Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹിതരാകാൻ നാടുവിട്ട മുസ്ലിം കമിതാക്കളെ ഒരുമിച്ചു ജീവിക്കാൻ കോടതി അനുവദിച്ചിട്ടും തടസം തീർത്ത് രക്ഷിതാക്കൾ; തിരിച്ചറിയൽ രേഖകൾ നശിപ്പിച്ചു; തുണയായെത്തിയ എസ്എൻഡിപി യൂണിയൻ മെമ്പർഷിപ്പ് നൽകി വിവാഹം നടത്തി

വിവാഹിതരാകാൻ നാടുവിട്ട മുസ്ലിം കമിതാക്കളെ ഒരുമിച്ചു ജീവിക്കാൻ കോടതി അനുവദിച്ചിട്ടും തടസം തീർത്ത് രക്ഷിതാക്കൾ; തിരിച്ചറിയൽ രേഖകൾ നശിപ്പിച്ചു; തുണയായെത്തിയ എസ്എൻഡിപി യൂണിയൻ മെമ്പർഷിപ്പ് നൽകി വിവാഹം നടത്തി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന മഹത്തായ സന്ദേശം ലോകത്തിന് നൽകിയ ശ്രീനാരായണ ഗുരുവിന്റെ പിന്മുറക്കാരുടെ പ്രവർത്തികൾ ഇന്ന് ഗുരുദേവൻ പറഞ്ഞതിന് നേർ വിപരീതമാണ്. ഇപ്പോൾ കേരളത്തിൽ വിവാദമായ ബാർ വിഷയത്തിൽ തന്നെ ശ്രീനാരായണീയർ പല തട്ടിലാണ്. എന്നാൽ പ്രണയിച്ച് ജീവിക്കാൻ വീട് വിട്ടിറങ്ങിയ മുസ്ലിം കമിതാക്കളെ പരസ്പ്പരം ഒന്നിക്കാൻ അവസരം ഒരുക്കി കൊടുങ്ങല്ലൂർ എസ്എൻഡിപി യൂണിയൻ മാതൃകയായി. വിവാഹം നടക്കാതിരിക്കാൻ ഇവരുടെ തിരിച്ചറിയാൽ രേഖകൾ പോലും രക്ഷിതാക്കൾ നശിപ്പിച്ചപ്പോൾ പ്രതിസന്ധിയിലായ ഇവർക്ക് എസ്എൻഡിപി യൂണിയനിൽ മെമ്പർഷിപ്പ് നൽകിയാണ് വിവാഹം നടത്തി നൽകിയത്.

കൊടുങ്ങല്ലൂരിൽ ബാദ്ഷയും സഹിലയും തമ്മിലുള്ള വിവാഹമാണ് എസ്എൻഡിപി യൂണിയന്റെ ആശിർവാദങ്ങലോട് നടന്നത്. പ്രണയിച്ചു വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഇവർ വീട്ടുകാർ എതിർത്തപ്പോൾ ഒരുമിച്ച് നാടുവിടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ ഏറമഗലത്ത് വീട്ടിൽ അന്തരിച്ച സക്കരിയുടെ മകനാണ് ബാദ്ഷ. സഹില വട്ടപറമ്പിൽ യൂസഫ് മകളും. വിവാഹം കഴിക്കാനും ഒരുമിച്ചു ജീവിക്കാനും തീരുമാനിച്ച് പൊലീസിനു മുമ്പിൽ ഹാജരാകുകയും കോടതി വിവാഹം കഴിച്ചു ജീവിക്കുവാൻ അനുവദിക്കുകയും ചെയ്തു.

എന്നാൽ വിവാഹത്തെ എതിർത്ത സഹിലയുടെ ബന്ധുക്കൾ വീട്ടിൽ നിന്നും പെൺകുട്ടിയുടെ തിരിച്ചറിയൽ രേഖകൾ മുഴുവൻ ഒളിപ്പിച്ച് വെക്കുകയായിരുന്നു. പഠിച്ചിരുന്ന കോളേജിൽ നിന്നും രേഖകൾ ചോദിച്ചപ്പോൾ എല്ലാം രക്ഷകർത്താവ് വാങ്ങികൊണ്ടുപോയി എന്ന വിവരമാണ് ലഭിച്ചത്. രജിസ്‌ട്രേഷൻ ഓഫീസിൽ രേഖകൾ ഇല്ലാത്തതിനാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്ന സ്ഥിതി വന്നതോടെ ഇവർ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.

സ്വസമുദായത്തിലെ തന്നെ പ്രമുഖരായ പലരെയും ചെന്ന് കണ്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും അവരും കൈവിട്ടു. സഹിലയുടെ വീട്ടുകാരായിരുന്നു കടുത്ത എതിർപ്പുമായി രംഗത്തെത്തിയത്. ഭരണ കക്ഷിയിലുള്ള പ്രമുഖരുടെ സ്വാധീനം കൂടിയായപ്പോൾ പെൺകുട്ടി ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കൂടി ബന്ധുക്കൾ ഊരിവാങ്ങി. ഇതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് കൊടുങ്ങല്ലൂർ എസ്.എൻ.ഡി.പി യൂണിയൻ ഇവർക്ക് കൈത്താങ്ങായി എത്തിയത്.

ഇവർ രണ്ട് പേരെയും എസ്എൻഡിപിയിൽ മെമ്പർഷിപ്പ് നൽകി വിവാഹം കഴിക്കാനുള്ള പത്രികയും നൽകി. തുടർന്ന് ആലുവ അദ്വൈത ആശ്രമത്തിൽ വച്ച് വിവാഹം നടത്തി കൊടുക്കുകയുമായിരുന്നു. വിവാഹ രേഖയും വാങ്ങി കൊടുത്തു. വിവാഹം കഴിഞ്ഞതായി സര്ക്കാരിനെ അറിയിക്കുകയും ചെയ്തു.അതിനു ശേഷം ആലുവാ മുനിസിപ്പാലിറ്റിയിൽ നിന്നും രജിസ്‌ട്രേഷൻ നടത്തി സർക്കാർ സർട്ടിഫിക്കറ്റ് വാങ്ങി.

കൊടുങ്ങല്ലൂർ എസ്എൻഡിപി യൂണിയനിൽ 20 ശതമാനം അംഗങ്ങൾ മുസ്ലിം, ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരാണ്. മറ്റ് ഹിന്ദു സമുദായംഗങ്ങളും യൂണിയന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളാകുകയും ചെയ്യുന്നുണ്ട്. എന്തായാലും കൊടുങ്ങല്ലൂർ എസ്എൻഡിപി യൂണിയന്റെ പ്രവർത്തിയെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ എതിർപ്പുമായി രംഗത്തെത്തുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ ഇവരുടെ വിവാഹ വാർത്തയ്ക്ക് സോഷ്യൽ മീഡിയ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP