Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സങ്കുചിത മുദ്രാവാക്യങ്ങൾ വേണ്ട; എല്ലാവിഭാഗം വിദ്യാർത്ഥികളേയും ഉൾക്കൊള്ളാൻ തയ്യാറാവണം; ക്യാമ്പസുകൾ സംഘർഷ മുക്തമാക്കാൻ മുന്നിട്ടിറങ്ങണം: ജെയ്ക്കിനേയും വിജിലിനേയും വേദിയിലിരുത്തി എസ്എഫ്‌ഐക്ക് വിമർശനവുമായി കോടിയേരി

സങ്കുചിത മുദ്രാവാക്യങ്ങൾ വേണ്ട; എല്ലാവിഭാഗം വിദ്യാർത്ഥികളേയും ഉൾക്കൊള്ളാൻ തയ്യാറാവണം; ക്യാമ്പസുകൾ സംഘർഷ മുക്തമാക്കാൻ മുന്നിട്ടിറങ്ങണം: ജെയ്ക്കിനേയും വിജിലിനേയും വേദിയിലിരുത്തി എസ്എഫ്‌ഐക്ക് വിമർശനവുമായി കോടിയേരി

തിരുവനന്തപുരം: എസ്എഫ്ഐയുടെ പ്രവർത്തന ശൈലിയെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സങ്കുചിത ചിന്താഗതിയുള്ള മുദ്രാവാക്യങ്ങൾ ഉപേക്ഷിക്കണമെന്നും ക്യാംപസുകളിൽ ബഹുസ്വരതകൾക്ക് അവസരം നൽകണമെന്നും കോടിയേരി എസ്എഫ്‌ഐയോട് ആഹ്വാനം ചെയ്തു. ക്യാംപസുകൾ സംഘർഷ വിമുക്തമാക്കാൻ എസ്എഫ് ഐ മുൻ കൈയെടുക്കണമെന്നും കോടിയേരി പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന നേതാക്കളായ ജെയ്ക്കിനെയും, വിജിലിനെയും വേദിയിലിരുത്തിയായിരുന്നു കോടിയേരിയുടെ വിമർശനം.

എസ്എഫ്‌ഐയുടെ സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു എസ്എഫ് ഐയുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണമെന്നും എല്ലാത്തരം വിദ്യാർത്ഥികൾക്കും സ്വീകാര്യമായി നിലപാടാവണം എസ്എഫ്‌ഐ കൈക്കൊള്ളേണ്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടിയത്.

ക്യാംപസുകളിൽ ബഹുസ്വരതകൾക്ക് അവസരം നൽകാൻ എസ്എഫ്‌ഐ തയ്യാറാകണമെന്ന് കോടിയേരി പറഞ്ഞു. എസ്എഫ്‌ഐയുടെ മുദ്രാവാക്യങ്ങൾ പോലും സങ്കുചിത ചിന്തകൾക്ക് വഴി മാറി. കോളേജുകളിലെ എല്ലാ വിഭാഗം വിദ്യാർത്ഥികളെയും ഉൾക്കൊണ്ട് വ്യത്യസ്ത അഭിപ്രായം ചർച്ച ചെയ്യാൻ എസ്എഫ്‌ഐ തയ്യാറാകണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ക്യാംപസുകൾ സംഘർഷ വിമുക്തമാക്കാൻ എസ്എഫ്‌ഐ മുൻ കൈയെടുക്കണം. ബഹുസ്വരതയെ അംഗീകരിച്ചതാണ് ക്യാംപസുകളിൽ എസ്എഫ്‌ഐ വളരാൻ കാരണമെന്ന് നേതൃത്വത്തെ കോടിയേരി ഓർമ്മപ്പെടുത്തി.

അതേസമയം ഓഖി ദുരന്തം നേരിടാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കോടിയേരി വിശദീകരിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും ദുരന്തം കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം പ്രതിപക്ഷം രാഷ്ട്രിയ മുതലടുപ്പിന് ശ്രമിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP