Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമ്മർദ്ദം മൂലം കൈയും കെട്ടി നോക്കി നിന്ന പൊലീസ് ഒടുവിൽ ഉണർന്നു; യുവതിയുടെ വയറ്റിൽ ചവിട്ടി കൊന്ന സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം സർവ്വ പ്രതികളേയും അറസ്റ്റ് ചെയ്ത് പൊലീസ്; നീതി തേടി പൊലീസ് സ്‌റ്റേഷന് മുമ്പിൽ കുടിൽ കെട്ടി സമരം കിടന്ന കുടുംബത്തിന് നീതി ലഭിച്ചു

സമ്മർദ്ദം മൂലം കൈയും കെട്ടി നോക്കി നിന്ന പൊലീസ് ഒടുവിൽ ഉണർന്നു; യുവതിയുടെ വയറ്റിൽ ചവിട്ടി കൊന്ന സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം സർവ്വ പ്രതികളേയും അറസ്റ്റ് ചെയ്ത് പൊലീസ്; നീതി തേടി പൊലീസ് സ്‌റ്റേഷന് മുമ്പിൽ കുടിൽ കെട്ടി സമരം കിടന്ന കുടുംബത്തിന് നീതി ലഭിച്ചു

കോഴിക്കോട്: വീണ്ടും സോഷ്യൽ മീഡിയയുടെ ഇടപെടൽ. തുടക്കത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ ആരും കോഴിക്കോട്ടെ ഗർഭസ്ഥ ശിശുവിനെ ചവിട്ടി കൊന്ന സംഭവം ഏറ്റെടുത്തില്ല. ഇതുകൊണ്ട് തന്നെ പ്രതികളെ പിടിക്കാതെ പൊലീസ് ഒളിച്ചു കളിച്ചു. എന്നാൽ സോഷ്യൽ മീഡിയ വിഷയത്തിൽ ഇടപെട്ടപ്പോൾ നീതി തേടിയുള്ള കുടുംബത്തിന്റെ പോരാട്ടത്തിന് അർത്ഥം വന്നു. സിപിഎം നേതാവിനെ അടക്കം എല്ലാ പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമികളുടെ ചവിട്ടേറ്റ് യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറു പേരെ കോടഞ്ചേരി എസ്‌ഐ കെ.ടി. ശ്രീനിവാസൻ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. കോടഞ്ചേരി കല്ലന്ത്രമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലിൽ തമ്പി (51), വടക്കേടത്ത് രഞ്ജിത്ത്, പുത്തൻകണ്ടത്തിൽ ജോയി (40), മാലാംപറമ്പിൽ സെയ്തലവി (40), നക്ലിക്കാട്ടുകുടിയിൽ സരസു (60), വലിയപറമ്പിൽ ബിനോയ് (38) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഈ കേസിൽ നേരത്തേ പൊലീസ് പിടിയിലായ നക്ലിക്കാട്ടുകുടിയിൽ പ്രജീഷ് ഗോപാലൻ ഇക്കഴിഞ്ഞ എട്ടു മുതൽ റിമാൻഡിലാണ്.

വീടുകയറി ആക്രമണം നടത്തിയ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്, ആക്രമണത്തിന് ഇരയായ തേനാംകുഴിയിൽ സിബിയും ഭാര്യയും മൂന്നു കുട്ടികളും 14നു രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ കോടഞ്ചേരി പൊലീസ് സ്റ്റേഷനു മുന്നിൽ കുടിൽകെട്ടി സമരം നടത്തിയിരുന്നു. പ്രതികളെ മുഴുവനും പൊലീസ് പിടികൂടിയതോടെ സമരവും അവസാനിച്ചു. പ്രതികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് ആക്ഷേപമുണ്ടായിരുന്നു. തുടർന്നാണ് കുടുംബം പൊലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തിയത്. സംഭവത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്നും രാഷ്ട്രീയ ആരോപണമാണെന്നുമായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.

വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ മാധ്യമങ്ങളും വാർത്തകൾ നൽകി തുടങ്ങി. ദേശീയ മാധ്യമങ്ങളും ചർച്ചയാക്കി. ഇതോടെയാണ് വിഷയത്തിൽ പൊലീസ് ഇടപെട്ടതും അറസ്റ്റുകൾ നടന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP