Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷകൻ ജോയിയുടെ ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി; വില്ലേജ് ഓഫീസർക്കും അസിസ്റ്റന്റിനുമെതിരെ ഉപലോകായുക്തയും കേസെടുത്തു

കർഷകൻ ജോയിയുടെ ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി; വില്ലേജ് ഓഫീസർക്കും അസിസ്റ്റന്റിനുമെതിരെ ഉപലോകായുക്തയും കേസെടുത്തു

കോഴിക്കോട്: കർഷകൻ ജോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി.ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിലീഷിനെതിരെയാണ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി പെരുവണ്ണാമുഴി പൊലീസ് റിപ്പോർട്ട് നൽകിയത്.പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.  

സിലീഷിനെ നേരത്തെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.അതേസമയം സംഭവത്തിൽ സിലീഷിനെതിരെയും വില്ലേജ് ഓഫീസർ കെ ഒ സണ്ണിക്കെതിരെയും ഉപലോകായുക്തയും കേസെടുത്തു. റവന്യൂ ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്ന് ഉപലോകായുക്ത പി ബാലചന്ദ്രൻ പറഞ്ഞു.അടുത്ത മാസം 26ന് മുമ്പ് ഉപലോകായുക്താ മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവർക്കും നോട്ടീസ് അയച്ചു.

ഭാര്യയുടെ പേരിലുള്ള ഭൂനികുതി സ്വീകരിക്കാൻ അപേക്ഷ നൽകിയിട്ടും ഭൂനികുതി സ്വീകരിക്കാത്തതിൽ മനംനൊന്താണ് കർഷകനായ ജോയി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് വിജിലൻസ് ഡയറകട്ര് ലോക്നാഥ് ബെഹ്റയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP