Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമത്വ മുന്നേറ്റ യാത്രയുമായി സഹകരിക്കുന്നത് ഗുരുനിന്ദ; സങ്കുചിത മതചിന്തയിൽ അടിസ്ഥാനമാക്കിയുള്ള നീക്കം; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ മോഹങ്ങൾക്കെതിരെ കോന്നി ശാഖയുടെ പ്രമേയം

സമത്വ മുന്നേറ്റ യാത്രയുമായി സഹകരിക്കുന്നത് ഗുരുനിന്ദ; സങ്കുചിത മതചിന്തയിൽ അടിസ്ഥാനമാക്കിയുള്ള നീക്കം; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ മോഹങ്ങൾക്കെതിരെ കോന്നി ശാഖയുടെ പ്രമേയം

പത്തനംതിട്ട: വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്‌ക്കെതിരെ പത്തനംതിട്ട ജില്ലയിലെ വിവിധ എസ്.എൻ.ഡി.പി ശാഖകളിൽ പ്രതിഷേധം പുകയുന്നു. യാത്രയുടെ ഭാഗമായി വെള്ളാപ്പള്ളി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്കെതിരെയാണ് പ്രതിഷേധം. ഇതിനെതിരെ കോന്ന ശാഖ പ്രമേയവും പാസിക്കി.

യാത്ര ശ്രീനാരായണ ദർശനങ്ങളെ മറന്നുകൊണ്ടുള്ളതാണെന്നും ഇതുമായി സഹകരിക്കുന്നത് ഗുരുനിന്ദയാണെന്നും പ്രമേയം പറയുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പിന് ഇരയായ സ്ത്രീകളും യാത്രയിൽനിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര മൂന്നാം തീയതിയാണ് പത്തനംതിട്ട ജില്ലയിലെത്തുന്നത്. കോന്നിക്ക് പുറമേ അടൂർ ശാഖയിലും എതിർപ്പുകളുണ്ട്.

വെള്ളാപ്പള്ളിക്കും എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രമേയത്തിലുള്ളത്. ശ്രീനാരായണ ദർശനങ്ങളെ മറക്കുന്നവരാണ് നേതൃത്വത്തിൽ. ഇവർ സങ്കുചിതമായ മതചിന്തയുടെ പേരിൽ വിശാല ഐക്യം രൂപീകരിക്കാൻ ഒരുങ്ങുന്നു. ഹൈന്ദവ മതത്തിന്റെ മാത്രം ഏകീകരണവും രാഷ്ര്ടീയ പാർട്ടി രൂപീകരണവും ലക്ഷ്യമിടുന്ന സമത്വ മുന്നേറ്റ യാത്രയുമായി സഹകരിക്കുന്നത് ഗുരുനിന്ദ ആണെന്നും ശാഖാ യോഗം പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

ഇതര മതസ്ഥരെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഗുരുനിന്ദയാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP