Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

365 രൂപ കുടിശിക വന്നു, ഇന്നസെന്റിന്റെ ഓഫീസിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് മിടുക്കു കാട്ടി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ

365 രൂപ കുടിശിക വന്നു, ഇന്നസെന്റിന്റെ ഓഫീസിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് മിടുക്കു കാട്ടി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ

അങ്കമാലി: വൈദ്യുതി ബോർഡിന്റെ വിജിലൻസ് ഓഫീസറായി സാക്ഷാൽ ഋഷിരാജ് സിങ് വന്നതുമുതൽ എന്തെല്ലാം സംഭവിക്കുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ. വൈദ്യുതി മോഷണം തടഞ്ഞ് പരമാവധി ലാഭം വൈദ്യുത ബോർഡിനുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ഋഷിരാജ് സിങ് സജീവമാക്കി കഴിഞ്ഞു. ഇതിൽ നിന്ന് ആവേശം ഉൾക്കൊണ്ട് എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് കെ.എസ്.ഇ.ബിയിലെ ചിലരെങ്കിലുമെന്ന് കരുതേണ്ടി വരും.

അല്ലെങ്കിൽ അങ്കമാലിയുടെ സ്വന്തം സിനിമാക്കാരനായ പാർലമെന്റെ അംഗത്തിന് ഈ അവസ്ഥ വരുമായിരുന്നില്ല. ബില്ല് നൽകാതെ പോലും വൈദ്യുതി ബന്ധം വിച്ഛേദിച്ച് പുതിയ മാതൃകയാകാനുള്ള വൈദ്യുതി ബോർഡ് ജീവനക്കാരുടെ ശ്രമമാണ് ഇന്നസെന്റിന് വിനയായത്. പാർലമെന്റ് അംഗത്തിന്റെ ഓഫീസിലെ ഫീസ് രണ്ട് ദിവസം മുമ്പാണ് ഉദ്യോഗസ്ഥർ ഊരിയത്. എം.പിയുടെ പേഴ്‌സണൽ സ്റ്റാഫാരും ഓഫീസിലില്ലാത്ത സമയത്തായിരുന്നു അത്.

ബുധനാഴ്ച ഓഫീസ് തുറന്നപ്പോൾ വൈദ്യുതി ഇല്ലെന്നറിഞ്ഞെങ്കിലും ഫ്യൂസ് ഊരിയതാണെന്ന് മനസ്സിലായില്ല. പതിവു വൈദ്യുതിമുടക്കമാണെന്നാണ് കരുതിയത്. തൊട്ടടുത്ത വീട്ടിലും ഓഫീസുകളിലും ലൈറ്റു കത്തുന്നതു കണ്ടപ്പോൾ എം.പിയുടെ സ്റ്റാഫായ സേതുരാജ് കാര്യം തിരക്കി. അപ്പോഴാണ് ഫ്യൂസുരൽ മനസ്സിലായത്. ഉടൻ അങ്കമാലി സെക്ഷൻ ഓഫീസുമായി സേതുരാജ് ബന്ധപ്പെട്ടപ്പോൾ അപ്രതീക്ഷിത മറുപടിയാണ് ലഭിച്ചത്.

എംപിയുടെ ഓഫീസാണെന്നും ബിൽ കിട്ടിയില്ലെന്നും പറഞ്ഞപ്പോൾ എംപി ഓഫീസോ, ഏത് എംപി ഓഫീസ് എന്നാണ് ചോദ്യം. എത്ര വലിയവനാണെങ്കിലും ബിൽ അടയ്ക്കാതായാൽ ഫ്യൂസ് ഊരുകതന്നെ ചെയ്യുമെന്നു പറഞ്ഞു. ഏഴാംക്ലാസ് വിദ്യാഭ്യാസമുള്ളവർമുതൽ കെഎസ്ഇബിയിൽ ഉണ്ടെന്നും ഓഫീസ് ബോർഡ് വായിക്കാൻ കഴിഞ്ഞുകാണില്ലെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ എം.പിയുടെ ഓഫീസാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നായിരുന്നു പരിഹാസം. തുടർന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുമായി ബന്ധപ്പെട്ടാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. ഇതിനിടയിൽ ബിൽതുക ചോദിച്ചറിഞ്ഞ് 365 രൂപ അടയ്ക്കുകയും ചെയ്തു.

ഋഷിരാജ് സിങ് ഇഫക്ടാണ് കെ.എസ്.ഇ.ബിയിലെ ഈ സംഭവത്തിന് പിന്നിലെന്നാണ് സംസാരം. ഏതായാലും ഉപഭോക്താക്കൾ കരുതിയിരിക്കണം. ബില്ലു കിട്ടിയില്ലെങ്കിൽ അന്വേഷിച്ച് തുക കണ്ടെത്തി അടയ്ക്കണം. അല്ലെങ്കിൽ അവർ ഫ്യൂസ് ഊരും. എത്ര ഉന്നതനായാലും വിടില്ലെന്ന് തന്നെയാണ് ഇന്നസെന്റ് എപ്പിസോഡ് നൽകുന്ന സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP