത്രിയിലെത്തിച്ച് നടത്തിയ വൈദ്യപരിശോധനയിൽ ശ്വാസകോശത്തിൽ വെള്ളം കയറിയതായി കണ്ടെത്തിയതിനെതുടർന്ന് അടിയന്തര ചികിത്സ നൽകി. ആറിന്റെ കുടമാളൂർ കൈവഴിയിലെ മാളികയിൽ ഇല്ലത്തിനു സമീപമുള്ള പഞ്ചായത്ത് കടവിലാണ് കാർത്യായനി ഒഴുക്കിൽപെട്ടത്.

കോട്ടയം വെസ്റ്റ് സിഐ നിർമൽ ബോസ്, എസ്.ഐ. എം.ജെ.അരുൺ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശിവദാസൻ, ലീഡിങ് ഫയർമാൻ ഉദയഭാനു, ഫയർമാന്മാരായ കെ.ബി.റെജിമോൻ, കെ.ഐ.കുര്യാക്കോസ്, പി.ചിച്ചു, അഖിൽ തുടങ്ങിയവരാണ് തിരച്ചിലിന് നേതൃത്വംനൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP