Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വയലിൽ പണിയെടുത്താൽ കൂലി വരമ്പത്ത് തന്നെ കിട്ടുമെന്ന പറഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് സുധീരൻ; പുറത്തുവന്നത് പാർട്ടി-പിണറായി ഭിന്നതയെന്ന് കുമ്മനം; കോടിയേരിയ്‌ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യം; സിപിഐ(എം) സെക്രട്ടറിയുടെ പയ്യന്നൂർ പ്രസംഗം വിവാദത്തിലേക്ക്

വയലിൽ പണിയെടുത്താൽ കൂലി വരമ്പത്ത് തന്നെ കിട്ടുമെന്ന പറഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് സുധീരൻ; പുറത്തുവന്നത് പാർട്ടി-പിണറായി ഭിന്നതയെന്ന് കുമ്മനം; കോടിയേരിയ്‌ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യം; സിപിഐ(എം) സെക്രട്ടറിയുടെ പയ്യന്നൂർ പ്രസംഗം വിവാദത്തിലേക്ക്

തിരുവനന്തപുരം: ബിജെപി. ആർ.എസ്.എസ്. അക്രമങ്ങൾക്കെതിരെ പാർട്ടി അണികൾ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കാൻ വരുന്നവർ വന്നതുപോലെ തിരിച്ചുപോകാൻ പാടില്ലെന്നുമുള്ള സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പയ്യന്നൂരിൽ നടത്തിയ പ്രസംഗത്തിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്ത് വന്നു. അക്രമം നടത്തണമെന്ന കോടിയേരിയുടെ പരസ്യമായ പ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും നിയമം കൈയിലെടുക്കാനും അക്രമം നടത്താനും പരസ്യമായി ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ കേസെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആവശ്യപ്പെട്ടു.

അതിനിടെ കോടിയേരിയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനവും രംഗത്ത് വന്നു. പാർട്ടിയും പിണറായിയും തമ്മിലെ ഭിന്നതയുടെ തെളിവാണ് കോടിയേരിയുടെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നടത്തിയ പ്രസംഗത്തിലായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന. വയലിലെ പണിക്ക് വരമ്പത്തുതന്നെ കൂലികിട്ടുമെന്ന് ആർ.എസ്.എസ്. മനസ്സിലാക്കണം. സമാധാനമാണ് സിപിഐ(എം). പിന്തുടരുന്നത്. എന്നാൽ, ആക്രമിക്കാൻ വന്നാൽ കൈയുംകെട്ടി നോക്കിനില്ക്കാൻ പറ്റില്ല. എന്നിങ്ങനെയായിരുന്നു കോടിയേരിയുടെ പ്രസംഗം. വിഷയത്തിൽ കോടിയേരിക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. സായുധ കലാപത്തിന് ആക്കം കൂട്ടുന്നതാണ് കോടിയേരിയുടെ നിലപാടെന്ന് കുമ്മനം പറയുന്നു.

പൊലീസ് ആർഎസ്എസിനൊപ്പമാണെന്ന് കോടിയേരി പറയുന്നു. ഇത് പിണറായിയും പാർട്ടിയും തമ്മിലെ പ്രശ്‌നങ്ങളുടെ സ്ഥിരീകരണമാണ്. ഈ തർക്കം ബിജെപിക്കാരുടെ തലയിൽ കെട്ടിവയ്‌ക്കേണ്ടെന്നും കുമ്മനം പറഞ്ഞു. പ്രതികാരക്കൊലയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായിക്കു പിന്നാലെ, പാർട്ടി അണികളോട് ആയുധം കൈയിലെടുക്കാനും ആക്രമണം നടത്താനും ആഹ്വാനം ചെയ്ത് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നുവെന്നാണ് ബിജെപിയുടെ ആരോപണം. വേണ്ടിവന്നാൽ പൊലീസ് സ്‌റ്റേഷനിലും ബോംബുണ്ടാക്കുമെന്ന പഴയ പ്രസ്താവനയെ കടത്തിവെട്ടിയാണ് ഇന്നലെ പയ്യന്നൂരിൽ ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറി കൊലവിളി നടത്തിയതെന്ന് ബിജെപി ആരോപിക്കുന്നു. എന്നാൽ പ്രതിരോധിക്കാൻ പറയുന്നത് എങ്ങനെ അക്രമത്തിനുള്ള ആഹ്വാനമാകുമെന്നാണ് സിപിഐ(എം) ചോദ്യം.

അക്രമം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്യുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്?ണനെതിരെ കേസെടുക്കണമെന്നാണ് സുധീരൻ ആവശ്യപ്പെടുന്നത്. പ്രവർത്തകെര ആക്രമിച്ചാൽ തിരിച്ചടക്കണമെന്നും സിപിഎമ്മിനോട് കളിച്ചാൽ കണക്കുതീർക്കണമെന്നുമുള്ള കോടിയേരിയുെട ആഹ്വാനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സുധീരനും പറയുന്നു. ബിജെപി. ആർ.എസ്.എസ്. അക്രമങ്ങൾക്കെതിരെ പാർട്ടി അണികൾ ജാഗ്രത പാലിക്കണം. വയലിൽ പണിയെടുത്താൽ കൂലി വരമ്പത്ത് തന്നെ കിട്ടുമെന്ന് അക്രമികൾ മനസിലാക്കണം. ആക്രമിക്കാൻ വരുന്നവർ വന്നതുപോലെ തിരിച്ചുപോകാൻ പാടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്‌ണെന്റ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP