Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊടുങ്ങല്ലൂരിൽ ഹർത്താൽ സമാധാന പരം; ഇരുനൂറോളം സിപിഐ(എം) പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്; സംഘർഷത്തിന് ശ്രമിച്ചത് ബിജെപി പ്രവർത്തകരെന്ന് സിപിഐ(എം); സംഘർഷം തടയുന്നതിൽ പൊലീസ് വീഴ്‌ച്ചയെന്നും ആരോപണം

കൊടുങ്ങല്ലൂരിൽ ഹർത്താൽ സമാധാന പരം; ഇരുനൂറോളം സിപിഐ(എം) പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്; സംഘർഷത്തിന് ശ്രമിച്ചത് ബിജെപി പ്രവർത്തകരെന്ന് സിപിഐ(എം); സംഘർഷം തടയുന്നതിൽ പൊലീസ് വീഴ്‌ച്ചയെന്നും ആരോപണം

കൊടുങ്ങല്ലൂർ: പ്രകടനത്തിനിടെ സിപിഐ(എം) പ്രവർത്തകർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം ആക്രമിച്ചെന്നാരോപിച്ച് സംഘ്പരിവാർ സംഘടനകൾ ഇന്ന് ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരം. കൊടുങ്ങല്ലൂർ താലൂക്കിലാണ് സിപിഐ(എം) ഹർത്താലിന് ആഹ്വാനം ചെയ്തത്. സിപിഐ(എം) റാലി നടക്കുന്നതിന് പിന്നിൽ നിന്നും ക്ഷേത്രത്തിലേക്ക് കല്ലെറിഞ്ഞുവെന്ന ആരോപണം നിഷേധിച്ച് സിപിഐ(എം) രംഗത്തെത്തി. സംഭവ സ്ഥലത്ത് പൊലീസിന്റെ ഭാഗത്താണ് വീഴ്‌ച്ചയുണ്ടായതെന്നും സിപിഐ(എം) നേതാക്കൾ ആരോപിച്ചു. ഒരു വിഭാഗം ബിജെപി പ്രവർത്തകർ നേരത്തെ തന്നെ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. ഇവരാണ് ക്ഷേത്രത്തിലേക്ക് കല്ലെറിഞ്ഞതെന്ന് സിപിഐ(എം) നേതാക്കൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിപിഐ(എം) കൊടുങ്ങല്ലൂർ ഏരിയാ സെക്രട്ടറി ജോഷി, ലോക്കൽ സെക്രട്ടറി ജൈത്രൻ, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ്, എസ്എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് ആബിദ് തുടങ്ങിയ ഇരുനൂറോളം സിപിഐ(എം) പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ താമസിയാതെ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രകടനത്തിൽ പങ്കെടുത്തവർ ആരും ക്ഷേത്രത്തിന് നേരെ കൈയെറിഞ്ഞില്ല. കൂടി നിന്ന ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചതെന്ന് കൊടുങ്ങല്ലൂർ ഏരിയാ സെക്രട്ടറി ജോഷി മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രദേശത്ത് ഉണ്ടായിരുന്ന പൊലീസ് ഈ സമയം ബിജെപിക്ക് അവസരം ഒരുക്കി നൽകുകയാണ് ചെയ്ത്. ഇപ്പോൾ ക്ഷേത്രത്തിന് എതിരെ കല്ലെറിഞ്ഞത് സിപിഎമ്മിനെ മതവിശ്വാസികൾക്ക് എതിരാക്കാൻ വേണ്ടിയാണ് പ്രചരണം. അങ്ങനെ ഒരു പാർട്ടിയെ പ്രത്യേക മതവിഭാഗത്തിന് എതിരായായി സിപിഎമ്മിനെ മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്നും ജോഷി വ്യക്തമാക്കി.

ഡിവൈഎഫ്ഐ. ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന കെ.യു. ബിജുവിന്റെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സിപിഐ(എം) ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിനിടെ വൈകീട്ട് ആറ് മണിയോടെ വടക്കേനടയിൽ വച്ചാണ് അക്രമം അരങ്ങേറിയത്. ക്ഷേത്രദർശനം നടത്തുകയായിരുന്ന അഞ്ചാംപരത്തി പല്ലശ്ശേരി ബേബിയുടെ ഭാര്യ സുജിത (40), കൂളിമുട്ടം ചാത്തൻകുളം സുനിൽകുമാർ (49) എന്നിവരെയാണ് നിസ്സാര പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ഷേത്രത്തിന്റെ വടക്കേ നടപ്പന്തലിൽ വച്ചാണ് ഇവർക്ക് കല്ലേറുകൊണ്ടത്.

വടക്കേനടയിൽ പടിഞ്ഞാറ് ഭാഗത്ത് പ്രകടനം വീക്ഷിക്കുവാൻ നിന്നിരുന്ന ബിജെപി. പ്രവർത്തകരും ഡിവൈഎഫ്ഐ. പ്രവർത്തകരും തമ്മിലാണ് സംഘർഷം ആരംഭിച്ചത്. തുടർന്നാണ് പ്രകടനത്തിന്റെ പിൻനിരയിൽനിന്ന് കല്ലേറുണ്ടായത്. ക്ഷേത്രത്തിന്റെ വടക്കേ നടപ്പന്തലിലും കല്ലുകൾ വന്നുവീണു. ക്ഷേത്രവളപ്പിലേക്ക് ഡിവൈഎഫ്ഐ. പ്രവർത്തകർ തള്ളിക്കയറുവാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചത്. സിഐ സലീഷ് എൻ. ശങ്കരൻ, എസ്‌ഐ പി.കെ. പത്മരാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് സംഘർഷം ഒഴിവാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP