Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് നിരോധനാജ്ഞയിൽ ഇളവ്; പ്രകടനങ്ങൾക്കും റാലികൾക്കും നിയന്ത്രണം തുടരും; സമ്മേളനങ്ങൾക്ക് ഉൾപ്പെടെ ഒരാഴ്ച മുമ്പേ അനുമതി വാങ്ങാനും നിർദ്ദേശം

കോഴിക്കോട് നിരോധനാജ്ഞയിൽ ഇളവ്; പ്രകടനങ്ങൾക്കും റാലികൾക്കും നിയന്ത്രണം തുടരും; സമ്മേളനങ്ങൾക്ക് ഉൾപ്പെടെ ഒരാഴ്ച മുമ്പേ അനുമതി വാങ്ങാനും നിർദ്ദേശം

കോഴിക്കോട്: സോഷ്യൽ മീഡിയ ഹർത്താലിന്റെ പിന്നാലെ അക്രമങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ കോഴിക്കോട് ഏർപ്പെടുത്തിയ നിരോധനാജ്ഞയിൽ പൊലീസ് ഇളവുവരുത്തി. ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.

നഗരത്തിൽ പ്രകടനങ്ങൾക്കും പൊതുസമ്മേളനങ്ങൾക്കും റാലികൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഇത്. 14 ദിവസത്തേക്കുകൂടി നിയന്ത്രണം ഉണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് കാളിരാജ് മഹേഷ് കുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സാമുദായികമോ മതപരമോ ആയ വികാരം ആളിക്കത്തിക്കുന്നതോ, സദാചാര വിരുദ്ധമായതോ, ക്രമസമാധാനത്തെ ബാധിക്കുന്നതോ, രാജ്യസുരക്ഷയെ ബാധിക്കുന്നതോ ആയ ചിത്രങ്ങൾ, ചിഹ്നങ്ങൾ, പ്ലക്കാർഡുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ, ഡിജിറ്റൽ റെക്കോർഡുകൾ തുടങ്ങിയ സമൂഹ മാധ്യമങ്ങൾ അടക്കമുള്ളവയിലൂടെ പ്രചരിപ്പിക്കുന്നതും നിരോധിച്ചു.

പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നവർ ഒരാഴ്ചയെങ്കിലും മുമ്പ് പൊലീസിന്റെ അനുമതി വാങ്ങിയിരിക്കണം. അനുമതിക്കായി സമർപ്പിക്കുന്ന അപേക്ഷയിൽ പരിപാടി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം. നശീകരണ വസ്തുക്കളോ, സ്ഫോടക വസ്തുക്കളോ, വെടിമരുന്നോ, കല്ലുകളോ, ആയുധങ്ങളോ തയ്യാറാക്കുകയോ, ശേഖരിക്കുകയോ, കൊണ്ടുപോവുകയോ ചെയ്യാൻ പാടില്ല.

സംഘർഷാവസ്ഥയ്ക്ക് അയവു വന്നതായാണ് പൊലീസ് വിലയിരുത്തൽ. എന്നാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് നിയന്ത്രണങ്ങൾ തുടരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP