Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ രാഷ്ട്രീയ പ്രവർത്തകരെ പോലെ സംസാരിക്കരുത്; സ്ഥാനം രാജി വച്ചിട്ട് വേണം ഇത്തരത്തിൽ സംസാരിക്കാൻ; പിണറായിക്ക് പിന്നാലെ കമ്മീഷനെതിരെ ആഞ്ഞടിച്ച് കോടിയേരിയും

മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ രാഷ്ട്രീയ പ്രവർത്തകരെ പോലെ സംസാരിക്കരുത്; സ്ഥാനം രാജി വച്ചിട്ട് വേണം ഇത്തരത്തിൽ സംസാരിക്കാൻ; പിണറായിക്ക് പിന്നാലെ കമ്മീഷനെതിരെ ആഞ്ഞടിച്ച് കോടിയേരിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ വിമർശനത്തിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ പ്രവർത്തകരെപ്പോലെ കമ്മീഷൻ നിലപാട് പറയാൻ പാടില്ല. അങ്ങനെയാണെങ്കിൽ അദ്ദേഹം ആ സ്ഥാനം രാജിവെച്ച് രാഷ്ട്രീയപ്രവർത്തനം നടത്താൻ പോകുന്നതാണ് നല്ലതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

വരാപ്പുഴയിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിക്കുനന്ന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പി.മോഹൻദാസിന്റെ ശൈലിയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ച്ത. കമ്മീഷൻ അവരുടെ ചുമതലയാണ് വഹിക്കുന്നതെന്ന ഓർമ വേണമെന്ന് ഇന്നലെ മന്ത്രിസഭായോഗത്തിന് ശേഷം പിണറായി വിജയൻ പറഞ്ഞു. മുൻകാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ പ്രസ്താവന നടത്തരുത്. പലപ്പോഴും അങ്ങനെയാണ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് പുതിയ രീതിയിലുള്ള ഒരു മാധ്യമസംസ്‌കാരം രൂപം കൊണ്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് തോന്നുന്നത് വിളിച്ച് പറയുന്ന മാധ്യമ സംസ്‌ക്കാരമാണത്. മനുഷ്യാവകാശ കമ്മീഷന്റെ മാനസികാവസ്ഥയിലുള്ളവരാണ് ഇത്തരക്കാരെന്നും. എന്തും വിളിച്ച് പറയുകയെന്നത് ശരിയായ നിലപാടാണോയെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് പി.മോഹൻദാസ് വിമർശിച്ചിരുന്നു. അന്വേഷണം മറ്റേതെങ്കിലും ഏജൻസി ഏറ്റെടുക്കണമെന്നും കമ്മിഷൻ ചെയർമാൻ ആവശ്യപ്പെട്ടിരുന്നു.കേസിൽ ആരോപണ വിധായനായ റൂറൽ എസ്‌പി എ.വി ജോർജിനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റി നിയമിച്ചത് ശരിയല്ലെന്നും മോഹൻദാസ് പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP