Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഹത്തെ പോലെ വന്ന അമിത് ഷാ തിരിച്ചുപോയത് എലിയെ പോലെ; കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്നത് കാട്ടുപുലി പൊന്മാൻ ആകാൻ ശ്രമിക്കുന്നതുപോലെ; ജനരക്ഷായാത്രയിലൂടെ കേരളത്തെ രക്ഷിക്കാൻ വന്ന ബിജെപി ദേശീയ അദ്ധ്യക്ഷനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണൻ

സിംഹത്തെ പോലെ വന്ന അമിത് ഷാ തിരിച്ചുപോയത് എലിയെ പോലെ; കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്നത് കാട്ടുപുലി പൊന്മാൻ ആകാൻ ശ്രമിക്കുന്നതുപോലെ; ജനരക്ഷായാത്രയിലൂടെ കേരളത്തെ രക്ഷിക്കാൻ വന്ന ബിജെപി ദേശീയ അദ്ധ്യക്ഷനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിനെ താറടിക്കാൻ ബിജെപി കൊട്ടിഘോഷിച്ച് നടത്തിയ ജനരക്ഷായാത്രയെ കേരളജനത പാടെ തള്ളികളഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തെ ഇപ്പോൾ രക്ഷിച്ചെടുക്കാം എന്നുപറഞ്ഞ് സിംഹത്തെ പോലെ വന്ന ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ തിരിച്ചുപോയത് എലിയെ പോലെയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊലപാതകത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്ന അമിത് ഷാ കാട്ടുപുലി പൊന്മാൻ ആകാൻ ശ്രമിക്കുന്നതുപോലെയാണ്. കൊലപാതക രാഷ്ട്രീയത്തിന്റെ ചേറിൽ പൂണ്ടുകിടന്നിട്ട് സമാധാനത്തിന്റെ സുവിശേഷം പറയാൻ അമിത് ഷാ ശ്രമിക്കുന്നത് പരിഹാസ്യമാണ്.

ജാഥയുടെ സമാപനത്തിൽ പങ്കെടുത്ത അമിത് ഷാ പറഞ്ഞത് സ്വതന്ത്യ്‌രം കിട്ടി ഇത്ര കാലമായിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതെന്നും അതിന് മറുപടി മുഖ്യമന്ത്രി പറയണമെന്നുമാണ്. യഥാർത്ഥത്തിൽ മറുപടി പറയേണ്ടത് ആർഎസ്എസും സംഘപരിവാർ സംഘടനകളുമാണ്. 216 സിപിഐ എം പ്രവർത്തകരെയാണ് ആർഎസ്എസ് ഇതിനകം കൊലപ്പെടുത്തിയത്. ഈ ജാഥ നടക്കുന്നതിനിടയിൽ പോലും 56 ഇടങ്ങളിലാണ് ആർഎസ്എസുകാർ സിപിഐ എം, സിപിഐ, കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത്.

കേരളത്തിൽ ലൗ ജിഹാദാണെന്നും ജിഹാദികളുടെ താവളമാണെന്നും പ്രചരിപ്പിക്കുകയാണ്. ഗോവ മുഖ്യമന്ത്രി പറഞ്ഞത് ഇവിടെ തെമ്മാടികളാണ് ഭരിക്കുന്നതെന്നാണ്. ഒരു മുഖ്യമന്ത്രിക്ക് ചേർന്ന പ്രതികരണമാണോ അത്. അതും കടന്ന് അവരുടെ ദേശിയ നേതാവ് സരോജ് പാണ്ഡേ പറഞ്ഞത് കമ്മൂണിസ്റ്റ കാരുടെ വീടുകളിൽ ചെന്ന് അവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുക്കണമെന്നാണ്. തമിഴ്‌നാട്ടിലെ കേന്ദ്രമന്ത്രി പറഞ്ഞത് അവിടത്തെ 7 കോടി ജനങ്ങൾ കേരളത്തിൽ വന്ന് പ്രതിരോധം തീർക്കുമെന്നാണ്. ഒന്നും ചോദിക്കട്ടെ തമിഴ്‌നാട്ടിലെ ഈ 7 കോടി ജനങ്ങളെ ഈ കേന്ദ്രമന്ത്രി തന്റെ കൈയിൽ കെട്ടിയിട്ടിരിക്കയാണോ കൊണ്ടുവന്ന് പ്രതിരോധിക്കാൻ. ഇതിനൊന്നും കുമ്മനം ഒരു മറുപടിയും പറയുന്നില്ല.

കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി ജയരാജന്റെ മറ്റേ കൈയും വെട്ടിയെടുക്കുമെന്ന കൊലവിളി മുദ്രാവാക്യമാണ് ജനരക്ഷായാത്രയിൽ കേട്ടത്. അത് പ്രോസാഹിപ്പിക്കാൻ മുതിർന്ന നേതാവായ മുരളീധരൻ ഫേസ്‌ബുക്കിലും പ്രചരിപ്പിച്ചു. ഇങ്ങനെയൊക്കെയാണ് അവർ സമാധാനം കൊണ്ടുവരാൻ നോക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP