Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രഖ്യാപനം മാത്രമല്ല, വാക്കു പാലിക്കാനും മന്ത്രി തോമസ് ചാണ്ടിക്ക് അറിയാം; പിഞ്ചുകുഞ്ഞിന്റെ രക്ഷകരായ കെഎസ്ആർടിസി ജീവനക്കാർക്ക് പ്രഖ്യാപിച്ച പാരിതോഷികം കൈമാറി; ഡ്രൈവർക്കും കണ്ടക്ടർക്കും നൽകിയത് സ്വന്തം ശമ്പളത്തിൽനിന്ന് 25000 രൂപ വീതം

പ്രഖ്യാപനം മാത്രമല്ല, വാക്കു പാലിക്കാനും മന്ത്രി തോമസ് ചാണ്ടിക്ക് അറിയാം; പിഞ്ചുകുഞ്ഞിന്റെ രക്ഷകരായ കെഎസ്ആർടിസി ജീവനക്കാർക്ക് പ്രഖ്യാപിച്ച പാരിതോഷികം കൈമാറി; ഡ്രൈവർക്കും കണ്ടക്ടർക്കും നൽകിയത് സ്വന്തം ശമ്പളത്തിൽനിന്ന് 25000 രൂപ വീതം

കോട്ടയം: അർധരാത്രി പിഞ്ചുകുഞ്ഞിന്റെ രക്ഷകരായ കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും വാഗ്ദാനം ചെയ്ത പരിതോഷികം കൈമാറി ഗതാഗതമന്ത്രി തോമസ് ചാണ്ടി. ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവർ കെ.പി.വിനോദ്, കണ്ടക്ടർ ബിനു അപ്പുക്കുട്ടൻ എന്നിവർക്കാണ് മന്ത്രി പാരിതോഷികം നൽകിയത്.

ബുധനാഴ്ച വൈകിട്ട് മന്ത്രിയുടെ നിർദ്ദേശപ്രകാരം സഹോദരൻ തോമസ് കെ.തോമസ് ചങ്ങനാശേരി ഡിപ്പോയിലെത്തിയാണ് ജീവനക്കാർക്കുള്ള പാരിതോഷികം കൈമാറിയത്. മന്ത്രിയുടെ ശമ്പളത്തിൽ നിന്നുള്ള 25000 രൂപ വീതമാണ് ഇരുവർക്കും കൈമാറിയത്.

ഈ മാസം 13-ന് രാത്രി പത്തോടെ അങ്കമാലിയിൽനിന്നു ചങ്ങനാശേരിയിലേക്കു പുറപ്പെട്ട ബസിലായിരുന്നു സംഭവം. ഏഴു യാത്രക്കാരേ ബസിലുണ്ടായിരുന്നുള്ളൂ. നാലു വയസ്സ് തോന്നിക്കുന്ന കുഞ്ഞുമായി മൂവാറ്റുപുഴയിൽനിന്നു ദമ്പതികൾ കയറി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും കുഞ്ഞ് അപസ്മാര ലക്ഷണം പ്രകടിപ്പിച്ചു തുടങ്ങി.

കണ്ടക്ടറും യാത്രക്കാരും വിവരം തിരക്കി. രോഗം മൂർച്ഛിച്ച കുഞ്ഞുമായി കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കുള്ള പോകുകയാണ് അവർ. ടാക്‌സിക്കൂലി നൽകാനില്ലാത്തതിനാൽ ബസിൽ കയറിയതാണ്. അൽപംകൂടി കഴിഞ്ഞതോടെ കുഞ്ഞിന്റെ നില കൂടുതൽ വഷളായി. കണ്ടക്ടറും യാത്രക്കാരും ചേർന്നു പ്രഥമശുശൂഷ നൽകി. ഡ്രൈവർ ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. മോനിപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറോളം അത്യാഹിതവിഭാഗത്തിൽ ചെലവഴിച്ചു.

എന്നിട്ടു ദമ്പതികളെയും കുഞ്ഞിനെയും കയറ്റി വീണ്ടും ബസ് പുറപ്പെട്ടു. ഏറ്റുമാനൂരിൽ എത്തി കുട്ടികളുടെ ആശുപത്രിയിലേക്കു പോകാൻ ഓട്ടോറിക്ഷ വിളിച്ചുകൊടുത്തു. ഓട്ടോക്കൂലിയും നൽകി.

ഈ മാസം 13-ന് പുലർച്ചെ ചങ്ങനാശേരിയിൽനിന്നു തിരുവനന്തപുരം ടെക്‌നോ പാർക്കിലേക്കും അവിടെ നിന്ന് അങ്കമാലിയിലേക്കും പോയി മടങ്ങുന്ന ബസിലായിരുന്നു രാത്രിയാത്രയ്ക്കിടെ കുഞ്ഞിന് അപസ്മാരബാധ കടുത്തത്. പ്രഥമശുശ്രൂഷ നൽകിയ ആശുപത്രിക്കു മുന്നിൽ ഒരു മണിക്കൂർ ബസ് കാത്തുകിടന്നു. തുടർന്ന് ഓട്ടോക്കൂലിയും നൽകി മെഡിക്കൽ കോളജിലേക്ക് അയച്ചു. ര

ാത്രി പത്തിന് എത്തേണ്ട ബസ് ചങ്ങനാശേരിയിൽ പുലർച്ചെ രണ്ടുമണിയോടെ എത്തിയതിനു കാരണം ഓഫിസറോടു വിശദീകരിച്ചെങ്കിലും മറ്റാരോടും പറഞ്ഞില്ല. പിറ്റേന്ന് ഇതുസംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ വന്നതോടെ ജീവനക്കാരെ വകുപ്പ് മന്ത്രിതന്നെ നേരിട്ടു വിളിച്ച് അഭിന്ദിക്കുകയായിരുന്നു. തുടർന്ന് ഇവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രിയുടെ ഈ പ്രഖ്യാപനമാണ് ബുധനാഴ്ച യാഥാർഥ്യമായത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP