Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയരാജനെ മദനിയാക്കാനാണ് ശ്രമം; കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്താമെന്ന് ആരും കണക്ക് കൂട്ടേണ്ടെന്നും കോടിയേരി; സിപിഐ(എം) നേതാവിനെ ചികിൽസിക്കുന്ന ഡോക്ടർക്ക് സിബിഐ നോട്ടീസ്

ജയരാജനെ മദനിയാക്കാനാണ് ശ്രമം; കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്താമെന്ന് ആരും കണക്ക് കൂട്ടേണ്ടെന്നും കോടിയേരി; സിപിഐ(എം) നേതാവിനെ ചികിൽസിക്കുന്ന ഡോക്ടർക്ക് സിബിഐ നോട്ടീസ്

കോഴിക്കോട്: പി ജയരാജനെ കള്ളക്കേസിൽ കുടുക്കി പാർട്ടിയെ തകർക്കാമെന്ന് ആരും മോഹിക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പി ജയരാജനെ മറ്റൊരു മദനിയാക്കാനാണ് ശ്രമമെന്നും കോടിയേരി പറഞ്ഞു. കള്ളക്കേസിൽ കുടുക്കി മഅദനിയെ 12 കൊല്ലമാണ് ജയിലിൽ അടച്ചത്. ഇത്തരത്തിൽ ജയരാജനെ അകത്താക്കി പാർട്ടിയെ തകർക്കാം എന്നാണ് കോൺഗ്രസും ആർഎസ്എസും ബിജെപിയും ആലോചിക്കുന്നത്. എന്നാൽ, ആ മോഹം അവർ ഉപേക്ഷിക്കുന്നതാണ് നല്ലത്.ഇതിനേക്കാൾ പ്രതിസന്ധി നേരിട്ട ഘട്ടങ്ങൾ പാർട്ടിക്കുണ്ടായിട്ട്ു. അന്നെല്ലാം അതിനെ അതിജീവിക്കാനും പാർട്ടിക്കായിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു

പി ജയരാജനായി സിപിഐ(എം) നിയമപോരാട്ടവും രാഷ്ട്രീയ പ്രചാരണവും ശക്തമാക്കുന്നു. ഭരണകൂട ഭീകരതയുടെ ഇരയെന്ന നിലയിൽ ജയരാജനെ ഉയർത്തികാട്ടി കേരള രാഷ്ട്രീയത്തിൽ ജയരാജനെ സജീവമാക്കി നിർത്താൻ തന്നെയാണ് സിപിഐ(എം) ഒരുങ്ങുന്നത്. അതേ സമയം ജയരാജനെ കസ്റ്റഡിയിൽ വേണമെന്ന സിബിഐ ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇതോടൊപ്പം ജയരാജനെ ചികിൽസിക്കുന്ന ഡോക്ടറോട് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്.

കതിരൂർ കേസിൽ ജയരാജനെ പ്രതിയാക്കി ജയിലിലടക്കുന്നത് കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് ജയരാജനെ മാറ്റി നിർത്താനുള്ള ചിലരുടെ ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നാണ് സ്പിഎം വിലയിരുത്തുന്നത്. അതിനാൽ ജയിലിലാണെങ്കിലും ജയരാജനെ ഭരണകൂട ഭീകരതയുടെ ഇരയെന്ന നിലയിൽ സജീവമാക്കി നിർത്താൻ തന്നെയാണ് സിപിഐ(എം) തീരുമാനം. ഇതിന്റെ ഭാഗമാണ് കോടിയേരിയുടെ ഇന്നത്തെ പ്രസ്താവന.

ആർഎസ്എസും ബിജെപിയും കോൺഗ്രസും യുഎപിഎ എന്ന കരിനിയമം ദുരുപയോഗം ചെയ്യുകയാണ്. കരിനിയമം കാട്ടി പാർട്ടിയെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഐഎം നേതാക്കളെ നാടുകടത്താനുള്ള ശ്രമമാണിത്. അങ്ങനെ പാർട്ടിയെ തെരഞ്ഞെടുപ്പിൽ തകർക്കാം എന്നു കരുതുന്നവർ 1965ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ഓർക്കുന്നത് നന്നായിരിക്കും. അന്ന് ഇഎംഎസ് ഒഴികെ മറ്റെല്ലാ പാർട്ടി നേതാക്കളും ജയിലിൽ ആയിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നിട്ടും ആ തെരഞ്ഞെടുപ്പിനെ പാർട്ടി അതിജീവിച്ചു. ജയരാജന്റെ കാര്യത്തിൽ നിയമാനുസൃതം ചെയ്യേണ്ട കാര്യങ്ങൾ ഒന്നും സിബിഐ ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ ജയരാജൻ വിഷയം സിപിഐ(എം) ഉയർത്തും. കരിനിയമങ്ങളുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള തന്ത്രത്തിന്റെ ഇരയെന്ന നിലയിൽ സംസ്ഥാനത്താകെ ജയരാജൻ വിഷയം പ്രചാരണ വിഷയമാക്കും. ആദ്യ പടിയായി ജില്ലയിൽ ഇന്ന് പ്രതിഷേധ കൂട്ടായാമകൾ നടത്തും. എന്നാൽ അതിരുവിട്ട പ്രകടനം പാടില്ലെന്ന് കർശ നിർദ്ദേശം പാർട്ടി അണികൾക്ക് നൽകിയിട്ടുണ്ട്. അരിയിൽ ഷുക്കൂർ കേസിൽ ജയരാജനെ അറസ്റ്റ് ചെയ്തപ്പോൾ ഒറ്റ രാത്രി കൊണ്ട് നൂറോളം കേസുകളാണ് അക്രമ സംഭവത്തിന് രജിസ്റ്റർ ചെയ്തത്. അത്രയും വൈകാരികമായ പ്രകടനം ഗുണമാകില്ലെന്ന് പാർട്ടി നിർദ്ദേശം നൽകിട്ടുപണ്ട്. ഇന്നലെ അറസ്റ്റുണ്ടായപ്പോഴും വൈകാരികമായ പ്രതികരണമില്ലാതിരുന്ന ഇതിന്റെ ഭാഗമാണ്.

കോടതയിൽ ജയരാജന് വേണ്ടി നടത്തുന്ന നിയമ പോരാട്ടത്തിന് അത് തിരിച്ചടിയാകുകയും ചെയ്യും. ജയരാജന് വേണ്ടി സുപ്രീം കോടതി വരെ പോകാൻ പാർട്ടി തയ്യാറാണ്. നിലവിൽ സെഷൻസ് കോടതിയിലാണ് വീണ്ടും ജാമ്യാപേക്ഷ ആദ്യം സമർപ്പിക്കുക. എന്നാൽ ജയരാജനെ കസ്റ്റഡിയിൽ വേണമെന്ന സിബിഐ ഹർജി കോടതി പരഗണിച്ച തീർപ്പുണ്ടാക്കിയ ശേഷം മതി ജാമ്യ ഹർജി നൽകുന്നതെന്നാണ് ലഭിച്ച നിയമോപദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP