Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്തെ സംഘർഷം ആസൂത്രിതം; മെഡിക്കൽ കോഴയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം; ബിജെപിയുടെ മുഖം കൂടുതൽ വികൃതമായെന്നും കോടിയേരി

തിരുവനന്തപുരത്തെ സംഘർഷം ആസൂത്രിതം; മെഡിക്കൽ കോഴയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം; ബിജെപിയുടെ മുഖം കൂടുതൽ വികൃതമായെന്നും കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സംഘർഷം ബിജെപി ആസൂത്രിതമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മെഡിക്കൽ കോഴയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയുടെ മുഖം കൂടുതൽ വികൃതമായെന്നും കോടിയേരി ആരോപിച്ചു.

രാത്രിയിലാണ് സി.പി.എം-ബിജെപി സംഘർഷം ഉണ്ടായത്. ഒരുസംഘമാളുകൾ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ജനൽച്ചില്ലുകൾക്ക് കേടുവരുത്തി. സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉപയോഗിക്കുന്ന കാർ ഉൾപ്പെടെ ആറുവാഹനങ്ങൾക്ക് കേടുവരുത്തി.

കുന്നുകുഴി വാർഡ് കൗൺസിലർ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പാർട്ടി നേതൃത്വം പുറത്തുവിട്ടു. കുമ്മനം ഈസമയം ഓഫീസിലുണ്ടായിരുന്നു. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനുനേരെയും കല്ലേറുണ്ടായി.

കാറിനും വീടിനും കേടുപറ്റി. ഇരുപാർട്ടികളുടേയും പ്രവർത്തകരുടേയും നേതാക്കളുടേയും വീടുകൾക്കുനേരെ പലയിടത്തും ആക്രമണമുണ്ടായി. ഐ.പി.ബിനുവിന്റെ വീടും ആക്രമിച്ചു. നേരത്തേ ബിജെപി ജില്ലാ സെക്രട്ടറി സുനിൽ കുമാറിന് വെട്ടേറ്റിരുന്നു. ഇദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP