Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജോർജ്ജിന്റെ കൈയിൽ സർക്കാറിനെ തകർക്കാൻ പറ്റിയ ബോംബുണ്ട്! വരുന്നവർക്കും പോകുന്നവർക്കും കയറിയിരിക്കാനുള്ള ഇടമല്ല എൽഡിഎഫ്: കോടിയേരി ബാലകൃഷ്ണൻ

ജോർജ്ജിന്റെ കൈയിൽ സർക്കാറിനെ തകർക്കാൻ പറ്റിയ ബോംബുണ്ട്! വരുന്നവർക്കും പോകുന്നവർക്കും കയറിയിരിക്കാനുള്ള ഇടമല്ല എൽഡിഎഫ്: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സർക്കാറിനെ തകർക്കാൻ പറ്റുന്ന ബോംബ് പി.സി. ജോർജിന്റെ കയ്യിലുണ്ടെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പി.സി. ജോർജിനെ പേടിയാണെന്നും കോടിയേരി പറഞ്ഞു. ജോർജിനെ ഉമ്മൻ ചാണ്ടിയാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് മുഖ്യമന്ത്രിയുടെ സംരക്ഷകനായിരുന്നു ജോർജ്. ജോർജ് പുറത്തിറങ്ങിയാൽ ഉമ്മൻ ചാണ്ടിയും പുറത്താകും. അതിനാലാണ് പി സി ജോർജിനെ പുറത്താക്കണമെന്ന കേരളാ കോൺഗ്രസിന്റെ ആവശ്യത്തിന് മുന്നിൽ മുഖ്യമന്ത്രി സമവായ ശ്രമം നടത്തുന്നത്. ഈ വിഷയത്തിൽ കുഞ്ഞാലിക്കുട്ടി മധ്യസ്ഥനായത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

വരുന്നവർക്കും പോകുന്നവർക്കും കയറിയിരിക്കാനുള്ള ഇടമല്ല എൽഡിഎഫ് എന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി കോടിയേരി പറഞ്ഞു. ഒരു ദിവസം എൽഡിഎഫ്, ഒരു ദിവസം യുഡിഎഫ് എന്നു പറഞ്ഞ് ഇരിക്കുന്ന ഒരു ഇടമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP