Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എൻസിപിയിൽ ചേർന്ന് മന്ത്രിയാകുമെന്നുള്ള വാർത്ത അടിസ്ഥാന രഹിതം; ആർഎസ്‌പിക്ക് എൽഡിഎഫ് മന്ത്രി സ്ഥാനം നൽകിയാൽ സ്വികരിക്കും'; സ്വതന്ത്രൻ ആയതിനാൽ ഒരു പാർട്ടിയുടെയും മന്ത്രിയാകാനില്ലെന്ന് കോവൂർ കുഞ്ഞുമോൻ എംഎ‍ൽഎ

'എൻസിപിയിൽ ചേർന്ന് മന്ത്രിയാകുമെന്നുള്ള വാർത്ത അടിസ്ഥാന രഹിതം; ആർഎസ്‌പിക്ക് എൽഡിഎഫ് മന്ത്രി സ്ഥാനം നൽകിയാൽ സ്വികരിക്കും'; സ്വതന്ത്രൻ ആയതിനാൽ ഒരു പാർട്ടിയുടെയും മന്ത്രിയാകാനില്ലെന്ന് കോവൂർ കുഞ്ഞുമോൻ എംഎ‍ൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറ്റെതെങ്കിലും പാർട്ടിയുമായി ചേർന്ന് മന്ത്രിയാകാനില്ലെന്ന് കോവൂർ കുഞ്ഞുമോൻ എംഎ‍ൽഎ. എൻ.സി.പിയിൽ ചേർന്ന് മന്ത്രിയാകുമെന്നുള്ള വാർത്ത അടിസ്ഥാന രഹിതമാണ്. ആർ.എസ്‌പിക്ക് എൽ.ഡി.എഫ് മന്ത്രി സ്ഥാനം നൽകിയാൽ സ്വികരിക്കുമെന്നും കോവൂർ കുഞ്ഞുമോൻ എംഎ‍ൽഎ പറഞ്ഞു.

ആർഎസ്‌പി ലെനിൻസ്റ്റ എൻസിപിയുമായി ചേർന്ന് മന്ത്രിസഭയിൽ എത്താൻ ശ്രമിക്കുന്നു എന്ന് തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ് എന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞു. സ്വതന്ത്രൻ ആയതിനാൽ ഒരു പാർട്ടിയുടെയും മന്ത്രിയാകാനില്ലെന്നും കോവൂർ പ്രതികരിച്ചു. അതേസമയം ആർഎസ്‌പി ലെനിനിസ്റ്റുമായി എൻസിപി ഒരു വിഭാഗം നേതാക്കൾ ചർച്ച നടത്തിയതായിയാണ് സൂചന.

ഇടത് പക്ഷ പാർട്ടി ആയതിനാൽ ആർഎസ്‌പി പ്രതിനിധിയായി തന്നെ മന്ത്രി സഭയിൽ ഉൾപ്പെടുത്തണം എന്ന് എൽഡിഎഫിനോടും പാർട്ടി ആവിശ്യപെട്ടിട്ടുണ്ട്. ഇത് ഇടതു മുന്നണി പരിഗണിക്കണം എന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞു. 23 നടക്കുന്ന ആർഎസ്‌പി .എൽ.സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിക്ക് മന്ത്രിസ്ഥാനം വേണം എന്ന് ആവശ്യം വീണ്ടും ഉയരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP