Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂണിയൻ നേതാവിന്റെ റിട്ടയർമെന്റിനു കെഎസ്ആർടിസി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു; വയനാട് ഡിപ്പോയിൽ മുടങ്ങിയത് പത്ത് സർവീസുകൾ; പതിനായിരങ്ങളുടെ നഷ്ടം; യാത്രക്കാർ ദുരിതത്തിലായി

യൂണിയൻ നേതാവിന്റെ റിട്ടയർമെന്റിനു കെഎസ്ആർടിസി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു; വയനാട് ഡിപ്പോയിൽ മുടങ്ങിയത് പത്ത് സർവീസുകൾ; പതിനായിരങ്ങളുടെ നഷ്ടം; യാത്രക്കാർ ദുരിതത്തിലായി

കൽപ്പറ്റ: കെഎസ്ആർടിസിയെ കുത്തുപാളയെടുപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ജീവനക്കാർ തന്നെയാണെന്നതിന് ഇതാ ഒരു ഉദാഹരണം കൂടി. യൂണിയൻ നേതാവിന്റെ റിട്ടയർമെന്റിന് കൂട്ടത്തോടെ അവധിയെടുത്ത് ജീവനക്കാർ പോയതോടെ പത്തോളം സർവീസുകളാണ് മുടങ്ങിയത്. കോൺഗ്രസ് അനുകൂല യുണിയൻ നേതാവിന്റെ റിട്ടയർമെന്റ് ചടങ്ങിൽ പങ്കെടുക്കാനാണ് കെഎസ്ആർടിസി ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ മുങ്ങിയത്. ഇതോടെ സർവീസുകൾ മുടങ്ങി പതിനായിരത്തിലേറെ രൂപയുടെ നഷ്ടമാണ് കെഎസ്ആർടിസിക്കുണ്ടായത്.

വയനാട് കെഎസ്ആർടിസി ഡിപ്പോയിലാണ് സർവീസുകൾ മുടങ്ങിയത്. പത്തോളം സർവീസുകളാണ് ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് മുടങ്ങിക്കിടക്കുന്നത്. കോൺഗ്രസ് അനുകൂല സംഘടനയായ ഡ്രൈവേഴ്സ് യൂണിയന്റെ സംസ്ഥാന നേതാവ് കെ.ജി ബാബുവിന്റെ റിട്ടയർമെന്റ് ചടങ്ങിനായാണ് ജിവനക്കാർ കൂട്ട അവധിയെടുത്തത്.

36 ജീവനക്കാരാണ് അവധിയെടുത്തത്. ഇതോടെ ഡിപ്പോയിലെ ഭൂരിഭാഗം ജീവനക്കാരും അവധിയിലായി. സർവീസുകൾ നടത്താൻ ജീവനക്കാർ ഇല്ലാതായതോടെ സർവീസുകൾ ഭൂരിഭാഗവും മുടങ്ങി. വയനാട്ടിൽ നിന്നുള്ള പ്രാദേശിക സർവീസുകളാണ് മുടങ്ങിയവയിൽ ഭൂരിഭാഗവും. ഇന്നു ബത്തേരിയിൽ വയനാട്ടിലെ ഏറ്റവും വലിയ ഉത്സവമാണ്. ഇതും ബസ് ഇല്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP