Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടിയേരിയുടെ പയ്യന്നൂർ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി; വീഡിയോ പരിശോധിച്ചതിന് ശേഷം മാത്രമെ കേസ് എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും ലോകനാഥ് ബെഹ്‌റ

കോടിയേരിയുടെ പയ്യന്നൂർ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി; വീഡിയോ പരിശോധിച്ചതിന് ശേഷം മാത്രമെ കേസ് എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും ലോകനാഥ് ബെഹ്‌റ

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗം പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചതിന് ശേഷം മാത്രമെ കേസ് എടുക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് കണ്ണൂരിലെ പയ്യന്നൂരിൽ ബിജെപിആർഎസ്എസ് അക്രമങ്ങൾക്കെതിരെ പാർട്ടി അണികൾ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കാൻ വരുന്നവർ വന്നത് പോലെ തിരിച്ചുപോകാൻ പാടില്ലെന്നും കോടിയേരി പ്രസംഗിച്ചത്. തുടർന്ന് ഇന്ന് കോടിയേരിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവർ രംഗത്ത് വന്നിരുന്നു.

വീടുകൾക്കും കടകൾക്കും നേരെ അക്രമം പാടില്ല. എന്നാൽ നമ്മളെ ആക്രമിക്കാൻ ആരു വരുന്നുവോ അവരോടു കണക്കു തീർക്കണമെന്നാണ് കോടിയേരി പ്രസംഗിച്ചത്. വന്നാൽ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങൾ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലിൽ പണി തന്നാൽ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഐഎമ്മിനോട് കളിക്കണ്ട. പൊലീസ് ആർഎസ്എസ് കൊലപാതകികളോടൊപ്പമാണ്. ആക്രമണങ്ങൾ നേരിടാൻ പാർട്ടിയിലെ യുവജനങ്ങൾക്ക് കായിക പരിശീലനം നൽകണമെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.

കോടിയേരിയുടെ പ്രസംഗത്തിനെതിരെ കേസ് എടുക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടിരുന്നു.കോടിയേരി ബാലകൃഷ്ണൻ പാർട്ടി അണികളോട് പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമം കൈയിലെടുക്കാനും അക്രമം നടത്താനും ആഹ്വാനം ചെയ്ത കോടിയേരിക്ക് എതിരെ സർക്കാർ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്ത് അയക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP