Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസിയിൽ കയറിയാൽ ഇനി ചില്ലറ കിട്ടാതിരിക്കുമോ എന്ന ഭയം വേണ്ട; റീചാർജ്ജ് ചെയ്ത് ഉപയോഗിക്കുന്ന സ്മാർട്ട് കാർഡ് നടപ്പിലാക്കുന്നു; കയ്യിൽ പണം ഇല്ലെങ്കിലും കാർഡ് ഉണ്ടെങ്കിൽ ഇനി കെഎസ്ആർടിസിയിൽ കയറാം

കെഎസ്ആർടിസിയിൽ കയറിയാൽ ഇനി ചില്ലറ കിട്ടാതിരിക്കുമോ എന്ന ഭയം വേണ്ട; റീചാർജ്ജ് ചെയ്ത് ഉപയോഗിക്കുന്ന സ്മാർട്ട് കാർഡ് നടപ്പിലാക്കുന്നു; കയ്യിൽ പണം ഇല്ലെങ്കിലും കാർഡ് ഉണ്ടെങ്കിൽ ഇനി കെഎസ്ആർടിസിയിൽ കയറാം

മലപ്പുറം: കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രചെയ്യാൻ കാശ് വേണമെന്നില്ല. സ്മാർട്ട്കാർഡ് കൈയിൽ കരുതിയാൽമതി. മുൻകൂർ പണമടച്ച കാർഡ് ഉപയോഗിച്ചാണ് യാത്രചെയ്യാനാവുക. ജി.പി.ആർ.എസ്. സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കാൻ കോർപറേഷൻ ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലേതുപോലുള്ള സംവിധാനമൊരുക്കുന്നതിലൂടെ യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. രണ്ടുമാസത്തിനകം തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. യാത്രക്കാരെ ആകർഷിച്ച് കൂടുതൽ വരുമാനം നേടുന്നതിന്റെ ഭാഗമാണ് പുതിയ സൗകര്യവും.

പത്തുരൂപ നൽകിയാൽ കാർഡ് ലഭിക്കും. ഇതിൽ എത്ര തുക വേണമെങ്കിലും റീച്ചാർജ് ചെയ്യാം. കണ്ടക്ടറുടെ കൈവശം പണംനൽകിയോ ഓൺലൈൻ ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ കാർഡ് റീച്ചാർജ് ചെയ്യാനാകും. ബസിൽക്കയറി പണം നൽകുന്നതിനുപകരം കാർഡ് കണ്ടക്ടറുടെ കൈവശം നൽകണം. ഇത് ടിക്കറ്റ് മെഷീനിൽ ഉരയ്ക്കുന്നതോടെ ടിക്കറ്റ് തുക കോർപറേഷന് ലഭിക്കും. ബാങ്ക് എ.ടി.എം. കാർഡുകളുടെ സമാനരൂപത്തിലാവും സ്മാർട്ട് കാർഡുകൾ തയ്യാറാവുക. ബസ് യാത്രയിൽ ഏറെ പ്രയാസമുണ്ടാക്കുന്ന ചില്ലറക്ഷാമത്തിനും ഇതുവഴി പിഹാരമാകും. കാർഡ് വാങ്ങി റീച്ചാർജ് ചെയ്താൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകൾ മുതൽ സ്‌കാനിയ വരെയുള്ള വാഹനങ്ങളിൽ യാത്ര ചെയ്യാനാകും.

സ്ഥിരം യാത്രക്കാർക്ക് പാസ് നൽകുന്നുണ്ടെങ്കിലും ഒരേറൂട്ടിൽ നിശ്ചിതകാലയളവിലേക്ക് മാത്രമാണ് മുൻകൂർ പണംനൽകിയ പാസ് ഉപയോഗിച്ച് യാത്രചെയ്യാനാവുക. എന്നാൽ സ്മാർട്ട്കാർഡ് ഉപയോഗിച്ച് ഏതു റൂട്ടിൽവേണമെങ്കിലും യാത്രചെയ്യാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP