Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മരിച്ചവരുടെ ശരീരത്തിൽ കണ്ട മുറിവുകൾ എങ്ങിനെ ഉണ്ടായതെന്നതിന് ഉത്തരമില്ല; എന്നിട്ടും കണ്ണാടിയിലെ അപകടത്തിൽ ദൂരൂഹതയില്ലെന്ന് അറിയിച്ച് തമിഴ്‌നാട് പൊലീസിന്റെ വാർത്താക്കുറിപ്പ്; കോടനാട് കേസിലെ രണ്ടാംപ്രതി സയൻ ഗുരുതരാവസ്ഥയിൽ

മരിച്ചവരുടെ ശരീരത്തിൽ കണ്ട മുറിവുകൾ എങ്ങിനെ ഉണ്ടായതെന്നതിന് ഉത്തരമില്ല; എന്നിട്ടും കണ്ണാടിയിലെ അപകടത്തിൽ ദൂരൂഹതയില്ലെന്ന് അറിയിച്ച് തമിഴ്‌നാട് പൊലീസിന്റെ വാർത്താക്കുറിപ്പ്; കോടനാട് കേസിലെ രണ്ടാംപ്രതി സയൻ ഗുരുതരാവസ്ഥയിൽ

കോയമ്പത്തൂർ: കോടനാട് കേസിലെ രണ്ടാം പ്രതിയുടെ ഭാര്യയും മകളും മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് തമിഴ്‌നാട് പൊലീസ്. വാർത്താക്കുറിപ്പിലാണ് ഇത് പറയുന്നത്.

നീലഗിരി എസ്‌പി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മരിച്ചവരുടെ ശരീരത്തിൽ കണ്ട മുറിവുകൾ എങ്ങിനെ ഉണ്ടായതെന്ന് വ്യക്തമല്ല. എന്നിരുന്നാലും ദുരൂഹതകൾ ഇല്ലെന്നാണ് തമിഴ്‌നാട് പൊലീസിന്റെ വിശദീകരണം. അപകടത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും അതിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യമാണെന്നും പറഞ്ഞിരുന്നു. പ്രതിയുടെ ഭാര്യയുടെയും കഴുത്തിൽ കണ്ടമുറിവുകളെ പറ്റിയും തമിഴ്‌നാട് പൊലീസ് പറയുന്നില്ല.

കോടനാട് എസ്റ്റേറ്റ് കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വിലയിരുത്തലുണ്ട്. പാലക്കാട്ടുണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലായിരുന്നു കേരളാ പൊലീസ്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇതാണ് തമിഴ്‌നാട് സർക്കാർ തിരുത്തുന്നത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ളതാണ് നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ്.

കേസിലെ രണ്ടാം പ്രതിയായ സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ രാവിലെ അപകടത്തിൽപ്പെടുകയും സയന്റെ ഭാര്യ വിനുപ്രിയയും മകൾ നീതുവും മരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും അപകടത്തിനു മുൻപേ തന്നെ മരിച്ചിരുന്നുവെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇരുവരുടെയും കഴുത്തിൽ ഒരേരീതിയിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് സയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ തമിഴ്‌നാട് പൊലീസ് കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി. ഇയാൾ ആശുപത്രിയിൽ ചികിൽസയിലാണ്. ഗുരുതരാവസ്ഥയിലാണ് ഇയാൾ ഇപ്പോഴും.

കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്താണ് മരിച്ചത്. ബൈക്ക് അപകടമായിരുന്നു മരണകാരണം. എന്നാൽ ഈ ബൈക്ക് അപകടത്തിൽ കനകരാജിന്റെ ബന്ധുക്കൾ സംശയം ഉയർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP