Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിൽ ഏഴുപേരെ കൊലപ്പെടുത്തിയ കൊലകൊമ്പനെ മെരുക്കാൻ കോടനാട്ടു പുതുക്കിപ്പണിത ആനക്കൊട്ടിൽ ബലപരീക്ഷണത്തിൽ തകർന്നു; കൊലകൊമ്പനെ മയക്കുവെടിവച്ചു പിടിക്കാനുള്ള നീക്കം താത്കാലികമായി ഉപേക്ഷിച്ചു; നാട്ടാനയെവച്ചുള്ള പരീക്ഷണത്തിൽ കൂടു തകർന്നതോടെ ഒഴിവായത് വൻ ദുരന്തം

വയനാട്ടിൽ ഏഴുപേരെ കൊലപ്പെടുത്തിയ കൊലകൊമ്പനെ മെരുക്കാൻ കോടനാട്ടു പുതുക്കിപ്പണിത ആനക്കൊട്ടിൽ ബലപരീക്ഷണത്തിൽ തകർന്നു; കൊലകൊമ്പനെ മയക്കുവെടിവച്ചു പിടിക്കാനുള്ള നീക്കം താത്കാലികമായി ഉപേക്ഷിച്ചു; നാട്ടാനയെവച്ചുള്ള പരീക്ഷണത്തിൽ കൂടു തകർന്നതോടെ ഒഴിവായത് വൻ ദുരന്തം

പ്രകാശ് ചന്ദ്രശേഖർ

മലയാറ്റൂർ: വയനാട്ടിലെ കൊലകൊമ്പനെ മെരുക്കാൻ പുതുക്കിപ്പണിത കോടനാട്ടെ പഴയ ആനക്കൊട്ടിൽ ബലപരീക്ഷണത്തിനിടെ തകർന്നു. അട്ടപ്പാടി അഗളി ഫോറസ്റ്റ് റേഞ്ചിന്റെ കീഴിലെ പ്രദേശങ്ങളിൽ നാട്ടിലിറങ്ങി ഏഴുപേരെ കൊലപ്പെടുത്തിയ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കൊണ്ടുവന്ന് ചട്ടം പഠിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് ഒരുക്കിയ ആനക്കൊട്ടിലാണ് നാട്ടാനയെക്കൊണ്ട് നടത്തിയ ആദ്യ ബലപരീക്ഷണത്തിൽ തന്നെ തകർന്നത്.

ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മറ്റ് ജീവനക്കാരെ കർശന നിയന്ത്രണങ്ങളുടെ മുൾമുനയിൽ നിർത്തിയ ശേഷം പെരുമ്പാവൂരിൽ നിന്നും വരുത്തിയ ആനയെ കൂട്ടിനുള്ളിൽ പ്രവേശിപ്പിച്ച് ഉറപ്പ് പരിശോധിക്കുന്നതിനിടെ അഴികൾ തകരുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.നേരത്തെ നടന്ന പരിശോധനയിൽ കൂടിന് കാര്യമായ ബലക്ഷയം ഉണ്ടെന്ന് ആനപ്പാപ്പാന്മാരും മറ്റും ചൂണ്ടികാണിച്ചിരുന്നു.ഇതേത്തുടർന്നാണ് കഴകൾ മാറ്റിയിട്ടും മറ്റും കൂട് ബലപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.

ഇതിനായി പലവട്ടം ഉന്നതതല യോഗം ചേർന്ന ശേഷമാണ് കർമ്മപദ്ധതി ആവിഷ്‌കരിച്ചത്.ആഴ്ചകളോളമെടുത്താണ് ഇതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെ ഈ രീതിയിൽ പണിപൂർത്തീകരിച്ചാൽ കൂടിന് ഉറപ്പുണ്ടാവില്ലന്ന് ജീവനക്കാരിൽ ചിലർ അഭിപ്രായപ്പെട്ടിരുന്നു.ഈ വിവരം ഇവർ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു.എന്നാൽ ഉത്തരവാദിത്വപ്പെട്ട അധികൃതർ ഇത് ചെവിക്കൊണ്ടില്ല.

കൂട്ടിൽ നാട്ടാനയെ കയറ്റുന്ന ഫോട്ടോയും വീഡിയോയും മറ്റും എടുക്കരുതെന്ന് ഏ സി എഫിന്റെ കർശന നിർദ്ദേശമുണ്ടായിരുന്നതിനാൽ ജീനക്കാരിൽ ഭൂരിഭാഗവും ഇന്നലെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയതുപോലുമില്ല.

കോടനാട്ട് കൂടിന്റെ നിർമ്മാണം പൂർത്തിയായി എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അഗളിയിൽ അധികൃതർ കൊമ്പനെ പിടികൂന്നതിനായി സർവ്വവിധ സന്നാഹങ്ങളും ഒരുക്കിയിരുന്നു.ഇന്നലെ മയക്കുവെടിവയ്ക്കുന്നതിനുള്ള നീക്കങ്ങൾ നടന്നുവരുന്നതിനിടെയാണ് കോടാനാട്ടെ കൂട് തകർന്ന കാര്യം അറിയിച്ച് ഫോൺവിളിയെത്തിയത്.ഇതേത്തുടർന്ന് ഇതിനായുള്ള നീക്കം അധികൃതർ താൽകാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

ആനക്കൂടിന്റെ ബലം ആനയെക്കൊണ്ടുതന്നെ പരിശോധിപ്പിക്കാൻ തോന്നിയ ഉദ്യോഗസ്ഥന്റെ തീരുമാനം ഒരുപക്ഷേ സംഭവിക്കുമായിരുന്ന ഒരു ദുരന്തം ഒഴിവാക്കാൻ പര്യപ്തമായി എന്നാണ് ചൂണ്ടികാണിക്കപ്പെടുന്ന്. മയക്കുവെടിവച്ച് ഇവിടെ എത്തിക്കുന്ന കാട്ടുകൊമ്പൻ കൂട്ടിൽ പ്രവേശിക്കുമ്പോൾ തന്നെ ഇത് തകർത്ത് പുറത്തുചാടി പരിസരത്തുള്ളവരെ ആക്രമിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നെന്നാണ് ജീനവക്കാരുടെയും നാട്ടുകാരുടെയും സ്ഥിരീകരണം.

കപ്രിക്കാട് ആനകളെ പ്രാർപ്പിച്ചിട്ടുള്ള അഭയാരുണ്യത്തിൽ കർണ്ണാടകത്തിൽ നിന്നുള്ള വിദഗ്ധരെക്കൊണ്ട് താൽക്കാലിക ആനക്കൂട് നിർമമ്മിക്കാനുള്ള നീക്കത്തിലാണിപ്പോൾ അധികൃതർ.വലിയ യൂക്കാലി വൃക്ഷങ്ങൾ കൊണ്ടാണ് കൂടിന്റെ നിർമ്മാണം എന്നാണ് അറിയുന്നത്.ഓരോ തൂണിനും നാല് യൂക്കാലി മരങ്ങൾ വീതം ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ ഉറപ്പ് ദശാബ്ദങ്ങൾ പിന്നിട്ടാലും നിലനിൽക്കുമെന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ കരാർ എടുത്തിട്ടുള്ളവർ അധികൃതരെ അറിയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP