Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ മെഡിക്കൽ കോളജ് കണ്ട് അടൂർ പ്രകാശ് പനിക്കണ്ട: കോന്നി മെഡിക്കൽ കോളജ് ഈ സർക്കാരിന്റെ കാലത്ത് നടക്കില്ലെന്ന് ആരോഗ്യമന്ത്രി: ദീർഘവീക്ഷണമില്ലാത്ത പദ്ധതിയെന്നും വിമർശനം: വെളിയിൽ വരുന്നത് കോന്നിയുടെ വികസനത്തിലുള്ള സിപിഐ എം അസഹിഷ്ണുത

ആ മെഡിക്കൽ കോളജ് കണ്ട് അടൂർ പ്രകാശ് പനിക്കണ്ട: കോന്നി മെഡിക്കൽ കോളജ് ഈ സർക്കാരിന്റെ കാലത്ത് നടക്കില്ലെന്ന് ആരോഗ്യമന്ത്രി: ദീർഘവീക്ഷണമില്ലാത്ത പദ്ധതിയെന്നും വിമർശനം: വെളിയിൽ വരുന്നത് കോന്നിയുടെ വികസനത്തിലുള്ള സിപിഐ എം അസഹിഷ്ണുത

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മുന്മന്ത്രിയും എംഎൽഎയുമായ അടൂർ പ്രകാശ് കോന്നിയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളോടുള്ള സിപിഐഎം നയം ഒടുവിൽ പുറത്തായി. കോന്നി മെഡിക്കൽ കോളജ് ഈ സർക്കാർ യാഥാർഥ്യമാക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ തുറന്നു പറഞ്ഞു.

കഴിഞ്ഞ യുഡിഎഫ് സർക്കാർ അനുവദിച്ച മെഡിക്കൽ കോളേജിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അവസാനത്തിലേക്ക് എത്തുമ്പോൾ എൽ.ഡി.എഫ് സർക്കാരിന്റെ നിലപാട്സാക്ഷാത്കാരത്തിനു തടസമാകുകയാണ്.

മെഡിക്കൽ കോളജ് സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി കോന്നി മെഡിക്കൽ കോളേജ് ദീർഘ വീക്ഷണമില്ലാത്ത പദ്ധതിയാണെന്നായിരുന്നു. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടരുമെന്നും പുതിയ പദ്ധതികളൊന്നും മെഡിക്കൽ കോളജിനായി ആവിഷ്‌ക്കരിച്ചിട്ടില്ലന്നും കെകെ ശൈലജ പറഞ്ഞു.

കഴിഞ്ഞ സർക്കാർ, ആശുപത്രിയുടെയും, അക്കാഡമി ബ്ലോക്കിന്റെയും ഒന്നാം ഘട്ട നിർമ്മാണത്തിന് 170 കോടി രൂപ നബാർഡ് ഫണ്ട് അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. ആശുപത്രിയുടെ 80 ശതമാനവും അക്കാഡമി ബ്ലോക്കിന്റെ 50 ശതമാനവും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഈ വർഷം പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ചുവപ്പ് കാർഡ് കാട്ടിയിരിക്കുകയാണ്.

ചുരുക്കത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയില്ലെന്ന അവസ്ഥയാണുള്ളത്. യുഡിഎഫ് മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയും, പിന്നീട് റവന്യൂ മന്ത്രിയുമായിരുന്ന അടൂർ പ്രകാശ് മുൻ കൈയെടുത്ത് യുദ്ധ കാലാടിസ്ഥാനത്തിലാണ് സ്ഥലം കണ്ടെത്തിയതും, നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതും.

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ നെടുമ്പാറയിലെ 50 ഏക്കർ കാർഷിക സർവകലാശാലയുടെ സ്ഥലമാണ് മെഡിക്കൽ കോളജിനു വേണ്ടി കണ്ടെത്തി ആരോഗ്യ വകുപ്പിന് കൈമാറിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് നിർമ്മാണ ഉദ്ഘാടനം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP