Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണ വീട്ടിൽ എത്തിയ യുവാക്കളോട് തൊട്ടടുത്ത കല്ല്യാണ വീട്ടിൽ എത്തിയ യുവതി അഹങ്കരത്തോടെ പെരുമാറി; പാർക്കിംഗിനെ ചൊല്ലിയും തർക്കം; കോട്ടയത്ത് അടിപിടിയിൽ നിരവധി പേർക്ക് പരിക്ക്

മരണ വീട്ടിൽ എത്തിയ യുവാക്കളോട് തൊട്ടടുത്ത കല്ല്യാണ വീട്ടിൽ എത്തിയ യുവതി അഹങ്കരത്തോടെ പെരുമാറി; പാർക്കിംഗിനെ ചൊല്ലിയും തർക്കം; കോട്ടയത്ത് അടിപിടിയിൽ നിരവധി പേർക്ക് പരിക്ക്

ഏറ്റുമാനൂർ: ഒരു അടിപിടിയുണ്ടാകാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. എപ്പോൾ വേണെങ്കിലും എവിടെ വേണെങ്കിലും അടിപൊട്ടാം. അത്തരത്തിൽ ഒരു കൂട്ടത്തല്ലിന് കോട്ടയത്തെ ഏറ്റുമാനൂർ സാക്ഷ്യം വഹിച്ചു. തീർത്തും നിസ്സാരമായ സംഭവങ്ങളുടെ പേരിൽ തുടങ്ങിയ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കല്യാണ വീട്ടുകാരും മരണവീട്ടുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്.

ഏറ്റുമാനൂരിന് സമീപം പേരൂരാണ് സംഭവം. മരണ വീട്ടിൽ എത്തിയവർ സമീപ വീട്ടിലെ കല്യാണ വാഹനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചുവെന്നാരോപിച്ച് തുടങ്ങിയ തർക്കം അടിയിൽ കലാശിക്കുകയായിരുന്നു. ചെറുവാണ്ടൂരിലെ ഓഡിറ്റോറിയത്തിൽ നടന്ന കല്യാണ ചടങ്ങുകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി പോകുകയായിരുന്നവരുടെ വാഹനത്തിന് മരണാനന്തര ചടങ്ങിന് എത്തിയവർ മാർഗം തടസം സൃഷ്ടിച്ചുവെന്നാണ് ആരോപണം.

വഴിയിൽ കൂട്ടം കൂടി നിന്ന യുവാക്കളോട് മാറി നിൽക്കാൻ വിവാഹ പാർട്ടിയുടെ വാഹനത്തിൽ ഉണ്ടായിരുന്ന യുവതി ആവശ്യപ്പെട്ടതാണ് പ്രശ്‌നമായത്. പ്രദേശവാസികളായ തങ്ങളെ യുവതി കളിയാക്കിയെന്ന് ആരോപിച്ച് യുവാക്കൾ പ്രകോപിതരാകുകയും വാഹനത്തിൽ ഉണ്ടായിരുന്നവരെ മർദ്ദിക്കുകയും ചെയ്തു.

സംഭവം പൊലീസിൽ അറിയിച്ചവെരയും അക്രമി സംഘം മർദ്ദിച്ചു. തുടർന്ന് പൊലീസ് എത്തി ഇരുകൂട്ടരെയും ശാന്തരാക്കി. എന്നാൽ അർദ്ധരാത്രിയോടെ കല്യാണ വീട്ടിൽ എത്തിയ സംഘം വീണ്ടും അക്രമം അഴിച്ചുവിട്ടു. സംഘർഷത്തിൽ പരുക്കേറ്റ സ്ത്രീകളടക്കമുള്ളവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ തലയ്ക്ക് അടിയേറ്റ മനോജ് എന്നയാളുടെ നില ഗുരുതരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP