Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ഥലംമാറ്റ ഉത്തരവ് വരും മുമ്പ് അവധിയെടുത്തുകൊല്ലം വെസ്റ്റ് എസ്‌ഐ; അവധി എടുത്തത് മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ചതിന്റെ പേരിൽ അന്വേഷണം നേരിട്ടപ്പോൾ

സ്ഥലംമാറ്റ ഉത്തരവ് വരും മുമ്പ് അവധിയെടുത്തുകൊല്ലം വെസ്റ്റ് എസ്‌ഐ; അവധി എടുത്തത് മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ചതിന്റെ പേരിൽ അന്വേഷണം നേരിട്ടപ്പോൾ

കൊല്ലം: കൊല്ലം എംഎൽഎയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നല്കിയ പരാതി സ്വീകരിച്ചതിന്റെ പേരിൽ കൊല്ലം വെസ്റ്റ് എസ്‌ഐക്കെതിരെ നടപടി. സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങും മുമ്പ് എസ്‌ഐ അവധിയിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസുകാരുടെ പരാതി സ്വീകരിച്ച രസീറ്റ് നൽകിയിരുന്നു എസ്‌ഐ.

ഇതുസംബന്ധിച്ച് സിപിഐ(എം) ജില്ലാ നേതൃത്വം നൽകിയ പരാതിയിലാണ് സിറ്റി പൊലീസ് കമ്മിഷണർ സതീഷ് ബിനോ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു. ഉത്തരവ് കൈപ്പറ്റും മുമ്പാണ് വെസ്റ്റ് എസ്‌ഐ എൻ ഗിരീഷ് അവധിയിൽ പ്രവേശിച്ചത്.

എസ്‌ഐയുടെ നടപടി ഗുരുതര വീഴ്ചയാണെന്നും നടപടി എടുക്കണമെന്നും ശുപാർശചെയ്ത് സ്‌പെഷ്യൽ ബ്രാഞ്ച് എസിപി റക്‌സ്‌റോബി അർവിൻ സിറ്റി കമ്മീഷണർ സതീഷ് ബിനോയ്ക്ക് റിപ്പോർട് നൽകിയിരുന്നു. പരാതി സ്വീകരിച്ചാൽ രസീത് നൽകണമെന്നാണ് ചട്ടം. എന്നാൽ, പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണെന്നിരിക്കെ പരാതിയിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് വ്യക്തത വരുത്താനുള്ള ഉത്തരവാദിത്വം പൊലീസ് ഉദ്യോഗസ്ഥനുണ്ട്. അത്തരത്തിൽ അന്വേഷണം എസ്‌ഐ നടത്തിയില്ല. എംഎൽഎ താമസിക്കുന്നത് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണെന്നിരിക്കെ വെസ്റ്റ് പൊലീസിൽ അദ്ദേഹത്തിനെതിരെ പരാതി നൽകിയതിനെക്കുറിച്ചും എസ്‌ഐ അന്വേഷിച്ചില്ല.

പരാതിയെക്കുറിച്ച് എംഎൽഎയുമായി ഫോണിൽവിളിച്ച് അന്വേഷിക്കാനും തയ്യാറായില്ല. യുക്തിക്കു നിരക്കാത്ത നടപടിയാണ് എസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു. കമീഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ എസ്‌ഐയുടെ നടപടി അസ്വാഭാവികമാണെന്ന് കണ്ടെത്തിയിരുന്നു. എംഎൽഎയെ കാണാനില്ലെന്ന് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്‌ളി മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളമാണ് എസ്‌ഐയ്ക്ക് വ്യാഴാഴ്‌ച്ച പരാതി നൽകിയത്. തുടർന്ന് യൂത്ത് കോൺഗ്രസുകാർ പ്രകടനം നടത്തി.

പൊലീസിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ ഉന്നത നേതാവിന്റെ ഒത്താശയോടെയാണ് പരാതി എസ്‌ഐ സ്വീകരിച്ചതെന്ന ആക്ഷേപം ശക്തമായിരുന്നു. കഴിഞ്ഞയാഴ്‌ച്ച കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അക്രമം കാട്ടിയ എൻജിഒ അസോസിയേഷൻ പ്രവർത്തകരെ കേസിൽനിന്ന് ഒഴിവാക്കാൻ നേതാവ് ഇടപെട്ടതായും ആക്ഷേപം ഉണ്ട്. പരാതി രാഷ്ട്രീയ താത്പര്യത്തിലുള്ളതാണെന്നും അടിസ്ഥാനരഹിതമാണെന്നും മനസ്സിലാക്കേണ്ടിയിരുന്നു. ഇതോടെയാണ് രാഷ്ട്രീയമുതലെടുപ്പിന് പൊലീസ് കൂട്ടുനിന്നു എന്ന ആരോപണവുമായി സിപിഎമ്മും ഡിവൈഎഫ്ഐ.യും രംഗത്തുവന്നതും നടപടി സ്വീകരിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP