Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊട്ടിയൂർ പീഡനം; പ്രതികളായ രണ്ട് കന്യാസ്ത്രീകൾ കൂടി കീഴടങ്ങി; പേരാവൂർ സിഐയ്ക്ക് മുമ്പിൽ കീഴടങ്ങിയത് സിസ്റ്റർ ലിസ്മരിയയും സിസ്റ്റർ അനീറ്റയും

കൊട്ടിയൂർ പീഡനം; പ്രതികളായ രണ്ട് കന്യാസ്ത്രീകൾ കൂടി കീഴടങ്ങി; പേരാവൂർ സിഐയ്ക്ക് മുമ്പിൽ കീഴടങ്ങിയത് സിസ്റ്റർ ലിസ്മരിയയും സിസ്റ്റർ അനീറ്റയും

ആർ പീയൂഷ്

പേരാവൂർ: കൊട്ടിയൂരിൽ വൈദികൻ പീഡിപ്പിച്ച പതിനാറുകാരി പ്രസവിച്ച സംഭവത്തിലെ പ്രതികളായ രണ്ട് കന്യാസ്ത്രീകൾ കൂടി കീഴടങ്ങി. ആറാം പ്രതി വയനാട് തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ.ലിസ്മരിയ , ഏഴാം പ്രതി ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ.അനീറ്റ എന്നിവരാണ് ഇന്ന് രാവിലെ പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽ കുമാർ മുമ്പാകെ കീഴടങ്ങിയത്.

നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് അനാഥാലയത്തിലേക്ക് കടത്താൻ മുഖ്യ പ്രതിയെ സഹായിച്ചുവെന്നതും തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നുമാണ് ഇവർക്കെതിരെയുള്ള കുറ്റം.കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റർ.ലിസ്മരിയ.

ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരി റിമാൻഡിലാണ്.രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, മൂന്ന് മുതൽ അഞ്ച് വരെ പ്രതികളായ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റർ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റർ.ആൻസി മാത്യു, എട്ട് മുതൽ പത്ത് വരെ പ്രതികളായ വയനാട് ജില്ലാ ശിശു ക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ.തോമസ് ജോസഫ് തേരകം, സമിതി അംഗം ഡോ. സിസ്റ്റർ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇൻഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റർ. ഒഫീലിയ എന്നിവർ പൊലീസിൽ കീഴടങ്ങി ജാമ്യം നേടിയിരുന്നു.കേസിലെ ഒന്നാം പ്രതി റോബിൻ വടക്കുംചേരി ഇപ്പോഴും റിമാന്റിൽ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP