Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വകാര്യ ബസ് ഉടമകളായ കെഎസ്ആർടിസി ജീവനക്കാരെ അതിവിദൂര പ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റി; നിസ്സാര കാരണം പറഞ്ഞു വോൾവോ- സ്‌കാനിയ സർവീസ് മുടക്കിയവർക്കും പണി കിട്ടി; അനധികൃതമായി അവധി എടുത്തവർക്കൊക്കെ പിറ്റേന്ന് തന്നെ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റം; രാജമാണിക്യം രണ്ടും കൽപ്പിച്ചു തന്നെ രംഗത്ത്

സ്വകാര്യ ബസ് ഉടമകളായ കെഎസ്ആർടിസി ജീവനക്കാരെ അതിവിദൂര പ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റി; നിസ്സാര കാരണം പറഞ്ഞു വോൾവോ- സ്‌കാനിയ സർവീസ് മുടക്കിയവർക്കും പണി കിട്ടി; അനധികൃതമായി അവധി എടുത്തവർക്കൊക്കെ പിറ്റേന്ന് തന്നെ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റം; രാജമാണിക്യം രണ്ടും കൽപ്പിച്ചു തന്നെ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വകാര്യ ബസ് മുതലാളിമാരായ ജീവനക്കാരെ ഇപ്പോൾ ജോലി ചെയ്യുന്ന ഡിപ്പോകളിൽ നിന്നു മാനേജ്മെന്റ് വിദൂര ഡിപ്പോകളിലേക്കു പറപ്പിച്ചു തുടങ്ങി. ആദ്യപടിയായി 14 ജീവനക്കാരെയാണ് സ്വകാര്യ ബസുമായുള്ള ബന്ധത്തിന്റെ പേരിൽ സ്ഥലംമാറ്റിയത്.

സ്വകാര്യ ബസുകൾക്കായി കെ.എസ്ആർ.ടി.സി. ഷെഡ്യൂളുകൾ അട്ടിമറിക്കുന്നതായി നേരത്തേ മുതൽ പരാതി ഉയർന്നിരുന്നു. ഇതിനു പുറമേ ്രൈഡവർമാരില്ലെന്ന കാരണത്താൽ സ്‌കാനിയ-വോൾവോ സർവീസുകൾ റദ്ദാക്കിയ വെഹിക്കൾ സൂപ്പർവൈസർമാക്കും സ്ഥലംമാറ്റമുണ്ട്. അനധികൃതമായി അവധിയെടുത്ത ജീവനക്കാരെയും മാറ്റി.

ചീഫ് ഓഫീസിലേതടക്കമുള്ള പല ഉദ്യോഗസ്ഥർക്കും സ്വകാര്യ ബസുകളുമായിയുള്ള ബന്ധത്തെക്കുറിച്ച് മുമ്പ് മംഗളം റിപ്പോർട്ട് ചെയ്തിരുന്നു. തലസ്ഥാന നഗരിയിൽ നിന്നു മലബാറിലേക്കടക്കമുള്ള ദീർഘദൂര റൂട്ടുകളിൽ ഓടുന്ന ചില സ്വകാര്യ ബസുകൾക്കായി കെ.എസ്.ആർ.ടി.സിയുടെ സർവീസുകൾ റദ്ദാക്കുന്ന പതിവുണ്ടായിരുന്നു. ഇതിനു പുറമേ കെ.എസ്.ആർ.ടി.സി. ബസുകൾക്ക് മുന്നിലും പിന്നിലുമായി സ്വകാര്യബസ് സർവീസുമുണ്ടായിരുന്നു. ഡിപ്പോകൾക്ക് സമീപം ബസ് പാർക്ക് ചെയ്ത് സ്റ്റാൻഡുകളിൽനിന്നു യാത്രക്കാരെ ക്യാൻവാസ് ചെയ്യുന്ന രീതിയും കോർപ്പറേഷന് നഷ്ടമുണ്ടാക്കിയിരുന്നു.

സ്വകാര്യ ബസുമായുള്ള ബന്ധമുള്ള ജീവനക്കാർക്കെതിരേ നടപടിയെടുക്കാൻ കഴിഞ്ഞ ജൂൺ 17 ചേർന്ന മാനേജ്മെന്റ് യോഗം തീരുമാനിച്ചിരുന്നെങ്കിലും ചീഫ് ഓഫീസിലെ ചില ഉന്നതർ ഇത് അട്ടിമറിക്കുകയായിരുന്നു. എന്നാൽ, കോർപ്പറേഷനെ നന്നാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നിട്ടിറങ്ങുന്നതു കണ്ടാണ് ഇപ്പോൾ തീരുമാനമുണ്ടായത്.

സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, ജോലി ചെയ്യുന്ന ഡിപ്പോ, പുതിയ ഡിപ്പോ എന്നീ ക്രമത്തിൽ: സജി.ആർ-ആറ്റിങ്ങൽ-കാസർഗോഡ്, സതീശൻ. എസ്-ചാത്തന്നൂർ-കാസർഗോഡ്, സജുമോൻ. ജി-ചാത്തന്നൂർ-കാസർഗോഡ്, ഷമീർ.എം-കണിയാപുരം-കാസർഗോഡ്, സന്തോഷ്ദാസ്എസ്.വി-കണിയാപുരം-കാസർഗോഡ്, സിയാദ്.എച്ച്-കരുനാഗപ്പള്ളി-കാസർഗോഡ്, സനൂജ്.എച്ച്-കിളിമാനൂർ-കാസർഗോഡ്, സാബു.-കിളിമാനൂർ-കാസർഗോഡ്,കിഷോർ തോപ്പിൽ-കോതമംഗലം-കാഞ്ഞങ്ങാട്, സജി. ബി-കൊട്ടാരക്കര-കാസർഗോഡ്,സജീർ സി.പി-കോഴിക്കോട്-തിരുവനന്തപുരം സിറ്റി, സുരേന്ദ്രൻ ഒ.ബി-പത്തനംതിട്ട-കാഞ്ഞങ്ങാട്, ഷിബു.എം.കെ-തൊടുപുഴ-കാസർഗോഡ്,ഷാജി.എം.കെ-തൊടുപുഴ-കണ്ണൂർ

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നുള്ള വെഹിക്കൾ സൂപ്പർവൈസർമാർക്കാണ് സ്‌കാനിയ-വോൾവോ സർവീസുകൾ റദ്ദാക്കിയതിനു സ്ഥലംമാറ്റം.

കെ.ആർ. രഘുനാഥൻ നായർ, സി.ബി മുരളീ മോഹൻലാൽ എന്നിവരെയാണ് വടക്കൻ ജില്ലകളിൽ ഒഴിവുള്ള യൂണിറ്റുകളിലേക്ക് മാറ്റാൻ നിർദേശിച്ചിരിക്കുന്നത്. മുൻകൂറായി അറിക്കാതെയും വ്യക്തമായ കാരണമില്ലാതെയും അവധിയെടുത്ത ജീവനക്കാരെയും മാറ്റിയിട്ടുണ്ട്.
ജോലി ചെയ്യാതെ യൂണിയൻ പ്രവർത്തനം മാത്രമായി നടക്കുന്ന നേതാക്കന്മാർക്ക് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി വരുന്നുവെന്ന് മംഗളം റിപ്പോർട്ട് ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP