Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഷണ്ടിങ് നടത്തുന്ന ട്രെയിനിന് മുകളിൽ ചാടിക്കയറി ഇല്ക്ട്രിക് ലൈനിൽ പിടിച്ചയാൾ തൽക്ഷണം കത്തി മരിച്ചു; കോട്ടയത്ത് നിന്ന് ഒരു ദുരന്തകാഴ്ച

ഷണ്ടിങ് നടത്തുന്ന ട്രെയിനിന് മുകളിൽ ചാടിക്കയറി ഇല്ക്ട്രിക് ലൈനിൽ പിടിച്ചയാൾ തൽക്ഷണം കത്തി മരിച്ചു; കോട്ടയത്ത് നിന്ന് ഒരു ദുരന്തകാഴ്ച

കോട്ടയം: തീവണ്ടി എൻജിനുമുകളിൽ കയറി വൈദ്യുതിക്കമ്പിയിൽ പിടിച്ച് മരിച്ചയാൾ ദേവികുളം വട്ടവട സ്വദേശിയെന്ന് സംശയം. ബന്ധുക്കൾ ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജിലെത്തും.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച പുലർച്ചെ 12.50ഓടെയായിരുന്നു സംഭവം. മരിച്ചയാളുടെ പോക്കറ്റിൽനിന്നുലഭിച്ച ഫോൺ നന്പരുപയോഗിച്ചുനടത്തിയ അന്വേഷണത്തിലാണ് വട്ടവട കോവിലൂർ പരേതനായ പാൽരാജിന്റെ മകൻ സുരേഷ്(24) ആണെന്ന നിഗമനത്തിൽ പൊലീസെത്തിയത്.

രണ്ടാഴ്ചമുമ്പ് ജോലിയന്വേഷിച്ച് കോട്ടയത്തേക്ക് പോയതാണ് സുരേഷ്. ഇടയ്ക്കുവീട്ടിൽനിന്ന് വിട്ടുനിൽക്കുന്ന സ്വഭാവമുള്ളതിനാൽ വീട്ടുകാർ പൊലീസിനെ സമീപിച്ചില്ല. റെയിൽവേ സ്റ്റേഷനിലെ ഗുഡ്സ്യാർഡിൽ നിർത്തിയിട്ടിരുന്ന ഡീസൽടാങ്കിന്റെ എൻജിൻ ഷണ്ടിങ് നടത്തുന്നതിനിടെ ഇയാൾ ചാടിക്കയറുകയായിരുന്നു. മുകളിലെ വൈദ്യുതിക്കമ്പിയിൽ പിടിച്ച് തത്ക്ഷണം ഷോക്കേറ്റ് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP