Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് പ്രസ് ക്‌ളബ് തെരഞ്ഞെടുപ്പിൽ മാതൃഭൂമിക്ക് തിരിച്ചടി; ഉറച്ച വിജയ പ്രതീക്ഷയുണ്ടായിരുന്ന വനിതാ സ്ഥാനാർത്ഥി തോറ്റത് അഞ്ച് വോട്ടിന്; ദേശാഭിമാനിയുടെ പ്രസിഡന്റ് ജയിച്ചത് വെറും മൂന്നുവോട്ടിന്; വോട്ടെണ്ണൽ തീർന്നത് പുലർച്ചെ മൂന്നു മണിക്ക്: കൗണ്ടിംഗും റീ കൗണ്ടിംഗുമെല്ലാമായി ആവേശം വിതറി പത്രപ്രവർത്തകരുടെ തെരഞ്ഞെടുപ്പ്

കോഴിക്കോട് പ്രസ് ക്‌ളബ് തെരഞ്ഞെടുപ്പിൽ മാതൃഭൂമിക്ക് തിരിച്ചടി; ഉറച്ച വിജയ പ്രതീക്ഷയുണ്ടായിരുന്ന വനിതാ സ്ഥാനാർത്ഥി തോറ്റത് അഞ്ച് വോട്ടിന്; ദേശാഭിമാനിയുടെ പ്രസിഡന്റ് ജയിച്ചത് വെറും മൂന്നുവോട്ടിന്; വോട്ടെണ്ണൽ തീർന്നത് പുലർച്ചെ മൂന്നു മണിക്ക്: കൗണ്ടിംഗും റീ കൗണ്ടിംഗുമെല്ലാമായി ആവേശം വിതറി പത്രപ്രവർത്തകരുടെ തെരഞ്ഞെടുപ്പ്

എം ബേബി

കോഴിക്കോട്: വാശിയേറിയ പോരാട്ടമായിരുന്നു കേരളത്തിലെ പത്രപ്രവർത്തകരുടെ ഏക സംഘടനയായ കെ യു ഡബ്യു ജെ തെരഞ്ഞെടുപ്പിൽ കോഴിക്കൊട്ട് നടന്നത്. ദേശാഭിമാനിയും മാതൃഭൂമിയും ചന്ദ്രികയും നേതൃത്വം നൽകുന്ന പാനലും മാധ്യമവും സിറാജും തേജസുമെല്ലാം ചേർന്ന മറ്റൊരു പാനലും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മുൻതൂക്കം ദേശാഭിമാനി പാനലിന്.

സ്വന്തം സ്ഥാനാർത്ഥിയുമായി മനോരമയും മത്സരം ശക്തിപ്പെടുത്താൻ മറ്റ് ചെറുകിട പത്രങ്ങളും ചേർന്നതോടെ പത്രപ്രവർത്തകരുടെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് പ്രസ്‌ക്‌ളബ് തെരഞ്ഞെടുപ്പിൽ കണ്ടത് മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായ പോരാട്ടം. കഴിഞ്ഞ തവണ രംഗത്തില്ലാതിരുന്ന മാതൃഭൂമി നേരിട്ട് രംഗത്തിറങ്ങിയതോടെയാണ് മത്സരത്തിന് കൊഴുപ്പേകിയത്. മാധ്യമ പ്രവർത്തകർ എല്ലാവരും വോട്ട് ചെയ്യനത്തെിയതോടെ കാലിക്കറ്റ് പ്രസ്‌ക്‌ളബിൽ നടന്ന തെരഞ്ഞെടുപ്പ് നിശ്ചിത സമയം കഴിഞ്ഞിട്ടും അവസാനിച്ചില്ല.അഞ്ചുമണി കഴിഞ്ഞിട്ടും വോട്ടുചെയ്യാനത്തെിയവരുടെ നീണ്ട നിര കാണാമായിരുന്നു.

ഏതുവിധേനയും വിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദേശാഭിമാനിയുടെ വരവ്. ചന്ദ്രികയെയും മാതൃഭൂമിയെയും ഒപ്പം നിർത്തിയതോടെ വിജയം തങ്ങൾക്ക് സുനിശ്ചിതമായി എന്ന മാധ്യമ പ്രവർത്തകരെ വിശ്വസിപ്പിക്കാനും അവർക്ക് സാധിച്ചു. എന്നാൽ മാതൃഭൂമിയുടെ പിന്തുണയുണ്ടായിട്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കെ പ്രേമനാഥിന് മാധ്യമത്തിലെ എൻ രാജേഷ് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. പുതുതലമുറയ്ക്ക് അവസരം നൽകണമെന്ന് പ്രഖ്യാപിച്ച് ജനയുഗത്തിലെ ഷിബു ടി ജോസഫും മത്സര രംഗത്തുണ്ടായിരുന്നു. പ്രേമനാഥ് 203 വോട്ടുകൾ നേടി വിജയിച്ചപ്പോൾ 200 വോട്ടുകൾ നേടി രാജേഷ് രണ്ടാം സ്ഥാനത്തത്തെി. ഷിബുവിന് 63 വോട്ടുകൾ ലഭിച്ചു. പതിനാറ് വോട്ടുകളാണ് അസാധുവായത്.

പിന്തുണച്ച സ്ഥാനാർത്ഥികൾ ഭൂരിഭാഗവും ജയിച്ചങ്കെിലും സ്വന്തം സ്ഥാനാർത്ഥിക്കേറ്റ പരാജയം മാതൃഭൂമിക്ക് തിരിച്ചടിയായി. ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ സ്ത്രീകൾ മുന്നോട്ട് വരട്ടെ എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മാതൃഭൂമിയിലെ അഞ്ജന ശശി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. സിറാജിലെ വിപുൽനാഥായിരുന്നു എതിർ പാനലിലെ സ്ഥാനാർത്ഥി. മനോരമയിലെ മധുസൂദനൻ കർത്തയും മലയാളം ന്യൂസിലെ എ വി ഫർദ്ദീസും പോരാട്ടത്തിൽ പങ്കു ചേർന്നു. 149 വോട്ടുകൾ നേടി വിപുൽ വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള അഞ്ജനയ്ക്ക് 144 വോട്ടുകൾ ലഭിച്ചു. കർത്ത 104 വോട്ടുകൾ നേടിയപ്പോൾ ഫർദ്ദിസിന് 77 വോട്ടുകൾ ലഭിച്ചു. വിജയം ഉറപ്പിച്ചിരുന്ന മാതൃഭൂമിക്കാർക്ക് മത്സര ഫലം വിശ്വസിക്കാനായില്ല. തുടർന്ന് അവരുടെ ആവശ്യത്തത്തെുടർന്ന് റീ കൗണ്ടിങ് ഉൾപ്പെടെ നടന്നതോടെ വോട്ടെണ്ണൽ പുലർച്ച െവരെ നീണ്ടുപോവുകയായിരുന്നു.

മാതൃഭൂമി-ദേശാഭിമാനി- ചന്ദ്രിക വോട്ടുകൾ തങ്ങൾക്ക് കിട്ടുമെന്നും മറ്റ് വോട്ടുകൾ വിപുൽ-കർത്ത- ഫർദ്ദിസ് എന്നിവർക്കായി ചിതറിപ്പോവുമെന്നുമായിരുന്നു മാതൃഭൂമി കണക്ക് കൂട്ടിയത്. എന്നാൽ വോട്ടുകൾ ചിതറിയിട്ടും വിപുൽ നേടിയത് തകർപ്പൻ ജയം തന്നെയാണ്. പിന്തുണച്ച മറ്റ് സ്ഥാനാർത്ഥികൾ ജയിച്ചപ്പോഴും സ്വന്തം സ്ഥാനാർത്ഥിയുടെ പരാജയം മാതൃഭൂമിയിൽ ചർച്ചയാവുമെന്ന് ഉറപ്പാണ്. സ്വന്തം സ്ഥാപനത്തിൽ നിന്ന് തന്നെയാണ് പണി കിട്ടിയത് എന്ന ചോദ്യം മാതൃഭൂമി പ്രവർത്തകരിൽ ഉയർന്നിട്ടുണ്ട്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാതൃഭൂമിയുടെയും ദേശാഭിമാനിയുടെയും പിന്തുണയോടെ എത്തിയ കേസരിയിലെ വത്സരാജ് നല്ല ഭൂരിപക്ഷത്തിനാണ് വിജയിച്ചു. തേജസിലെ സൈനുൽ ആബിദീൻ, ജില്ലാ വാർത്തകളിലെ സക്കീർ, ദീപികയിലെ ബൈജു ബാപ്പുട്ടി എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ. 200 വോട്ടുകൾ നേടി വത്സരാജ് ഒന്നാമതത്തെിയപ്പോൾ സൈനുൽ ആബിദിന് 124 വോട്ടുകൾ ലഭിച്ചു. സക്കീറിന് 98 ഉം ബൈജുവിന് 42 വോട്ടുകൾ ലഭിച്ചു.

194 വോട്ടുകൾ നേടി ചന്ദ്രികയിലെ സഈദ് അഹമ്മദ് സി പി എം ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചു. ജയ്ഹിന്ദിലെ അഭിലാഷ് 138 വോട്ടുകൾ നേടി. മംഗളത്തിലെ രാജേഷ് മേനോൻ 124 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തത്തെി. ട്രഷറർ സ്ഥാനത്തേക്ക് കേരള ഭൂഷണത്തിലെ റിയാസിനാണ് വിജയം. 291 വോട്ടുകൾ റിയാസ് നേടിയപ്പോൾ മീഡിയാ വണ്ണിലെ ജയേഷിന് 172 വോട്ടുകൾ ലഭിച്ചു. ഈ മത്സരത്തിൽ ദേശാഭിമാനി- മാതൃഭൂമി സഖ്യത്തിലെ ആരും മത്സരിക്കാനുണ്ടായിരുന്നില്ല.

മാധ്യമത്തിലെ അനു, ചന്ദ്രികയിലെ ഫസ്‌ന, വർത്തമാനത്തിലെ നസീർബാബു, സുപ്രഭാതത്തിലെ സുരേഷ് മമ്പള്ളി, എ സിവിയിലെ കെ പി രമേഷ്, ജന്മഭൂമിയിലെ ഷിമിത്ത്, ദേശാഭിമാനിയിലെ ജീജോ ജോർജ്ജ്, മീഡിയാ വണ്ണിലെ സെന്തിൽ കുമാർ എന്നിവർ ജില്ലാ നിർവ്വാഹക സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് മാധ്യമത്തിലെ അനുവിനായിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒപ്പം നിന്നവർ ചതിച്ചു. സഹായിക്കാമെന്ന് പറഞ്ഞവർ പിന്നീട് കൂടുതൽ വോട്ടുകൾ ലഭിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കിട്ടിയപ്പോൾ തങ്ങളെ തഴഞ്ഞു എന്നൊക്കെയുള്ള ആരോപണങ്ങളുമായി പല സ്ഥാനാർത്ഥികളും രംഗത്തത്തെിയിട്ടുണ്ട്. അതേസമയം പത്രപ്രവർത്തകരുടെ കാതലായ പ്രശ്‌നങ്ങളൊന്നും പറയാതെ ജാതിയും മതവുംവരെ പറഞ്ഞുകൊണ്ടുള്ള അരാഷ്ട്രീയമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നും ഒരു വിഭാഗത്തിന് ആരോപണമുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP