Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിസ്ഥാനം എൻസിപിക്കു തന്നെയെന്നു കോടിയേരി ബാലകൃഷ്ണൻ; സർക്കാരിനെ അസ്ഥിരപ്പെടുത്തുന്ന ഗൂഢാലോചനകൾ പ്രതീക്ഷിച്ചിരുന്നു; മൂന്നാറിൽ നേതാക്കൾ സ്ഥലം കയ്യേറി പാർട്ടി ഗ്രാമം ഉണ്ടാക്കിയിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

മന്ത്രിസ്ഥാനം എൻസിപിക്കു തന്നെയെന്നു കോടിയേരി ബാലകൃഷ്ണൻ; സർക്കാരിനെ അസ്ഥിരപ്പെടുത്തുന്ന ഗൂഢാലോചനകൾ പ്രതീക്ഷിച്ചിരുന്നു; മൂന്നാറിൽ നേതാക്കൾ സ്ഥലം കയ്യേറി പാർട്ടി ഗ്രാമം ഉണ്ടാക്കിയിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

കൊച്ചി: മന്ത്രിസ്ഥാനം രാജിവച്ച എ.കെ.ശശീന്ദ്രനു പകരം ആരു മന്ത്രിയാവണമെന്ന് തീരുമാനിക്കേണ്ടത് എൻസിപിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻസിപിക്ക് അർഹതപ്പെട്ടതാണ് മന്ത്രിസ്ഥാനം. അവരുടെ ആഭ്യന്തരകാര്യത്തിൽ സി.പി.എം ഇടപെടില്ലെന്നും കോടിയേരി പറഞ്ഞു.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ചില ശക്തികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഗൂഡാലോചയുണ്ടാകുമെന്നത് പ്രതീക്ഷിച്ചിരുന്നുവെന്നും ഇത്തരം പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് മുന്നോട്ട് പോവാൻ സർക്കാരിന് കഴിയുന്നുണ്ടെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ധാർമികത ഉയർത്തിപ്പിടിച്ചുകൊണ്ടാണ് എ.കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവെച്ചിട്ടുള്ളത്. തനിക്ക് സംഭവവുമായി ബന്ധമില്ലെന്ന് ശശീന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും കോടിയേരി പറഞ്ഞു.

മൂന്നാർ കയ്യേറ്റ വിഷയത്തിലെ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. പാർട്ടിഗ്രാമം എന്നൊന്ന് കേരളത്തിലില്ല. അത്തരത്തിലുള്ള ചില ഭാഷ്യങ്ങൾ മാത്രമാണുള്ളത്. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത് പുതിയ കാര്യമല്ല.

മൂന്നാർ വിഷയം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. കയ്യേറ്റവും കുടിയേറ്റവും രണ്ടും രണ്ട് തരത്തിലുള്ളതാണ്. മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറി സി.പി.എം നേതാക്കൾ പാർട്ടി ഗ്രാമം സൃഷ്ടിച്ചുവെന്ന ആരോപണത്തിലാണ് കോടിയേരിയുടെ പ്രതികരണം.

സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. സബ് കലക്ടർ മുഖ്യമന്ത്രിയുടെ കീഴിലാണ്. ഇക്കാര്യത്തിൽ റവന്യൂവകുപ്പിന് റോളില്ല. എസ്എസ്എൽസി പരീക്ഷ നടത്തിപ്പിൽ തെറ്റുപറ്റി. അതു കണ്ടെത്തിയ ഉടൻ തിരുത്തിയെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP