Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബസ് ഒന്നിന് 4.2 ജീവനക്കാർ; ഡബിൾ ഡ്യൂട്ടി നിർബന്ധമായും അവസാനിപ്പിക്കണം; കെഎസ്ആർടിസിയെ നന്നാക്കാൻ സുശീൽ ഖന്ന റിപ്പോർട്ട് വരുന്നു; വഴങ്ങാതെ എതിർപ്പുമായി നിൽക്കുന്ന യൂണിയനുകളെ മെരുക്കൽ ബുദ്ധിമുട്ടാകും

ബസ് ഒന്നിന് 4.2 ജീവനക്കാർ; ഡബിൾ ഡ്യൂട്ടി നിർബന്ധമായും അവസാനിപ്പിക്കണം; കെഎസ്ആർടിസിയെ നന്നാക്കാൻ സുശീൽ ഖന്ന റിപ്പോർട്ട് വരുന്നു; വഴങ്ങാതെ എതിർപ്പുമായി നിൽക്കുന്ന യൂണിയനുകളെ മെരുക്കൽ ബുദ്ധിമുട്ടാകും

തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കാൻ വേണ്ടി എം ഡി രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരിക്കയാണ്. എന്നാൽ, ലാഭകരമാക്കാനുള്ള ശ്രമത്തിന് എപ്പോഴും തടയിടുന്നത് ജീവനക്കാർ തന്നെയാണ്. വകുപ്പിനെ മെരുക്കാൻ ഉതകുന്ന വിധത്തിലുള്ള നിർദേശങ്ങളുമായാണ് സുശീൽഖന്ന റിപ്പോർട്ട് പുറത്തുവരുന്നത്. എന്നാൽ, വഴങ്ങാതെ എതിർപ്പുമായി നിൽക്കുന്ന യൂണിയനുകളാകും ഈ നീക്കത്തിന് ഏറ്റവും തിരിച്ചടിയാകുന്നത്. ഇത്തവണയെങ്കിലും കോർപ്പറേഷൻ നല്ലവഴിയിൽ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

കെ.എസ്.ആർ.ടി.സിയിൽ ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറയ്ക്കുക, ഡബിൾ ഡ്യൂട്ടി നിറുത്തലാക്കുക തുടങ്ങിയ സുപ്രധാന നിർദ്ദേശങ്ങളടങ്ങിയ സുശീൽഖന്ന റിപ്പോർട്ട് തയ്യാറായിരിക്കെ കൊടിപിടിച്ച് രംഗത്തിറങ്ങാൻ കാത്തിരിക്കയാണ് വകുപ്പുകൾ. ധനകാര്യ വിദഗ്ദ്ധനായ സുശീൽഖന്ന തയ്യാറാക്കിയ റിപ്പോർട്ടിന്റെ കരട് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കിന് നൽകി. ഇനി മുഖ്യമന്ത്രിക്ക് കൂടി നൽകണം. അദ്ദേഹം നൽകുന്ന നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ചാവും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. കെഎസ്ആർടിസിയെ നന്നാക്കാനാണ് ശ്രമമെങ്കിൽ യൂണിയനുകളെ ആദ്യം മെരുക്കേണ്ടി വരും സർക്കാറിന്.

ഡബിൾ ഡ്യൂട്ടി നിർബന്ധമായും അവസാനിപ്പിക്കണം. ഡബിൾ ഡ്യൂട്ടി എടുത്തുകഴിഞ്ഞാൽ അടുത്ത ദിവസങ്ങളിൽ ജീവനക്കാർക്ക് അവധി ലഭിക്കും. ഇത് ഫലത്തിൽ കോർപറേഷന് ബാദ്ധ്യതയാകും. ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ആറായി കുറയ്ക്കണമെന്ന നിർദ്ദേശമാണ് കരട് റിപ്പോർട്ടിലുള്ളതെന്നാണ് അറിയുന്നത്. ദേശീയ ശരാശരി 5.5 ആയിരിക്കുമ്പോഴാണ് സംസ്ഥാനത്തെ പൊതുഗതാഗതത്തിൽ 27 ശതമാനം മാത്രം കൈയാളുന്ന കെ.എസ്.ആർ.ടി.സി ബസൊന്നിന് 8.5 ജീവനക്കാരെ വഹിക്കുന്നത്.

ബസ് ഒന്നിന് 4.2 ജീവനക്കാരുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിക്ക് ബസ് സർവീസ് നടത്താൻ കഴിയും. ബസ് ഒന്നിന് ശരാശരി 13,916 രൂപ കളക്ഷൻ ലഭിക്കുകയും ചെയ്യും. ജീവനക്കാരുടെ മൂന്ന് സംഘടനകൾ പണിമുടക്കിയ ഫെബ്രുവരിയിലെ കണക്കാണിത്. ഇത് സുശീൽഖന്ന റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ്. 5200 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കഴിഞ്ഞ പണിമുടക്ക് ദിവസം റോഡിലിറങ്ങിയത് 2360 ബസുകൾ മാത്രം. അവയിൽ ചിലതിനൊക്കെ യാത്ര പകുതി വഴിയിൽ നിറുത്തേണ്ടിയും വന്നു. എന്നാലും കളക്ഷൻ ബസിന്റെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മോശമല്ല. 3,28,42,934 രൂപ. ഹാജരായ ജീവനക്കാർ 9909. അതായത് ബസ് ഒന്നിന് 4.20 ജീവനക്കാർ.

പണിമുടക്കിന്റെ തലേദിവസമായ ഫെബ്രുവരി രണ്ടിലെ കളക്ഷൻ 5,68,79,934 രൂപയായിരുന്നു. ആകെ ഓടിയ ബസുകളുടെ എണ്ണവുമായി (5200) താരതമ്യം ചെയ്താൽ ബസ് ഒന്നിന് ലഭിച്ച ശരാശരി കളക്ഷൻ 10,938 രൂപ. പണിമുടക്ക് ദിവസത്തെ കളക്ഷനുമായി താരതമ്യം ചെയ്താൽ 2978 രൂപയുടെ കുറവ്. ആർ.ടി.സി ജീവനക്കാരുടെ അനുപാതത്തിന്റെ കാര്യത്ിൽ കേരളമാണ് ഏറ്റവും മുന്നിൽ. ഇത് 4.2 ആയി കുറക്കാൻ വേണ്ടിയാണ് ശ്രമം. മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ അനുപാതം ഇങ്ങനെയാണ്: ആന്ധ്രപ്രദേശ് 5.38, മഹാരാഷ്ട്ര 6.32, കർണാടക 4.65, രാജസ്ഥാൻ 4.64, തമിഴ്‌നാട് 6.46, ഹരിയാന 5.49.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP