Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

രാജമാണിക്യത്തിന്റെ ആദ്യ പരീക്ഷണത്തിന് കൈയടി; ദീർഘദൂരം പോകുന്ന രാത്രി സർവ്വീസുകളിൽ ഇനി ഡ്രൈവർ തന്നെ കണ്ടക്ടറാകും; കണ്ടക്ടറെ ഒഴിവാക്കി മറ്റൊരു ഡ്രൈവറെ കൂടി നിയമിച്ച് സുരക്ഷ കൂട്ടിയും ചെലവ് ചുരുക്കിയും തുടക്കം

രാജമാണിക്യത്തിന്റെ ആദ്യ പരീക്ഷണത്തിന് കൈയടി; ദീർഘദൂരം പോകുന്ന രാത്രി സർവ്വീസുകളിൽ ഇനി ഡ്രൈവർ തന്നെ കണ്ടക്ടറാകും; കണ്ടക്ടറെ ഒഴിവാക്കി മറ്റൊരു ഡ്രൈവറെ കൂടി നിയമിച്ച് സുരക്ഷ കൂട്ടിയും ചെലവ് ചുരുക്കിയും തുടക്കം

തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. അന്തഃസംസ്ഥാന ബസ്സുകളിലും സൂപ്പർ ക്ലാസ് സർവ്വീസുകളിലും കണ്ടക്ടർ ലൈസൻസുള്ള ഡ്രൈവർമാരെ നിയമിക്കാനുള്ള മാനേജ്‌മെന്റെ തീരുമാനത്തിന് വ്യാപക അംഗീകാരം. രാത്രികാല യാത്രാസുരക്ഷ, ചെലവു ചുരുക്കൽ എന്നീ ലക്ഷ്യങ്ങളാണ് പദ്ധതി നടപ്പാക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നത്. കെ എസ് ആർ ടി സി എംഡിയായ രാജമാണിക്യം ഐഎഎസിന്റെ ആദ്യ തീരുമാനങ്ങളിൽ ഒന്നാണ് ഇത്. 

അന്തഃസംസ്ഥാന ബസ്സുകളിലെ ഡ്രൈവർമാർ കണ്ടക്ടർ ലൈസൻസ് എടുക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. എംഡി ആർ. രാജമാണിക്യം ഉത്തരവിറക്കി. ഇതരസംസ്ഥാന ബസ്സുകളിൽ വർഷങ്ങൾക്ക് മുമ്പ് നടപ്പാക്കിയ ഡ്രൈവർ കം കണ്ടക്ടർ പദ്ധതി കെ.എസ്.ആർ.ടി.സി.യിൽ നടപ്പാക്കാത്തതിൽ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. പൊതുതാത്പര്യഹർജി പ്രകാരം 2011ൽ ഹൈക്കോടതി വിധി ഉണ്ടായിട്ടും ചില യൂണിയനുകളുടെ ഇടപെടലാണ് പദ്ധതി വൈകിപ്പിക്കുന്നതിന് പിന്നിലെന്നും ആരോപണമുയർന്നിരുന്നു.

രാത്രികാല സർവ്വീസ് ബസ്സുകളിൽ ഡ്രൈവിങ് അറിയുന്ന രണ്ട് ജീവനക്കാരില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാൻ 2015ൽ ട്രാൻസ് പോർട്ട് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവും കെ.എസ്!.ആർ.ടി.സി. ഇത്രനാളും അംഗീകരിച്ചിരുന്നില്ല. സ്‌കാനിയ സർവ്വീസുകളിൽ ആനുകൂല്യം വെട്ടിക്കുറച്ചതിനെത്തുടർന്ന് സമരം ചെയ്ത ഏഴ് കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരെ കഴിഞ്ഞ ദിവസം തൃശ്ശൂരിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാരിൽ ഒരുവിഭാഗം അനിശ്ചിതകാല നിരാഹാരത്തിലാണ്. ഇതിനിടെയാണ് രാത്രിസർവ്വീസുകളിൽ കണ്ടക്ടർ ലൈസൻസുള്ള ഡ്രൈവർമാർ എന്ന ജീവനക്കാരുടെ ആവശ്യത്തിന് അധികൃതർ പച്ചക്കൊടി കാട്ടിയത്.

ഡ്രൈവർമാർക്ക് കണ്ടക്ടർ ലൈസൻസ് ലഭ്യമാക്കുന്നതിന് വേണ്ട സഹായമൊരുക്കാൻ യൂണിറ്റ് ഓഫീസർമാർ നടപടി സ്വീകരിക്കണമെന്നും എം.ഡി. 17 ന് ഇറക്കിയ സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്. മൾട്ടി ആക്‌സിൽ സ്‌കാനിയ ബസ്സുകൾ ഓടിക്കുന്ന ഡ്രൈവർമാർ നവംബർ അഞ്ചിനകം കണ്ടക്ടർ ലൈസൻസ് എടുത്ത് വിവരം ചീഫ് ട്രാഫിക് മാനേജരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP