Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

താമരശേരി ചുരത്തിൽ നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് സുരക്ഷാഭിത്തിയുടെ മുകളിൽ തൂങ്ങി നിന്നു; മരണത്തിനും ജീവിതത്തിനും ഇടയിൽ 20 യാത്രക്കാരും; തൊടുപുഴയിൽ നിന്നും സുൽത്താൻ ബത്തേരിക്ക് വന്ന ബസിലെ യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

താമരശേരി ചുരത്തിൽ നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് സുരക്ഷാഭിത്തിയുടെ മുകളിൽ തൂങ്ങി നിന്നു; മരണത്തിനും ജീവിതത്തിനും ഇടയിൽ 20 യാത്രക്കാരും; തൊടുപുഴയിൽ നിന്നും സുൽത്താൻ ബത്തേരിക്ക് വന്ന ബസിലെ യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

കൽപ്പറ്റ: വയനാട് ചുരത്തിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് അപകടം. ഇന്ന് പുലർച്ചെ മൂന്നിനു എട്ടാം വളവിനു ശേഷമാണ് അപകടമുണ്ടായത്. സുരക്ഷാ മതിലിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. തൊടുപുഴയിൽനിന്നു വയനാട്ടിലേക്കു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരടക്കം 20 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

ചുരത്തിലെ ഒമ്പതാം വളവിനടുത്തുവച്ചാണ് അപകടമുണ്ടായത്. ബസിന്റെ മുൻവശത്തെ ടയർ പൂർണമായും സുരക്ഷാമതിൽ കടന്നുപോയി. ബസ് മറിഞ്ഞിരുന്നെങ്കിൽ ആയിരത്തിലധികം അടി താഴ്ചയിലേക്ക് പതിക്കുമായിരുന്നു. എന്നാൽ അത്ഭുതകരമായി അപകടത്തിൽനിന്നു രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ രാവിലെ ആറേ കാലിന് സുൽത്താൻ ബത്തേരിയിൽനിന്നു തൊടുപുഴയിലേക്കു പുറപ്പെട്ട ബസ് രണ്ടു മണിക്കൂർ വൈകിയാണ് തൊടുപുഴയിലെത്തിയത്. തൊടുപുഴയിൽ എത്തിയ ഉടൻ ബസ് ബത്തേരിയിലേക്ക് തിരികെ പുറപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ഡ്രൈവർക്ക് വിശ്രമിക്കാൻ സമയം ലഭിച്ചിരുന്നില്ലെന്നു പരാതിയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP